
ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് എല്ലാവര്‍ഷവും നടത്തിവരുന്ന ഇടവകദിനം 2026 ജൂലൈ 12 ഞായറാഴ്ച വൈവിധ്യമായ പരിപാടികളോടെ നടത്തപ്പെടുന്നു. ഈ വര്‍ഷത്തെ ചടങ്ങുകളില്‍ വത്തിക്കാനിലെ മതാന്തര സംവാദങ്ങള്‍ക്കായുള്ള കാര്യാലയത്തിന്റെ തലവനും മാര്‍പ്പാപ്പായുടെ യാത്രകളുടെ കോര്‍ഡിനേറ്ററും മലയാളിയും ആയ കര്‍ദ്ദിനാള്‍ ജോര്‍ജ് കൂവക്കാട് മുഖ്യ അതിഥി ആയി പങ്കെടുക്കും.

രാവിലെ 9:45നു കര്‍ദിനാളിന് ഇടവകയുടെ ഔദ്യോഗികമായ സ്വീകരണം നല്‍കും. തുടര്‍ന്ന് പത്തുമണിക്ക് കര്‍ദ്ദിനാള്‍ ജോര്‍ജ് കൂവക്കാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വികാരി ഫാ. സിജു മുടക്കോടില്‍, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. കുര്‍ബാനക്ക് ശേഷം നടക്കുന്ന സമ്മേളനത്തില്‍ ക്‌നാനായ റീജിയന്‍ ഡയറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാല്‍, ബെന്‍സെന്‍വില്‍ സേക്രഡ് ഹാര്‍ട്ട് ഫൊറോനാ വികാരി ഫാ. എബ്രഹാം കളരിക്കല്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഇടവകയില്‍ 2025-26 വര്‍ഷത്തില്‍ വിവാഹിതരായ നവദമ്പതികളെയും വിവാഹത്തിന്റെ 25, 50 വര്‍ഷത്തെ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെയും, ദാമ്പത്യത്തില്‍ 50 വര്‍ഷത്തില്‍ കൂടുതല്‍ പൂര്‍ത്തിയാക്കിയ ദമ്പതികളെയും ആദരിക്കും. തുടര്‍ന്ന് 2026 വര്‍ഷം ഹൈസ്‌കൂള്‍, കോളേജ്, പ്രൊഫഷണല്‍ ഡിഗ്രി പ്രോഗ്രാംസ് എന്നിവയില്‍ നിന്നും പാസ്സായ എല്ലാ ബിരുദധാരികളെയും അനുമോദിക്കും. ഇടവകയുടെ സ്ഥാപനത്തിനും മുന്‍വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ ഭാരവാഹികളെ തദവസരത്തില്‍ കര്‍ദിനാള്‍ പരിചയപ്പെടും.

തുടര്‍ന്ന് ക്‌നാനായ പാരമ്പര്യപ്രകാരമുള്ള സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും.
വൈവിധ്യമാര്‍ന്ന ഇടവക ദിനത്തിന്റെ പരിപാടികള്‍ക്ക് മെന്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍സ് ആയ ബിജു പൂത്തുറ, അലക്‌സ് മുല്ലപ്പള്ളി, ഫിലിപ്പ് പുത്തന്‍പുര എന്നിവരും വുമണ്‍ മിനിസ്ട്രി കോര്‍ഡിനേറ്റര്‍മാരായ ജയ കുളങ്ങര, റെജിമോള്‍ വല്ലൂര്‍, ലിസി മുല്ലപ്പള്ളി എന്നിവരും പാരീഷ് കൗണ്‍സില്‍ മെമ്പര്‍ ജോബില്‍ ചോരത്ത്, കൈക്കാരന്മാരായ സേവ്യര്‍ നടുപ്പറമ്പില്‍, സണ്ണി കണ്ണാല, ജോബി പോളക്കല്‍, മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകന്‍, സെക്രട്ടറി സണ്ണി മേലേടം, പി.ആര്‍.ഓ റോയി ചേലമലയില്‍, സി.ശാലോം, സി. ജെസീന എന്നിവരും നേതൃത്വം നല്‍കും.