Image

അഭിനവിന്റെ ആവിഷ്‌കാര ശൈലി കാലക്രമേണ കൂടുതല്‍ മൂര്‍ച്ചയുള്ളതാകും: മോളിവുഡ് ടൈംസിനെ അഭിനന്ദിച്ച് അനുരാഗ് കശ്യപ്

Published on 07 July, 2026
 അഭിനവിന്റെ ആവിഷ്‌കാര ശൈലി കാലക്രമേണ കൂടുതല്‍ മൂര്‍ച്ചയുള്ളതാകും: മോളിവുഡ് ടൈംസിനെ അഭിനന്ദിച്ച് അനുരാഗ് കശ്യപ്

 

നസ്ലെന്‍ ചിത്രം മോളിവുഡ് ടൈംസിനെ അഭിനന്ദിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ലെറ്റര്‍ബോക്‌സിലൂടെയാണ് അനുരാഗ് കശ്യപ് തന്റെ അഭിപ്രായം പങ്കുവെച്ചത്. അഭിനവ് സുന്ദര്‍ നായകിന്റെ ആവിഷ്‌കാര ശൈലി കാലക്രമേണ കൂടുതല്‍ മൂര്‍ച്ചയുള്ളതാകും എന്നും അദ്ദേഹം പറഞ്ഞു.

'ഇന്റര്‍നെറ്റ്- സോഷ്യല്‍ മീഡിയ കാലഘട്ടത്തിലെ സിനിമാ പ്രേമികളുടെ ഒരു സ്വപ്നമാണ് ഈ ചിത്രം. ഒരുപാട് സത്യവും ഒരുപാട് ആദര്‍ശവാദവും. സംവിധായകന്‍ അഭിനവ് സുന്ദര്‍ നായകിന്റെ ആവിഷ്‌കാര ശൈലി കാലക്രമേണ കൂടുതല്‍ മൂര്‍ച്ചയുള്ളതാകും. സിനിമയോടുള്ള ഒരുതരം റൊമാന്റിസിസം ചിത്രത്തില്‍ മനോഹരമായി ആവിഷ്‌കരിച്ചിട്ടുണ്ട്. സിനിമ വളരെ ഇഷ്ടപ്പെട്ടു', അനുരാഗ് കശ്യപിന്റെ വാക്കുകള്‍.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക