Image

മിമിക്രി ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി നാദിര്‍ഷാ, ടിനി ടോം വൈസ് പ്രസിഡന്റ്

Published on 08 July, 2026
 മിമിക്രി ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി നാദിര്‍ഷാ, ടിനി ടോം വൈസ് പ്രസിഡന്റ്

 

മലയാളത്തിലെ മിമിക്രി ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നാദിര്‍ഷയാണ് പ്രസിഡന്റ്. നടന്‍ ടിനി ടോം എതിരില്ലാതെ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. രമേഷ് പിഷാരടിയാണ് മറ്റൊരു വൈസ് പ്രസിഡന്റ്. ജനറല്‍ സെക്രട്ടറി കലാഭവന്‍ ഷാജോണ്‍.

ട്രഷറര്‍ ഗിന്നസ് പക്രു. ജോയിന്റ് സെക്രട്ടറി കലാഭവന്‍ പ്രജോദ്, സുനീഷ് വാരനാട്. എക്‌സിക്യൂട്ടിവ് കമ്മിറ്റി മെമ്പേഴ്‌സ്: അജീഷ് കോട്ടയം, അലെക്‌സ് കോട്ടയം, അജയ് കല്ലൈ, കെ.എസ്. പ്രസാദ്, ദേവി ചന്ദന, ലാല്‍ ബാബു, റെജി രാമപുരം, ഏലൂര്‍ ജോര്‍ജ്, തെസ്‌നി ഖാന്‍, നിര്‍മല്‍ പാലാഴി, അഡ്വ. ജോയ് ജോണ്‍, സാജു നവോദയ, ഷാജു ശ്രീധര്‍. പിആര്‍ഓ: എബി ആലുവ.

സുരേഷ് ഗോപി, ദിലീപ്, ലാല്‍ എന്നിവരാണ് സംഘടനയുടെ രക്ഷാധികാരികള്‍.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക