
കോട്ടയം: മാങ്ങാനം ആലപ്പുറത്ത് വീട്ടില്‍ ചന്തു മോഹന്റേയും, ഗ്രീഷ്മയുടേയും പുത്രി 5 വയസ്സുള്ള വൈഗാ മോള്‍ ജന്മനാ ഗുരുതരമായ വൃക്കരോഗം മൂലം ദീര്‍ഘനാളുകളായി ഡയാലിസിസ് ചികിത്സയിലായിരുന്നു.
ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അനുയോജ്യമായ വൃക്ക ലഭിച്ചതിനാല്‍ വൃക്ക മാറ്റി വെയ്ക്കല്‍ ചികിത്സയ്ക്ക് വൈഗ വിധേയയാരിക്കുകയാണ്. ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും വേണ്ടി ആശുപത്രിയില്‍ അടിയന്തരമായി വലിയൊരു തുക (ഉദ്ദേശം 10 ലക്ഷത്തോളം) രൂപ അടയ്‌ക്കേണ്ട സാഹചര്യമാണ്.
നിര്‍ധനരായ മാതാപിതാക്കള്‍ക്ക് ഇത്രയും തുക ചിന്തിക്കാന്‍ പോലുമാകില്ല. ഓരോ നിമിഷവും വിലപ്പെട്ടതാണ്. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന കുടുംബത്തിന് തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കി വൈഗയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഓരോരുത്തരോടും അഭ്യര്‍ത്ഥിക്കുന്നു.
സാമ്പത്തിക സുതാര്യതയ്ക്കുവേണ്ടി കോട്ടയം മാങ്ങാനം എസ്.എന്‍.ഡി.പി ശാഖാ നമ്പര്‍ 501 മുഖേനയാണ് സാമ്പത്തിക സഹായം നല്‍കുന്നത്.
നിങ്ങളുടെ വിലപ്പെട്ട സഹായങ്ങള്‍ എത്ര ചെറുതാണെങ്കിലും താഴെ കാണുന്ന ബാങ്ക് അക്കൗണ്ട് മുഖേ ന നല്‍കി കുടുംബത്തിനെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.
ഒരു കുരുന്നിന്റെ ജീവന്‍ രക്ഷിക്കാനുള്ള ഈ മഹത്തായ ദൗത്യത്തില്‍ പങ്കാളികളാകുക.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ:
STATE BANK OF INDIA
Branch: Manganam
Account No: 67171543488
IFSC SBIN0070471
Name: JOINTLY BY PRESIDENT AND SECRETARY
CIF Rumber:77065343588
SAVINGS BANK ACCOUNT
Address MANGANAM
MANGANAN PO
kottayam
സ്‌ക്രീന്‍ഷോട്ട് ശാഖയുടെ വാട്‌സ്ആപ്പ് നമ്പരായ 90 72 57 0122 എന്ന നമ്പരിലേക്ക് അയച്ചാല്‍ രസീത് നല്‍കുന്നതാണ്.