Image

സംഘാടക മികവും പ്രവർത്തന പാരമ്പര്യവും കൈമുതൽ; ലാജി തോമസ് ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

Published on 08 July, 2026
സംഘാടക മികവും പ്രവർത്തന പാരമ്പര്യവും കൈമുതൽ; ലാജി തോമസ് ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

ന്യൂയോർക്ക്:   ഫൊക്കാന  (2026-2028) ഭരണസമിതിയിലേക്കു ലീല മാരേട്ട് നേതൃത്വം നൽകുന്ന ടീം എംപവർ പാനലിൽ നിന്ന്  വൈസ് പ്രസിഡണ്ടായി  ലാൽ ലാജി തോമസ് മത്സരിക്കുന്നു. ലോങ് ഐലൻഡിൽ മൂന്ന് പതിറ്റാണ്ടിലേറെയായി താമസിക്കുന്ന പ്രമുഖ സാമൂഹിക, സാംസ്കാരിക, സംഘടനാ പ്രവർത്തകനായ  ലാജി തോമസ് മാധ്യമ പ്രവർത്തകനും ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ  (നൈമ) സ്ഥാപക നേതാക്കളിൽ ഒരാളുമാണ്.

നിലവിൽ ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൻ വൈസ് പ്രസിഡന്റ് (2024-2026) ആണ്.  2020-2024 കാലയളവിൽ  നാഷണൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഫൊക്കാനയുടെ ഔദ്യോഗിക വാർത്താക്കുറിപ്പായ ഫൊക്കാന ടുഡേയുടെ എഡിറ്റോറിയൽ ബോർഡ് അംഗമാണ്. കൂടാതെ ഫ്ലോറിഡയിൽ നടന്ന ഫൊക്കാന കൺവൻഷൻ കമ്മിറ്റി അംഗമായും കൺവൻഷൻ സുവനീർ എഡിറ്റോറിയൽ ബോർഡ് അംഗമായും ശ്രദ്ധേയമായ സേവനം കാഴ്ച വച്ചു.

ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ 2022-2023 പ്രസിഡന്റായും, 2024-2025 ബോർഡ് ചെയർമാനായും, വൈസ് പ്രസിഡന്റായും, ബോർഡ് അംഗമായും, കൾച്ചറൽ പ്രോഗ്രാം കൺവീനറായും വിവിധ കമ്മിറ്റി അംഗമായും പ്രവർത്തിച്ച അദ്ദേഹം സംഘടനയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു.
മാധ്യമരംഗത്തും സജീവ സാന്നിധ്യമായ ലാജി തോമസ് നിലവിൽ പ്രവാസി ചാനലിന്റെ ന്യൂയോർക്ക് റീജിയണൽ ഡയറക്ടറും ബിസിനസ് ഡെവലപ്മെന്റ് മാനേജരുമാണ്.



സഭാ-ആത്മീയ രംഗത്തും ശ്രദ്ധേയമായ സേവന പാരമ്പര്യമുള്ള അദ്ദേഹം മലങ്കര മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന അസംബ്ലി അംഗമാണ്. യുവജന സഖ്യത്തിന്റെ ശാഖ, സെന്റർ, റീജിയൻ, ഭദ്രാസന തലങ്ങളിൽ സെക്രട്ടറി, ട്രഷറർ, വൈസ് പ്രസിഡന്റ്, അസംബ്ലി അംഗം, കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന എക്യുമെനിക്കൽ റിലേഷൻസ് കമ്മിറ്റി അംഗവും ആയിരുന്നു .

ന്യൂയോർക്കിലെ ഏറ്റവും പഴക്കമുള്ള എക്യുമെനിക്കൽ സംഘടനകളിലൊന്നായ സെന്റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ സെക്രട്ടറി, ട്രഷറർ, ജൂബിലി കൺവീനർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ, ക്വയർ ലീഡർ, കോ-ഓർഡിനേറ്റർ എന്നീ നിലകളിൽ വിവിധ കാലയളവുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.



മികച്ച സംഘാടകൻ എന്ന നിലയിൽ നോർത്ത് അമേരിക്കയിൽ നിരവധി സംഗീതപരിപാടികളും സാംസ്കാരിക വേദികളും സാമൂഹിക പരിപാടികളും വിജയകരമായി സംഘടിപ്പിച്ചിട്ടുള്ള ലാജി തോമസ്, സമൂഹത്തിലും സഭയിലും പ്രവാസി സംഘടനകളിലും ഒരുപോലെ സജീവ സാന്നിധ്യമാണ്.

ഫൊക്കാനയുടെ വിവിധ തലങ്ങളിലെ പ്രവർത്തനപരിചയവും, സംഘടനാ മികവും, നേതൃത്വപാടവവും, വിശാലമായ സാമൂഹിക ബന്ധങ്ങളും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹത്തെ ശക്തനായ സ്ഥാനാർഥിയാക്കുന്നു. ലാജി തോമസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത് ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് പുതിയ കരുത്തും ദിശാബോധവും നൽകുമെന്ന കാര്യത്തിൽ തർക്കമില്ല.

തന്റെ വിജയത്തിനായി ഫൊക്കാന അംഗസംഘടനകളുടെയും എല്ലാ സുഹൃത്തുക്കളുടെയും പ്രാർത്ഥനയും പിന്തുണയും ലാജി തോമസ് അഭ്യർഥിച്ചു.

സംഘാടക മികവും പ്രവർത്തന പാരമ്പര്യവും കൈമുതൽ; ലാജി തോമസ് ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
സംഘാടക മികവും പ്രവർത്തന പാരമ്പര്യവും കൈമുതൽ; ലാജി തോമസ് ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
സംഘാടക മികവും പ്രവർത്തന പാരമ്പര്യവും കൈമുതൽ; ലാജി തോമസ് ഫൊക്കാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക