Image

അമേരിക്കന്‍ മലങ്കര അതിഭദ്രാസന 37-ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

വര്‍ഗീസ് പാലമലയില്‍ (പി.ആര്‍.ഓ.) Published on 07 July, 2026
അമേരിക്കന്‍ മലങ്കര അതിഭദ്രാസന 37-ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ന്യൂജേഴ്‌സി: അമേരിക്കന്‍ മലങ്കര അതിഭദ്രാസന 37-ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് 2026 ജൂലൈ മാസം 22-ാം തീയതി മുതല്‍ 25-ാം തീയതി വരെ ന്യൂജേഴ്‌സിയിലുള്ള ഭദ്രാസന ആസ്ഥാനത്ത് വച്ച് നടക്കുന്നതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അമേരിക്കന്‍ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്തായും, പാത്രിയര്‍ക്കല്‍ വികാരിയുമായ മെത്രാപ്പോലീത്തായും, പാത്രിയര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയും, ഭദ്രാസന സെക്രട്ടറി റവ.ഫാദര്‍ പോള്‍ തോട്ടക്കാട്ട്, ട്രഷറാര്‍ സിമി ജോസഫ്, ജോയിന്റ് സെക്രട്ടറി റവ.ഫാദര്‍ ബെല്‍സണ്‍ കുര്യാക്കോസ്, ജോയിന്റ് ട്രഷറാര്‍ ബോബി കുര്യാക്കോസ്, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ അറിയിച്ചു.

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയുമായ ആബൂണ്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവ ഈ കോണ്‍ഫറന്‍സില്‍ മുഖ്യ അതിഥിയായി പങ്കെടുക്കും. സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായി അമേരിക്കയില്‍ വരുന്ന ശ്രേഷ്ഠ ബാവയോടുള്ള ആദരസൂചകമായി 22-ാം തീയ്യതി ബുധനാഴ്ച വൈകുന്നേരം നടത്തപ്പെടുന്ന ബാങ്ക്വറ്റില്‍ എല്ലാവരും പങ്കാളികളാണമെന്ന് സംഘാടകര്‍ അറിയിച്ചു.

അഭിവന്ദ്യ മോര്‍ ദീവന്നാസിയോസ് യൂഹാനോന്‍ കാവാക്ക് മെത്രാപ്പോലീത്ത(സിറിയക് ഓര്‍ത്തഡോക്‌സ് ഈസ്‌റ്റേണ്‍ ഭദ്രാസനം), അഭിവന്ദ്യ ഡോ. അയൂബ് മോര്‍ സില്‍വാനിയോസ് മെത്രാപ്പോലീത്ത ക്‌നാനായ അതിഭദ്രാസനം) എന്നിവര്‍ ഈ ഫാമിലി കോണ്‍ഫറന്‍സില്‍ വിശിഷ്ടാത്ഥികളായിരിക്കും. ഈ വര്‍ഷത്തെ കണ്‍വന്‍ഷന്റെ കീനോട്ട് സ്പീക്കര്‍ ആസ്‌ട്രേലിയായില്‍ നിന്നുമുള്ള റവ.ഫാ.ജേക്കബ് ജോസഫ് പി.എച്ച്.ഡി. ആയിരിക്കും.

യഹോവയെ കണ്ടെത്താകുന്ന സമയത്ത് അവനെ അന്വേഷിപ്പിന്‍. അവന്‍ അടുത്തിരിക്കുമ്പോള്‍ അവനെ വിളിച്ചപേക്ഷിപ്പിന്‍'(യെശയ്യ 55.6) എന്നുള്ളതാണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷന്റെ ചിന്താവിഷയം. ഈ വര്‍ഷത്തെ യൂത്ത് സ്പീക്കര്‍ റവ.ഫാദര്‍ ജോസഫ് ഷമ്മാസ് ആയിരിക്കും. വളരെ പരിമിതമായ സീറ്റുകള്‍ കൂടി ബാക്കിയുള്ളതിനാല്‍ രജിസ്‌ട്രേഷന്‍ ജൂലൈ 15-ാം തീയതി വരെ നടത്താവന്നതാണെന്ന് സംഘാടകര്‍ അറിയിക്കുന്നു.

ആത്മീയത നിറഞ്ഞുനില്‍ക്കുന്ന ഈ കോണ്‍ഫറന്‍സില്‍ വിവിധങ്ങളായ ധാരാളം കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. ബുധനാഴ്ച വൈകീട്ട് നടക്കുന്ന അനുമോദന സമ്മേളനത്തിലും ബാങ്ക്വറ്റിലും ശ്രേഷ്ഠ ബാവയോടൊപ്പം വിവിധ സഭാ മേലദ്ധ്യക്ഷന്മാരും, സ്റ്റേറ്റ്, കൗണ്ടി പ്രതിനിധികളും, സാമൂഹിക പ്രവര്‍ത്തകരും പങ്കെടുക്കുന്നതാണ്.

ഈ കുടുംബസംഗമവും, സ്വീകരണവും ചരിത്രവിജയമാക്കി മാറ്റുവാന്‍ നിങ്ങളേവരേയും സഹായസഹകരണങ്ങള്‍ ഉണ്ടാകണമെന്ന് അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയും, ജനറല്‍ കണ്‍വീനര്‍ റവ.ഫാദര്‍ പോള്‍ തോട്ടക്കാട്ടും, ജോയിന്റ് കണ്‍വീനര്‍ സിമി ജോസഫും, കൗണ്‍സില്‍ അംഗങ്ങളും അറിയിച്ചു.

വര്‍ഗീസ് പാലമലയില്‍ (പി.ആര്‍.ഓ.)

 

Join WhatsApp News
Faithful 2026-07-07 20:00:36
ഒരു വശത്ത് കന്യാസ്ത്രീയെ പീഡിപ്പിച്ചതിന് മാർപാപ്പ പുറത്താക്കിയ ഫ്രാങ്കോ നയിക്കുന്ന വിജയ ധ്യാനം, വേറൊരിടത്ത് വിദേശത്ത് നിന്നും കൊണ്ടുവരുന്ന കോടികണക്കിന് FCRA കാശിന്റെ കണക്ക് ആരും ചോദിക്കരുത് എന്ന് പറഞ്ഞു പ്രതിഷേധം, ഇനി മറ്റൊരിടത്ത് സഭ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ നിവർത്തികേട് കൊണ്ട് കൂലി കൂട്ടി ചോദിച്ചതിന് എതിരെ പ്രതിഷേധം. എന്ത് പ്രഹസനം ആണ് സീറോ മലബാർ കത്തോലിക്കസഭയെ ഇതു????
യഹോവ-ഏതു യഹോവ? 2026-07-07 20:42:54
യഹോവ-ഏതു യഹോവ? യഹോവയെ കണ്ടെത്താകുന്ന സമയത്തു അവനെ അന്വേഷിപ്പിൻ‍; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ. -ഏശയ്യാ 55:6 -മലയാളം ബൈബിൾ. ''Seek the Lord while he may be found, call upon him while he is near;"- New Revised Standard Version (NRSV. ''Seek the Lord while he may be found; call on him while he is near"- New International Version. ''Seek the Lord while he may be found; call on him while he is near"- Dead Sea Scrolls Bible. യാക്കൊബയ സഭയുടെ ആരാധന ക്രമത്തിലും യഹോവ ഇല്ല. ഏവൻഗേലിയോൺ വായനയിലും യഹോവ ഇല്ല. യാക്കോബായ സഭക്കുവേണ്ടി സോഷ്യൽ മീഡിയകളിൽ PRO കളിക്കുന്നവർ -യഹോവ പിശാജ് ആണെന്നും, യഹോവ വെറും ഗോത്ര ദൈവം ആണെന്നും അവൻ പൃഷ്ടം കാണിക്കുന്നവർ ആണെന്നും, യഹോവ പെന്തക്കോസ്തുകാരുടെ മാത്രം ദൈവം ആണെന്നും പറയുന്നു. അപ്പോൾ നിങ്ങളുടെ ഫാമിലി കോൺഫ്രൻസിൽ ഏതു യഹോവയെ ആണ് അനേഷിക്കുന്നതു ????
ഇതിൽ ഏതാണ് നിങ്ങൾ ?? 2026-07-07 20:47:50
ഇതിൽ ഏതാണ് നിങ്ങൾ ?? : ഇ സഭയുടെ യഥാർത്ഥ പേര് എന്താണ്? . ചോദിക്കാൻ കാരണം ഇ സഭക്ക് പല പേരുകൾ കാണുന്നു, 1] The Jacobite Syrian Christian Church, 2] the Malankara Syriac Orthodox Church,[3] Malankara Jacobite Syrian Church,[4 ] or the Syriac Orthodox Church in India- ഇതിൽ ഏതാണ് നിങ്ങൾ ??
Sunil 2026-07-07 21:10:02
Our real name is Yakobaya Society of Puthen kurisu.
Sunil 2026-07-07 21:13:08
We Love Jehovah. He will allow a man to rape a girl provided he will give 50 moneys to girl's father.
ആലോഹൊ, അല്ലാഹു, യഹോവ: 2026-07-07 21:14:34
ആലോഹൊ, അല്ലാഹു, യഹോവ: പുരാതീന സുറിയാനി ക്രിസ്തിയാനികൾ ദൈവത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന അരാമിക്/സുറിയാനി പദം; അലോഹോ" എന്നാണ്. ഇതിനുസമമാണ് "അല്ലാഹു" എന്ന അറബി പദം. രണ്ട് പദങ്ങളും പുരാതന സെമിറ്റിക് മൂലമായ എൽ അല്ലെങ്കിൽ അൽ എന്നതിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. അറബി സംസാരിക്കുന്ന എല്ലാ മുസ്ലീങ്ങളും, ജൂതന്മാരും, ക്രിസ്ത്യാനികളും അല്ലാഹു എന്ന പദമാണ് ദൈവത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. "അല്ലാഹു അക്ബർ"= (ദൈവം ഏറ്റവും വലിയവനാണ്) എന്ന് മാത്രമേ അർത്ഥമുള്ളൂ. എന്നാൽ ഇന്ന് തീവ്രവാദികൾ ഭീകരതക്കുള്ള ആഹ്വാന കോഡ് ആയി അല്ലാഹു അക്ബർ ഉപയോഗിക്കുന്നു. റോമാക്കാർ മരത്തിൽ തൂക്കികൊന്ന യെഹോശുവയുടെ {യേശു} അവസാന വാക്കുകളും എലോഹീം എന്ന ദൈവത്തെ വിളിച്ചായിരുന്നു എന്നാണ് Matthew 27:46 / Mark 15:34 ൽ കാണുന്നത്. Elohim എലോഹീം (אֱלֹהִים) & Aloho ആലോഹൊ (ܐܠܗܐ) പ്രോട്ടോ സെമിറ്റിക് മൂല്യ ഭാഷയിൽ ദൈവം എന്ന ഒരേ പദത്തിൽനിന്നാണ് ഉത്ഭവം. ഭാഷയുടെ പരിണാമത്തിൽ ഹീബ്രു, അരമയിക് [സുറിയാനി], അറബി; എല്ലാം ബന്ധമുള്ളവയാണ്. എൽ /എലോഹീം എന്നിവയുടെ ഹീബ്രു,അരമയിക്, അറബി വകഭേദങ്ങളാണ് ആലോഹൊ, അല്ലാഹു. ഇസ്ലാം അറേബിയൻ പ്രദേശങ്ങളിൽ വ്യാപിക്കുന്നതിനുമുമ്പ് അവിടെയുള്ള നാടൻ വിശ്വാസങ്ങളിലെ ദൈവം അല്ലാഹു ആയിരുന്നു. ഇസ്ലാമിൻറ്റെ വരവോടെ അതേ ദൈവത്തെ ഇസ്ലാം അംഗീകരിച്ചു മുന്നോട്ടുപോയി. ഇസ്ലാമിൻറ്റെ വരവിനു മുമ്പും, ഇസ്ലാം കാലഘട്ടങ്ങളിലും ഇന്നും അറബി സംസാരിക്കുന്ന യഹൂദരും ക്രിസ്തിയാനികളും അല്ലാഹു എന്നാണ് ദൈവത്തെ വിളിക്കുന്നത്. പുരാവസ്തുക്കളും ഭാഷയും ഇതിന് അനുകൂല തെളിവുകളാണ് നൽകുന്നത്. ഇസ്ലാമിന് മുമ്പുള്ള നാടൻ ഗോത്രങ്ങളും അറബ് ക്രിസ്ത്യൻ ഗോത്രങ്ങളും {Ghassanids and Banu Taghlib}, യഹൂദരും; അള്ളാ /അല്ലാഹു എന്ന വാക്കാണ് ദൈവത്തിന് ഉപയോഗിച്ചിരുന്നത്. ആറാം നുറ്റാണ്ടിനുമുമ്പ് പണിത സിറിയൻ മൊണാസ്റ്ററിയിൽ അള്ളാ എന്ന ലിഖിതം ഉണ്ട്. ഇന്ന് സോഷ്യൽ മീഡിയകളിൽ തീയും പുകയും ഇടിമുഴക്കവും ഒക്കെയായി നടക്കുന്ന സംവാദമാണ് യഹോവയും ആലോഹൊയും അല്ലാഹുവും ഒന്നാണ്, അല്ല രണ്ടാണ് എന്നിങ്ങനെ. അള്ളാഹു എന്നത് ഇസ്ലാം പുതിയതായി കൊണ്ടുവന്ന ദൈവം അല്ല. അറേബിയൻ പ്രദേശത്തെ ദൈവത്തെ ഇസ്ലാം സ്വന്തമാക്കി എന്നേയുള്ളൂ. എലോഹീം, ആലോഹൊ, അല്ലാഹു, ഇവയെല്ലാം ഒന്നുതന്നെ. എന്നാൽ യഹോവയുടെ ഉൽഭവം വ്യത്യസ്തമാണ്. ഇസ്രായേല്യർ [ഹീബ്രൂസ്‌] ഉൾപ്പെട്ട കനാൻ ഗോത്രങ്ങൾ അനേകം ദൈവങ്ങളെ ഒരുമിച്ചു ആരാധിച്ചിരുന്നു. അതിൽ ഒരു ദൈവമാണ് എലോഹീം. എലോഹീം ദൈവം ദേവഗണത്തിൻറ്റെ പിതാവും നേതാവുമാണ്. 70 കുട്ടിദൈവങ്ങളുടെ 'അമ്മ ദൈവം' അശേര ദേവി; പല ദൈവങ്ങളുടെയും ഭാര്യയാണ്. അശേരയെ എലോഹിമിൻറ്റെ ഭാര്യയായും പിന്നീട് യഹോവയുടെ ഭാര്യയായും കാണാം. BCE 9-8 നുറ്റാണ്ടുകളിൽ; ബാബിലോൺ,സൗദിഅറേബ്യാ, ഈജിപ്റ്റ്, എന്നിങ്ങനെയുള്ള പ്രദേശങ്ങളിൽനിന്നും നാടോടികളും കുടാരവാസികളും യഹൂദ്യൻ പ്രദേശങ്ങളിലേക്ക് കുടിയേറി. ഇവരൊക്കെയും വിവിധ യഹോവയെ അശേരയുടെ കൂടെ ആരാധിച്ചു. ഹീബ്രു ബൈബിളിൽ വിവിധതരം യഹോവയെ കാണുന്നതിതിൻറ്റെ തുടക്കമിതാണ്. തുടക്കത്തിൽ എലോഹീം ദേവഗണത്തിലെ ഒരു കുട്ടിദൈവമായിരുന്നു യഹോവ. പുരാതീന ഹീബ്രു ബൈബിളിൽ ദൈവം എന്നത് എലോഹീം ആയിരുന്നു. യഹോവ ഭക്തർ എലോഹിമിന് പകരം ദൈവത്തിൻറ്റെ സ്ഥാനത്തു യഹോവയെ പ്രതിഷ്ഠിച്ചു. അതാണ് ചില പതിപ്പുകളിൽ ദൈവം എന്നും, മറ്റു പതിപ്പുകളിൽ നാഥൻ, യഹോവ എന്നൊക്കെ കാണുന്നത്. BCE 4-3 നൂറ്റാണ്ടുകളിൽ ബാബിലോണിൽനിന്നും തിരികെ എത്തിയ യെരുശലേം പുരോഹിതർ; നിലവിലുണ്ടായിരുന്ന വേദസാഹിത്യങ്ങളെ സംയോജിപ്പിച്ചു. എലോഹീമിനെയും അശേരയെയും പുറംതള്ളി പുതിയ ഏകനായ യഹോവയെ ദൈവമാക്കി. ഇ യഹോവയുടെ വേദസാഹിത്യമാണ് ബൈബിൾ സോസയിറ്റി മലയാളത്തിലേക്ക് തർജ്ജിമ ചെയ്തത്. അപ്പോൾ പഴയ നിയമത്തിലെ ദൈവം ആരാണ്? അത് നിങ്ങൾ വായിക്കുന്ന പതിപ്പ് അനുസരിച്ചിരിക്കും. എലോഹിമിന് പകരം യാഹ് പുരോഹിതർ യഹോവയെ കൊണ്ടുവന്നു എങ്കിലും എലോഹീം ദൈവവും യാഹ് ദൈവവും ഒന്നല്ല. യെഹോശുവ വിളിക്കുന്നത് എലോഹിമിനെയാണ്. നിങ്ങൾ ഹീബ്രു ബൈബിളിൻറ്റെ ഏതു പതിപ്പ് വിശ്വസിക്കുന്നു, പഠിക്കുന്നു, വായിക്കുന്നു അതനുസരിച്ചിരിക്കും നിങ്ങളുടെ ദൈവത്തിൻറ്റെ പേരും, നിങ്ങളുടെ യേശുവിൻറ്റെ പിതാവിൻറ്റെ പേരും. -andrew
ബി പി യുള്ള യഹോവ! 2026-07-07 21:17:39
ബി പി യുള്ള യഹോവ! ഏകദൈവ വിശ്വാസം പുരാതന ഇസ്രായേലിൻറ്റെ ചരിത്രത്തിൽ വളരെ കുറച്ചു കാലമേ ഉണ്ടായിരുന്നുള്ളു; അതായത് വെറും 100 വർഷക്കാലം. അതാണ് പുരാവസ്തുശാസ്ത്രം വെളിപ്പെടുത്തുന്നത്. അനേക ദൈവങ്ങൾക്കൊപ്പം ആരാധിക്കപ്പെട്ട യഹോവയെയും ദൈവങ്ങളുടെ ഭാര്യ അശേരയെയും ജോസിയ രാജാവ് ചരിത്രത്തിൽ നിന്ന് എന്താണ് മായ്ച്ചുകളയാൻ ശ്രമിച്ചു. റെവാഡിം{The Revadim Asherah is an artifact from Revadim representing a genre of Asherah figurines. Like the inscriptions found at Khirbet el-Qom and Kuntillet Ajrud, these findings revealed Asherah's prominence in Canaanite and Hebrew religion} അഷേരയുടെ കൊത്തുപണികളും ടെൽ ആറാദിലെ രണ്ട് നിൽക്കുന്ന കല്ലുകളും സൂചിപ്പിക്കുന്നത് അഷേര യെയും യഹോവയ്‌ക്കൊപ്പം ആരാധിക്കപ്പെട്ടു എന്നാണ്. പുരാതന സ്വർഗ്ഗരാജ്ഞിഅശേരയെ യാഹിൽനിന്നും വേർപെടുത്തിയതും പുരോഹിത എഴുത്തുകാരാണ് . ഇ യാഹിന് ആരെയാണ് പേടി? സ്വന്തം ഭാര്യ അശേരയെയോ അതോ യാഹിൽനിന്ന് അശേരയെ വേർപെടുത്തിയ പുരോഹിതരെയോ??-andrew
ആലോഹൊ 2026-07-07 21:32:37
ആലോഹൊ: (1200–900 BCE): ഇസ്രായേല്യർ അനേകം പുരുഷ ദൈവങ്ങളെയും സ്ത്രീ ദൈവങ്ങളെയും ആരാധിച്ചു. പല ഗോത്രങ്ങളിലും യാഹ് -നെ കുട്ടിദൈവമായി ആരാധിച്ചിരുന്നു.ഈജിപ്റ്റ്, ബാബിലോൺ, അറേബ്യാ എന്നിവിടങ്ങളിൽനിന്നും നാടോടികളും കന്നുകാലി വളർത്തുകാരും ഇസ്രായേൽ പ്രദേശത്തു കുടിയേറി, അവരൊക്കെയും അവരുടെ വിവിധ യാഹിനെയും കൊണ്ടുവന്നു. കനാൻ പ്രദേശത്തു അപ്പോൾ പലവിധ യഹോവ. അതിനാൽ അവയെയെല്ലാംകൂടി കൂട്ടി ഒറ്റയാഹ് ആക്കി. BCE ഏഴാം നൂറ്റാണ്ടിൽ ആവർത്തനപുസ്തക എഴുത്തുകാർ നിലവിലുള്ള വേദസാഹിത്യത്തെ തിരുത്തി യാഹിനെ പരമോന്നത ദൈവമാക്കി. പക്ഷെ പുതിയ യാഹ് ഇസ്രായേല്യർക്കു അജ്ഞാതൻ ആയിരുന്നു. BCE 586 ൽ ദേവാലയം വീണതോടെ ഹീബ്രു വേദസാഹിത്യവും നിലച്ചു. പിന്നീട് വേദസാഹിത്യം തുടങ്ങിയത് ഗ്രീക്ക് ഭരണ കാലത്താണ്. BCE 3-1 നൂറ്റാണ്ടിൽ ഗ്രീക്ക് സംസ്ക്കാരവും ഭരണവും,മക്കാബികൾ [ഹാസ്മോണിയൻ ] ഭരണവും നിലവിൽവന്നു. ജൂദായിസം ബഹുദൈവങ്ങളെ പുറംതള്ളി ഏകദൈവ വിശ്വാസം സ്വീകരിക്കുന്നു. തീ തുപ്പുന്ന ഇടിമിന്നലിൻറ്റെ യാഹിനെ പരമോന്നതനാക്കുന്നു. സങ്കീർത്തനങ്ങൾ 82ൽ യാഹ് എൽ ഏലിയോണിൽ ലയിക്കുന്നു, ദൈവ സദസിൻറ്റെ അധ്യക്ഷനാകുന്നു. മറ്റു ദൈവങ്ങളെ തരം താഴ്ത്തുന്നു. ഇസ്രായേല്യരുടെ ബഹുദൈവങ്ങളെയും അവരുടെ ചരിത്രവും തുടച്ചുമാറ്റി യഹോവ പണ്ടേയുള്ള ഏകദൈവമെന്ന് പുരോഹിതർ പുതിയ ചരിത്രം നിർമ്മിക്കുന്നു. അതാണ് ഇന്നുകാണുന്ന പഴയ നിയമം. ഇതേ സമയത്തു അറേബിയയിൽ അവിടുത്തെ ലോക്കൽ യാഹ്‌; അറബിഭാഷാ നാടൻ ഭാഷ ആയതോടെ ആലോഹൊയും പിന്നീട് അള്ളാഹു ആയി പരിണമിക്കുന്നു. സിറിയൻ പ്രദേശത്തെ ആലോഹോയും യാഹിനോട് ചേരുന്നു. അറേബ്യാൻ ആലോഹൊ അള്ളാഹു ആയി മാറുന്നു .സിറിയ, കനാൻ പാലസ്റ്റീൻ പ്രദേശങ്ങളിൽ ആറാമയിക്ക് ഭാഷ പ്രാവീണ്യം പ്രാപിച്ചതോടെ പരമോന്നത ദൈവം ആലോഹോ ആയിമാറുന്നു. യെരുശലേം ദേവാലയം വീണ്ടും റോമാക്കാർ തകർത്തതോടെ യാഹും യാഹിൻറ്റെ പുരോഹിതരും എങ്ങോ മറയുന്നു. അ വിടവിൽ അരാമയിക്ക് ആലോഹൊ വേദസാഹിത്യത്തിൽ സ്ഥാനം നേടുന്നു. പുതിയ ക്രിസ്ത്യൻ കൾട്ടുകളും ആലോഹൊയെ ദൈവമാക്കുന്നു. വീണ്ടും നിഖ്യ സുന്നഹദോസിൽ ; ആലോഹൊ, ബ്രോ, റഹോ കാദീസൊ = പിതാവ്,പുത്രൻ,റൂഹോ -ത്രീത്വ ദൈവം ജനിക്കുന്നു. പിന്നീട് യേശുവിനെ പുത്രൻ ദൈവമാകുന്നു. ഹൗവ്വ, അശേര,ഐസിസ് എന്നീ ദൈവമാതാക്കളെ സംയോജിപ്പിച്ചു യേശുവിൻറ്റെ അമ്മ മറിയത്തെ തിയോ-റ്റോക്കസ് =ദൈവമാതാവ് ആക്കുന്നു.
Raju Thomas 2026-07-08 05:38:55
You guys still debating these Mysteries/conundrums that Andrew has expatiated on so long so cogently, with history to back him up, [ logic and philosophy aside, as they maybe beyond ur real scope] and just as in all his published books! Have u read any of those books? Have u? For example: the Cananites (at least as from when the Exodus Jews crossed over the Jordan) worshipped El, with Ashera for spouse and Baal for sec. Please read those books before jumping on him for each comment he deigns to write here. U all barking up the wrong tree! Find some other ‘thattakom’. Ingane googlicchu vENO. nANaKedAn!
ചെറിയാൻ ജേക്കബ് 2026-07-09 01:34:52
എല്ലാ ക്രിസ്ത്യൻ സഭകളും യഹോവ ദൈവം എന്ന് വിശ്വസിക്കുമ്പോൾ അതിൽ യാക്കോബ സഭ അങ്ങനെ വിശ്വസിക്കുന്നില്ല. യാക്കോബ സഭയുടെ വിശ്വാസം അനുസരിച്ചു യഹോവ പിശാജ് ആണ്. ഈ മലയാളിക്ക് ഈ സത്യം അറിയില്ല എന്നതിൽ അത്ഭുതപെടുന്നു.
Sunil 2026-07-09 15:16:40
Cherian Jacob, Jacobite Church considers Jehovah as God. Why don't you check with one of our bishops and confirm.
യാക്കോബായ ദൈവം:- 2026-07-09 17:59:55
യാക്കോബായ ദൈവം:- ചെറിയാൻ ജേക്കബ് പറയുന്നതുപോലെ അത്ര എളുപ്പം തല ഊരാൻ സാധിക്കില്ല. ഒരു ക്രിസ്ത്യൻ സഭക്കും യഹോവയെ തള്ളിക്കളയുവാൻ സാധിക്കില്ല. പഴയ നിയമത്തിൽ 30ൽ അധികം ദൈവങ്ങളെ കാണാം. അവയെയൊക്കെ ഇസ്രായേല്യർ ആരാധിച്ചു, കൂട്ടത്തിൽ അശേര ദേവിയെയും 'ദൈവങ്ങളുടെ മാതാവ് ' എന്ന പദവിയിൽ ആരാധിച്ചു. യെരുശലേം ദേവാലയത്തിലും യാഹിനൊപ്പം അശേരാദേവിക്ക്‌ ബലി അർപ്പിച്ചു. ബൈബിളിൻറ്റെ തുടക്കത്തിൽ കാണുന്ന എലോഹീം ദേവഗണത്തെയാണ് -കർത്താവ് -Lord എന്ന് വിളിച്ചിരുന്നത്. BCE എട്ടാം നൂറ്റാണ്ടിൽ യഹോവയെ ആരാധിക്കുന്ന നാടോടി കുടാരവാസികളായ ഇടയ ഗോത്രങ്ങൾ; സൗദി അറേബ്യാ, ഈജിപ്റ്റ്, മറ്റു കനാൻ പ്രദേശങ്ങളിൽനിന്നും യഹൂദ്യൻ പ്രദേശങ്ങളിലേക്ക് കുടിയേറി. കനാന്യ ഗോത്രമായ യഹൂദ്യരും ക്രമേണ യഹോവയെ ആരാധിച്ചു. ഇത് ചരിത്രമാണ്. ഉൽപ്പത്തിയിൽ തുടങ്ങുന്ന പുസ്തകങ്ങൾ ബസ് 4-3 നുറ്റാണ്ടുകളിലാണ് രൂപം കൊണ്ടത്. അന്ന്; യഹോവ കഷി, എലോഹീം കക്ഷി, പുരോഹിത കക്ഷി, ആവർത്തന പുസ്തക എഴുത്തുകാർ എന്നിങ്ങനെ വിവിധ എഴുത്തുകാരുടെ ഗ്രുപ്പ് ഉണ്ടായിരുന്നു. അതിൽ എലോഹീം എഴുത്തുകാരുടെ ബൈബിളിൽ ദൈവം,കർത്താവ്, -എന്നൊക്കെ ദൈവത്തെ വിളിക്കുന്നു. യഹോവ ഗ്രുപ്പിൻറ്റെ ബൈബിളിൽ ദൈവത്തെ യാഹ് /യഹോവ എന്ന് വിളിക്കുന്നു. എലോഹീം എഴുത്തുകാരുടെയും, യാഹ് എഴുത്തുകാരുടെയും വേദ സാഹിത്യം പുരോഹിത എഴുത്തുകാർ സംയോജിപ്പിച്ചു. അതുകൊണ്ടാണ് ചില ബൈബിൾ പതിപ്പിൽ ദൈവത്തിൻറ്റെ പേര് യാഹ് എന്നും മറ്റു ചിലതിൽ ദൈവം, കർത്താവ് എന്നൊക്കെ കാണുന്നത്. ചെറിയാൻ ജേക്കബും ഷിബു പീടികക്കലും യഹോവ പിശാജ് ആണ്, അവൻ ഗോത്രദൈവം മാത്രമാണ്, പിർഷ്ട്ടം കാണിക്കും, മലം വാരി ഏറിയും എന്നൊക്കെ പാട്ട് പാടിയാലും യാക്കൊബയക്കാർ യഹോവയെ ആരാധിക്കും. നിങ്ങൾ സഭയുടെ വക്താക്കളോ നേതാക്കളോ അല്ല. യാക്കോബയിലെ അമേരിക്കൻ അതിഭദ്രാസന മേജർ ആർച് ബിഷപ്പ് യൽദോ മാർ തീത്തോസ്, കേരളത്തിലെ യാക്കോബായക്കാരുടെ പുതിയ മപ്രിയാൻ, മറ്റു യാക്കൊബയ ബിഷപ്പുമാർ ആരെങ്കിലും അവർ യഹോവയെ ആരാധിക്കുന്നില്ല എന്ന് വ്യക്തമാക്കണം. -andrew{gracepub@yahoo.com
മത്തായി വെട്ടുകല്ല് 2026-07-09 20:07:14
എല്ലാവരുടെ ദൈവത്തെയും, എല്ലാവരെയും ഞാൻ ഒരുപോലെ കരുതുന്നു. ഒരുപോലെ ബഹുമാനിക്കുന്നു. ഒരു വ്യത്യാസവും ഒന്നിലും ഞാൻ കാണുന്നില്ല. ദൈവം ഇല്ല എന്ന് പറയുന്നവരെയും ഞാൻ മാനിക്കുന്നു. അവരെയും ബഹുമാനിക്കുന്നു. പക്ഷേ ദൈവത്തിൻറെ സ്വന്തം ആൾക്കാരായി, പൂജാരികൾ ആയി, മെത്രാന്മാരായി, മുള്ളന്മാരായി, ചമഞ്ഞ്, പലജാതി തൊപ്പി ദാരികളായി, പല ജാതി താടിക്കാരായി, ദേഹം ഒട്ടും അനങ്ങാതെ വിയർക്കാതെ, വിശ്വാസികളുടെ കാശ് കീശയിലാക്കി, അവരെ ഉപദേശിച്ചു, അതുപോലെ അവരെ നശിപ്പിച്ച്, സ്റ്റേജുകളിലും, മൈക്രോഫോണിലും, കയറി ദീർഘമായി, മനുഷ്യരെ ബോറടിപ്പിച്ച്, ആവർത്തിച്ച് ആവർത്തിച്ച് പീഡിപ്പിക്കുന്ന സ്വയം വിശുദ്ധരായി നടിക്കുന്ന, സ്വയം ദൈവതുല്യരായി നടിക്കുന്ന ഇത്തരക്കാരെ orsalem ദേവാലയത്തിൽ എത്തിയ യേശു ചാട്ടവാർ എടുത്ത് അടിച്ചു പുറത്താക്കിയ മാതിരി തന്നെ അടിച്ചു പുറത്താക്കണം. കുറച്ചു കാലമായി പ്രതികരണ കോളത്തിൽ കാര്യമായ ഒരു സംവാദം കാണുന്നില്ലല്ലോ. ഞാനെന്നും പ്രതികരണ കോലമാണ് നോക്കുന്നത്. അവിടെ ഒന്നും കാണാത്തപ്പോൾ എനിക്ക് ഒരുതരം നിരാശയാണ്. ഞാൻ ഉടനെ signoff ചെയ്ത് കമ്പ്യൂട്ടർ മടക്കി വയ്ക്കും. പേരുവെച്ചു പേരു വയ്ക്കാതെ ഒക്കെ എഴുതട്ടെ. അങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കുക. കുറച്ചുപേർ ചുമ്മാ ചൊറിയന്മാർ കേറി ചൊരിഞ്ഞു പോകുന്നതും വായിക്കാൻ എനിക്ക് ഒട്ടും താല്പര്യം ഇല്ല. അത്തരം ചൊറിയലിന്റെ നേരെ ഞാൻ എൻറെ കണ്ണ് അടയ്ക്കും. പിന്നെ സോഷ്യൽ മീഡിയയിൽ നോക്കിയാൽ, ചില മെത്രാൻ ചട്ടി കൂടെ നിന്ന് ഫോട്ടോയെടുത്ത് ഇതെന്ത് ധന്യ മുഹൂർത്തം, ആഗ്രഹം സഫലമായി എന്നൊക്കെ പറഞ്ഞു പോസ്റ്റുകൾ കാണുമ്പോൾ ഞാൻ കണ്ണടക്കും, ഞാൻ ചിരിക്കും. കഷ്ടം. ഈ അല്പന്മാരുടെ അറിവില്ലായ്മയും, പൊങ്കത്തരവും ഓർത്ത്. പിന്നെ ഈയിടെയായി കാണുന്നത് കുറച്ചു കൺവൻഷൻ വാർത്തകളും, അതിലെ ഭാരവാഹി മത്സര വാർത്തകളും മാത്രം. കാര്യമായി ഒരു കഴമ്പുമില്ലാത്ത വാർത്ത വാർത്തകൾ. അതിനാൽ ഒക്കെ ആയിരിക്കണം ഇപ്പോൾ വായനക്കാരും പ്രതികരണക്കാരും കുറഞ്ഞുവരുന്നത്. പ്രതികരണ ഈടിയായി വളരെ ശുഷ്കമായി കൊണ്ടിരിക്കുകയാണ് കൊണ്ടിരിക്കുകയാണ്. അതിനാൽ ശുഷ്ക്കമുള്ള വാർത്തകൾ വരണം. ശുഷ്കാന്തിയുള്ള പ്രതികരണക്കാർ ധാരാളമായി പൊങ്ങി വരണം എന്ന് ആഹ്വാനം ചെയ്യുകയാണ്
Jayan varghese 2026-07-10 03:13:01
മത ഗ്രന്ഥങ്ങൾ മനുഷ്യ സൃഷ്ടികളാണ് എന്ന ഒറ്റ കണ്ടെത്തലിൽ തീർക്കാവുന്ന ഒരു പ്രശ്നം വെറുതേ ചർവിത ചര്വണം ചെയ്ത് വസ്തുതയാക്കുന്ന പ്രതികരണക്കാർ അവരറിയാതെ മത സംവിധാനങ്ങളെ താങ്ങി നിർത്തുകയാണ്. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക