Image

ജോര്‍ജ് തോമസ് പുല്ലാപ്പള്ളില്‍ ഫോമ ഹോളിവുഡ് ആര്‍.വി.പിയായി മത്സരിക്കുന്നു

ബിജു ജോര്‍ജ് Published on 08 July, 2026
ജോര്‍ജ് തോമസ് പുല്ലാപ്പള്ളില്‍ ഫോമ ഹോളിവുഡ് ആര്‍.വി.പിയായി മത്സരിക്കുന്നു

ലോസ് ആഞ്ചലസ്: സാമൂഹിക മേഖലകളില്‍ കാല്‍ നൂറ്റാണ്ടായി നിറസാന്നിധ്യമായ ജോര്‍ജ് തോമസ് (ജോര്‍ജുകുട്ടി തോമസ് പുല്ലാപ്പള്ളില്‍) ഫോമയുടെ 2026- 28 വര്‍ഷത്തെ ഹോളിവുഡ് റീജിയണല്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു.

നിലവില്‍ ഫോമയുടെ വെസ്‌റ്റേണ്‍ റീജിയനില്‍നിന്നുള്ള നാഷണല്‍ കമ്മിറ്റി മെമ്പറാണ്. കേരളാ അസോസിയേഷന്‍ ഓഫ് ലോസ്ആഞ്ചലസ് (KALA) കമ്മിറ്റി ഐക്യകണ്‌ഠേന ജോര്‍ജുകുട്ടിയുടെ എന്‍ഡോഴ്‌സ് ചെയ്തു.

കലയുടെ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുകയും, അമേരിക്കയിലും കേരളത്തിലുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന ജോര്‍ജുകുട്ടി ഫോമയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായിരിക്കുമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.

ഫോമയുടെ കഴിഞ്ഞ കാലങ്ങളില്‍ നടന്ന കണ്‍വന്‍ഷന്‍ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുകയും, വെസ്റ്റേണ്‍ റീജിയനില്‍ സുപരിചിതനുമായ ജോര്‍ജുകുട്ടി നിലവില്‍ ഗ്ലോബല്‍ കാത്തലിക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാണ്.

കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക ബോര്‍ഡ് ചെയര്‍മാന്‍, നാഷണല്‍ വൈസ് പ്രസിഡന്റ്, നാഷണല്‍ ട്രഷറര്‍ എന്നീ നിലകളിലും തന്റെ നേതൃപാടവം തെളിയിച്ചു.

കേരള ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ഓഫ് സതേണ്‍ കാലിഫോര്‍ണിയ ട്രഷറര്‍ ആണ്.

ലോസ്ആഞ്ചലസിലെ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന പള്ളി സ്ഥാപക മെമ്പര്‍, പാരീഷ് കൗണ്‍സില്‍ അംഗം, ട്രസ്റ്റി, വിവിധ ധനശേഖരണ കമ്മിറ്റി കണ്‍വീനര്‍, ചിക്കാഗോ രൂപതാ എപ്പാര്‍ക്കിയല്‍ അസംബ്ലി മെമ്പര്‍ എന്നീ നിലകളില്‍ സേവനം ചെയ്തു.

കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസിലൂടെ കോളജ് രാഷ്ട്രീയത്തില്‍ സജീവമായി, കോളജ് യൂണിയന്‍ സെക്രട്ടറിയും ആയിരുന്നു.

കൈസര്‍ പെര്‍മനന്റ് ഹോസ്പിറ്റലില്‍ റേഡിയോളജി ടെക് ആയി ജോലി ചെയ്യുന്നു. കുടുംബ സമേതം ലോസ് ആഞ്ചലസില്‍ താമസം. കോട്ടയം ജില്ലയിലെ കുറുപ്പന്തറ സ്വദേശിയാണ്.

അമേരിക്കയിലുടനീളം വലിയൊരു സുഹൃദ് ബന്ധവും വിവിധ മേഖലകളില്‍ പ്രവര്‍ത്തന പരിചയവുമുള്ള ജോര്‍ജുകുട്ടിയുടെ വിജയത്തിനായി എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി കേരള അസോസിയേഷന്‍ ഓഫ് ലോസ്ആഞ്ചലസ് സെക്രട്ടറി ബിജു ജോര്‍ജ് പെരുംമ്പള്ളില്‍ അറിയിച്ചു.

 

 

Join WhatsApp News
Stardom Suresh 2026-07-08 19:13:15
പുലിമടയിൽ കയറി കളിയ്ക്കാൻ ധര്യം വേണം. ധൈര്യശാലികൾക്കേ അത് സാധിക്കൂ. അപവാദം പറഞ്ഞ്‌ പരത്തുന്നവർക്കെതിരെ താങ്കൾ അതിനൊരു അപവാദമായിരിക്കട്ടെ. “To those who spread rumors about you, let that rumor be the only thing they have.” All the Best😊
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക