Image

മഴയിൽ ഒഴുകിപ്പോയ കുയിൽ പാട്ട് (ഡോ. ശശികല പണിക്കർ, മുംബൈ)

Published on 08 July, 2026
മഴയിൽ ഒഴുകിപ്പോയ കുയിൽ പാട്ട് (ഡോ. ശശികല പണിക്കർ, മുംബൈ)

കുയിൽ പാട്ടിന്
മറുപാട്ടുപാടാൻ കഴിയാതെ
തത്തമ്മ പെണ്ണിനോട് കിന്നാരം പറയാൻ കഴിയാതെ
ആടി ഉലയുന്ന വൃക്ഷത്തെ നോക്കി..
നെടുവീർപ്പിടാനേ കഴിയൂ !!

മഴമൂലം കൂട് ഒഴിഞ്ഞു പോയ
പാവം പറവകളെ ഓർത്തു കേഴുന്നു ഈ ഞാൻ
മഴ കഴിഞ്ഞാൽ വീണ്ടും വരുമെന്ന
പ്രതീക്ഷയിൽ ഞാനും കാത്തിരിക്കട്ടെ !!
മഴയിൽ ഒഴുകിപ്പോയ കുയിൽ പാട്ടിനായി 
പറന്നുപോയ പറവകൾക്കായി !!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക