
ചൂരല്‍മല: വയനാട് മേപ്പാടിയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന നിരവധി ഇതരസംസ്ഥാന തൊഴിലാളികളെ കാണാതായതായാണ് വിവരം.
മേഖലയില്‍ തുരങ്കപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരിലേറെയും. പതിനാറോളം തൊഴിലാളികളെ കാണാനില്ലെന്നാണ് വിവരം. എന്നാല്‍ 18 ഓളം പേര്‍ മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂപ്പര്‍വൈസര്‍മാരില്‍ നിന്ന് ലഭിക്കുന്ന സൂചന.