Image

സോഷ്യല്‍ മീഡിയയോട് ബൈ പറഞ്ഞ് മമിത ബൈജു

Published on 08 July, 2026
 സോഷ്യല്‍ മീഡിയയോട് ബൈ പറഞ്ഞ് മമിത ബൈജു

 

കുറച്ചു കാലത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുകയാണെന്ന് അറിയിച്ച് മമിത ബൈജു. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഈക്കാര്യം അറിയിച്ചിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങല്‍ തന്റെ ടീം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുമെന്നും താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. മമിത ബൈജു പ്രധാന കഥാപാത്രത്തിലെത്തുന്ന നിരവധി ചിത്രങ്ങളാണ് വിവിധ ഭാഷകളിലായി റിലീസിന് തയ്യാറെടുക്കുന്നത്.

ഇന്നലെ അനൗണ്‍സ് ചെയ്ത പ്രദീപ് രംഗ നാഥന്‍ പ്രൊഡക്ഷനില്‍ എത്തുന്ന ചിത്രത്തില്‍ മമമിതയാണ് നായിക.. ഡ്യൂഡ് എന്ന സിനിമയ്ക്ക് ശേഷം മമിതയും പ്രദീപും ഒന്നിക്കുന്ന സിനിമയാണിത്. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ഓഗസ്റ്റ് 14 ന് റിലീസ് ചെയ്യും. സൂര്യയുടെ നായികയായി മമിത എത്തുമ്പോള്‍ വളരെയധികം ആവേശത്തിലാണ് ആരാധകര്‍. മമിത തന്റെ പിറന്നാള്‍ ദിവസം സോ,്യല്‍ മീഡിയയില്‍'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' എന്ന സിനിമയിലെ 'പട്ടാമ്പൂച്ചി' എന്ന ഗാനത്തിന് മമിത നൃത്തം വെച്ചിരുന്നു. ആ റീല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മലയാളത്തില്‍ ബത്ലഹേം യൂണിറ്റ് മമിതയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്‍. റൊമാന്റിക് കോമഡി ഗണത്തില്‍പ്പെടുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഗിരീഷ് എ,ഡി.യാണ്. മലയാളത്തില്‍ കലാമൂല്യവും ജനപ്രിയവുമായ സിനിമകള്‍ ഒട്ടേറെ സമ്മാനിച്ചിട്ടുള്ള ബാനറായ ഭാവന സ്റ്റുഡിയോസിനോടൊപ്പം നിവിന്‍ ആദ്യമായി ഒന്നിക്കുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്. വന്‍ വിജയമായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബത്‌ലഹേം കുടുംബ യൂണിറ്റി'നുണ്ട്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രംകൂടിയാണിത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക