
ഹ്യൂസ്റ്റൺ: പതിറ്റാണ്ടുകളായി കുടിയേറ്റ ജനങ്ങളുടെ കർമ്മ ഭൂമിയും പുതിയ തലമുറകളുടെ ജൻമ ഭൂമിയുമായ അമേരിക്കൻ ഐക്യ നാടിന്റെ രൂപീകരണത്തിന്റെ രണ്ടര നൂറ്റാണ്ടിൻ്റെ വാർഷികവും, ഇരുനൂറ്റിയൻപതാം സ്വാതന്ത്യ ദിനാഘോഷമായ ജൂലൈ നാലും മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ [മാഗ്] കേരള ഹൗസിൽ കൊണ്ടാടി.
മാഗ് ആസ്ഥാന മന്ദിര അങ്കണത്തിൽ ചേർന്ന യു.എസ്.എ ഇൻഡിപ്പെൻഡൻസ് ആഘോഷങ്ങൾക്ക് അമേരിക്കൻ ദേശീയ പതാക ഉയർത്തി കൊണ്ട് മുഖ്യ അതിഥികളായ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യുവും ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്ക് ജഡജ് സുരേന്ദ്രൻ കെ പട്ടേലും ഒന്നിച്ച് ചേർന്ന് പതാക ഉയർത്തി കൊണ്ട് തുടക്കമിട്ടു.

മാഗ് പ്രസിഡന്റ് റോയി മാത്യു സെക്രട്ടറി വിനോദ് ചെറിയാൻ എന്നിവർ ചേർന്ന് കൊണ്ട് ഇഡ്യൻ ദേശീയ പതാകയും ഉയർത്തി.
അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രവും കുടിയേറ്റക്കാർക്ക് അമേരിക്ക നൽകുന്ന അവസരങ്ങളെയും ചീഫ് ഗസ്റ്റുകൾ പ്രസംഗത്തിൽ അനുസ്‌മരിച്ചു.
മാഗ് പ്രസിഡന്റ് റോയി മാത്യവിൻ്റെ അധ്യക്ഷതയിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി ജോസഫ്, മെമ്പർ ക്ലാരമ്മ മാത്യു, മാഗ് മുൻ പ്രസിഡൻറുമാരായ ജയിംസ് ജോസഫ്,ഏബ്രഹാം ഈപ്പൻ, തോമ ഒലിയൻകുന്നേൽ,തോമസ് ചെറുകര,പൊന്നു പിള്ള, ജിമ്മി കുന്നശേരി,മാത്യൂസ് മുണ്ടക്കൽ,സീനിയർ പ്രതിനിധി ജോർജ് തോമസ്,സാജൻ ജോൺ,ഷാജി എഡ്വെർഡ്, മോൻസി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി വിനോദ് ചെറിയാൻ സ്വാഗതവും ട്രഷറർ സുനിൽ തങ്കപ്പൻ കൃതജ്ഞതയും പറഞ്ഞു.