Image

ഭാര്യയെ കൊലപ്പെടുത്തി എന്ന കുറ്റത്തിനു ഇന്ത്യക്കാരൻ എൻജിനിയർ അറസ്റ്റിൽ (പിപിഎം)

Published on 08 July, 2026
 ഭാര്യയെ കൊലപ്പെടുത്തി എന്ന കുറ്റത്തിനു ഇന്ത്യക്കാരൻ എൻജിനിയർ അറസ്റ്റിൽ (പിപിഎം)

ഭാര്യയെ കരുതിക്കൂട്ടി കൊലപ്പെടുത്തി എന്ന കുറ്റം ചുമത്തി ഇന്ത്യക്കാരനായ സോഫ്ട്‍വെയർ എൻജിനീയറെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒക്ടോബർ 27നാണു വാഷിംഗ്‌ടൺ ബെലെവ്യുവിലെ അപ്പാർട്മെന്റിൽ അവിനാഷ് നർനെയുടെ (30) ഭാര്യ രജിത സബിനേനിയെ (27) മരിച്ച നിലയിൽ കണ്ടെത്തിയത്. രജിത ശുചിമുറിയിൽ വാതിൽ അടച്ചു പൂട്ടിയ നിലയിലാണെന്നും വിളിച്ചിട്ടു പ്രതികരണം ഇല്ലെന്നും  നർനെ പോലീസിൽ വിളിച്ചു പറഞ്ഞിരുന്നു.

ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ രജിത ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് മെഡിക്കൽ എക്‌സാമിനർ കണ്ടെത്തി. ജൂലൈ 1നു കിംഗ് കൗണ്ടി പ്രോസിക്യൂഷൻ നർനെയുടെ മേൽ കൊലക്കുറ്റം ചുമത്തി.

കരുതിക്കൂട്ടി കൊല നടത്തിയ നർനെ അത് ആത്മഹത്യയാണെന്നു വരുത്തി തീർക്കാൻ നാടകം അഭിനയിക്കയാണ് ചെയ്തതെന്നു കോടതി രേഖകളിൽ പറയുന്നു. ഇന്ത്യയിലുള്ള മുൻ കാമുകിയുമായി നർനെ ബന്ധം തുടർന്നിരുന്നു എന്ന ആരോപണമുണ്ട്. അവർ നർനെയുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നുവത്രെ. രജിതയുടെ മരണശേഷം ദിവസവും നാലു തവണയെങ്കിലും ഇരുവരും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നു.

രജിതയുടെ മൃതദേഹത്തിന്റെ ഫോട്ടോ മുൻ കാമുകിക്ക് അയച്ചു കൊടുത്തതായി നർനെ പോലിസിൽ സമ്മതിച്ചു.

നർനെ തയാറാക്കി നൽകിയ പാനീയങ്ങൾക്കു കടുത്ത കയ്പുണ്ടെന്നു രജിത അദ്ദേഹത്തിനു സന്ദേശങ്ങൾ അയച്ചിരുന്നുവെന്നു പോലീസ് പറയുന്നു. മരണ ദിവസം നൽകിയ സ്മൂത്തിക്കു കഫ് സിറപ്പിന്റെ ചുവ ആയിരുന്നു.  

ആമസോണിലാണ് ജോലിയെന്നു  നർനെ പോലീസിനോടു പറഞ്ഞിരുന്നു.  

കസ്റ്റഡിയിലുള്ള  നർനെയ്ക്ക് $5 മില്യൺ ആണ് ജാമ്യസംഖ്യ.  

Engineer charged with wife’s murder held on $5 million bail

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക