
ആക്ഷന് സിനിമകളും കോമഡി ചിത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന നടനാണ് ആര്യ. തമിഴില്‍ നാന്‍ കടവുളും സര്‍പ്പാട്ടെ പരമ്പരൈയും പോലുള്ള ആക്ഷന്‍ ചിത്രങ്ങള്‍ക്കൊപ്പം തന്നെ രാജാ റാണിയും ബോസ് എങ്കിറ ഭാസ്‌കരനും പോലുള്ള നിരവധി കോമഡി ചിത്രങ്ങളിലും ആര്യ നായകനായി എത്തിയിട്ടുണ്ട്. മദിരാസി പട്ടണത്തിലെ ആര്യയുടെ പ്രണയവും ഇമോഷന്‍സും ആക്ഷനുമെല്ലാം വലിയ കയ്യടികള്‍ നേടിയിരുന്നു.
ഇപ്പോള്‍ കോമഡി സീനുകളും ആക്ഷന്‍ സീനുകളും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് പറയുകയാണ് ആര്യ. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേകുറിച്ച് സംസാരിച്ചത്. ആക്ഷന്‍ സിനിമകളേക്കാള്‍ പ്രയാസം കോമഡി സിനിമകള്‍ ചെയ്യാനാണെന്നാണ് അദ്ദേഹം പറയുന്നത്. അതിന്റെ കാരണങ്ങളും ആര്യ വ്യക്തമാകുന്നുണ്ട്.
'ആക്ഷന് അതിന്റേതായി പ്രയാസങ്ങളും പോസിറ്റീവ് വശങ്ങളും ഉണ്ട്. പക്ഷെ കോമഡി അങ്ങനെയല്ല. കോമഡി ചെയ്യുമ്പോള്‍ അത് വര്‍ക്ക് ആകണം. അവിടെ നിങ്ങള്‍ക്ക് മ്യൂസിക്കിന്റെയോ മറ്റ് ബില്‍ഡപ്പിന്റെയോ പിന്തുണയില്ല. അതുകൊണ്ട് വര്‍ക്കൗട്ട് ആയേ മതിയാകൂ.
ഷൂട്ട് ചെയ്യുമ്പോഴേ കോമഡി വര്‍ക്കൗട്ടാകണം അല്ലെങ്കില്‍ അത് പിന്നെ തിയേറ്റില്‍ അതിലും വലിയ കോമഡിയാകും. നമ്മുടെ കോമഡിയ്ക്കല്ല, നമ്മളെ നോക്കിയാകും ആളുകള്‍ ചിരിക്കുക. അതുകൊണ്ട് കോമഡി വളരെ റിസ്‌കുള്ള കാര്യമാണ്. കൃത്യമായി മീറ്ററില്‍ ചെയ്തില്ലെങ്കില്‍ അത് പാളിപ്പോകും,' ആര്യ പറഞ്ഞു.
മലയാളത്തില്‍ ആദ്യമായി നായകനായി എത്തിയ അനന്തന്‍കാടാണ് ആര്യയുടെ പുതിയ ചിത്രം. മുരളി ഗോപി തിരക്കഥയൊരുക്കി ജിയേന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വെട്രി എന്ന കഥാപാത്രമായാണഅ ആര്യ എത്തിയത്. തമിഴ് പശ്ചാത്തലത്തിലുള്ള കഥാപാത്രമായിരുന്നു ഇത്. 1980-90 കാലഘട്ടത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.