
ആദ്യ അവാര്‍ഡ്... ഏതൊരു കലാകാരന്റെയും ജീവിതത്തിലെ മറക്കാനാവാത്ത നിമിഷം . ആ സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് യുവ നടി അഖില ഇപ്പോള്‍ കടന്ന് പോവുന്നത്.
നാലാമത് പഞ്ചാബ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് സപ്പോര്‍ട്ടിങ് ആക്ട്രസായി അഖില തിരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി കെ ആര്‍ സംവിധാനം ചെയ്ത' എ പ്രെഗ്‌നന്റ് വിഡോ 'എന്ന ചിത്രത്തിലെ ഷീബ എന്ന കഥാപാത്രത്തിന്റെ ശ്രദ്ധേയമായ പ്രകടനമാണ് അഖിലക്ക് ഈ ആദ്യ അംഗീകാരം നേടിക്കൊടുത്തത്.

'എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ് ഷീബ. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം നല്കിയ സംവിധായകന്‍ ഉണ്ണിയേട്ടനോടും തിരക്കഥാകൃത്ത് രാജേഷേട്ടനോടും പ്രത്യേകം നന്ദിയും സന്തോഷവും അറിയിക്കുന്നു.ഒപ്പം ഈ ചിത്രത്തില്‍ സഹകരിച്ച എല്ലാവരേയും ഓര്‍മ്മിക്കുന്നു '
അഖിലയുടെ വാക്കുകള്‍.

'നാന്‍ പെറ്റ മകന്‍' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ അഖില,തുടര്‍ന്ന് പട്ടാഭിരാമന്‍,മായാവനം,യുണൈറ്റഡ് കിങ്ഡം ഓഫ് കേരള, എന്നി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
വിനയന്‍ സംവിധാനം ചെയ്ത 'പത്തൊമ്പതാം നൂറ്റാണ്ട് ', മനോജ് പാലോടന്‍ സംവിധാനം ചെയ്ത ' സിഗ്‌നേച്ചര്‍ ' എന്നി ചിത്രങ്ങളില്‍ ഏറേ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അഖിലക്ക് അവസരം ലഭിച്ചു.

എറണാക്കുളം സ്വദേശിയും ഫാഷന്‍ ഡിസൈനറുമായ അഖില,വീണ്ടും നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തലാണ്. സജിന്‍ ബാബു സംവിധാനം ചെയ്യുന്ന 'തര്‍ക്കം', കെ ജെ ബോസ് സംവിധാനം ചെയ്യുന്ന 'മോഹിത' തുടങ്ങിയവയാണ് അഖിലയുടെ പുതിയ ചിത്രങ്ങള്‍.
' പ്രേക്ഷകര്‍ എന്നും ഓര്‍മ്മിക്കുന്ന വിധത്തിലുള്ള നല്ല നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. മികച്ച സംവിധായകരുടെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കണം 'അഖില പറഞ്ഞു.