Image

ഐ നോബഡി ജൂലൈ 9-ന്. ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റ്.

പി ആര്‍ ഒ-എ എസ് ദിനേശ്. Published on 07 July, 2026
ഐ നോബഡി ജൂലൈ 9-ന്.  ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റ്.

പൃഥ്വിരാജ് സുകുമാരന്‍, പാര്‍വതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, നിരൂപക-പ്രേക്ഷക പ്രശംസ നേടിയ സൂപ്പര്‍ ഹിറ്റ് മമ്മൂട്ടി ചിത്രമായ 'റോഷാക്കി'ന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദര്‍ശനത്തിനെത്തുന്നു.ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.

ഹക്കിം ഷാജഹാന്‍, അശോകന്‍, വിജയരാഘവന്‍, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്‍, നക്ഷത്ര, ഐറാ, നിഷാന്ത് സാഗര്‍, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാല്‍, ഖാലിദ് റഹ്‌മാന്‍, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രന്‍, സന അല്‍താഫ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ദിനേശ് ആലപ്പുഴ, റോണി വര്‍ഗീസ്, മനോജ് കെ യൂ, ഇര്‍ഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രന്‍, ആല്‍ബിന്‍ അലക്‌സ്, ജിതിന്‍ മദനന്‍ തുടങ്ങിയ തുടങ്ങിയ പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും ഇ4 എക്‌സ്‌പെരിമെന്റസിന്റെ ബാനറില്‍ സുപ്രിയ മേനോനും മുകേഷ് ആര്‍ മേത്തയും സി വി സാരഥിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം ട്രെന്‍ഡ് സെറ്റര്‍ സംഗീത സംവിധായകന്‍ ജേക്സ് ബിജോയ് - പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്.

എട്ട് ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായ ധുരന്ധര്‍ ചിത്രത്തില്‍ ഗാനമാലപിച്ച സുധീര്‍ യദുവംശി, റാപ്പ് സിങ്ങര്‍ ബിജോര്‍ണ്‍, സിമ്രാന്‍ കൗര്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച 'ആന്തം ഓഫ് നോബഡി' സൂപ്പര്‍ ഹിറ്റാണ്.സിദ് കൗശാലാണ് വരികള്‍ എഴുതിയത്.

ബാങ്ക് മോഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ഴോണറിയില്‍ എത്തുന്ന സിനിമയാകും 'ഐ നോബഡി' എന്നാണ് ട്രെന്‍ഡിങ്ങില്‍ തുടരുന്ന ട്രെയ്ലര്‍ നല്‍കുന്ന സൂചന. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സമീര്‍ അബ്ദുളാണ് ഐ, നോബഡിയുടെയും രചന നിര്‍വഹിക്കുന്നത്. എന്ന് നിന്റെ മൊയ്തീന്‍, കൂടെ തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പൃഥ്വിരാജും പാര്‍വതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി 'ഐ,നോബഡി'ക്കുണ്ട്. ഇതുവരെ മലയാളം സിനിമയില്‍ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കിങ് ആണ് ഈ ചിത്രത്തിലുള്ളത്. വാനിക്ക് ബെന്‍ & കലൈ കിംഗ്സ്റ്റണ്‍ & അമിത് ജോളി ബാസ്റ്റിന്‍ എന്നിവര്‍ ഒരുക്കുന്ന അഞ്ച് ഹൈ വോള്‍ടേജ് ആക്ഷന്‍ രംഗങ്ങളും കാര്‍ ചേസ് രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഛായാഗ്രഹണം- ദിനേശ് പുരുഷോത്തമന്‍, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, എഡിറ്റിംഗ്- റമീസ് എംബി, പ്രൊഡക്ഷന്‍ ഡിസൈനര്‍- അര്‍ഷാദ് നാക്കോത്ത്, മേക്കപ്പ്- റോണക്‌സ് സേവിയര്‍, കോസ്‌റ്യൂംസ്- ധന്യ ബാലകൃഷ്ണന്‍,  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിനി ദിവാകര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- കിരണ്‍ നെട്ടയം, സംഘടന സംവിധാനം- വാനിക്ക് ബെന്‍ & കലൈ കിംഗ്സ്റ്റണ്‍ & അമിത് ജോളി ബാസ്റ്റിന്‍, സൗണ്ട് ഡിസൈനര്‍- നിക്‌സണ്‍ ജോര്‍ജ്, വി എഫ് എക്‌സ്- ലവാ കുശ, മാര്‍ക്കറ്റിംഗ്- കാറ്റലിസ്റ്റ്, ഡിസൈന്‍- റ്റിംഗ്, പ്രൊമോഷന്‍സ്- പൊഫാക്ഷിയോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിപിന്‍ കുമാര്‍.വി, കളറിസ്റ്റ്- സുരേഷ് രവി, സ്റ്റീല്‍സ്- രോഹിത് കെ സുരേഷ്, ഡിസൈന്‍സ്- യെല്ലോ ടൂത്ത്, ടീസര്‍ എഡിറ്റ്- ബ്ലെസ് തോമസ്, പി ആര്‍ ഒ-എ എസ് ദിനേശ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക