
ന്യു യോർക്ക്: എമ്പയർ റീജിയനിൽ നിന്ന് ഫോമാ സാരഥ്യത്തിലേക്ക് മത്സരിക്കുന്ന പ്രദീപ് നായർ (നാഷണൽ ട്രഷറർ), റോയ് ചെങ്ങന്നൂർ (നാഷണൽ അഡ്വൈസറി കൗൺസിൽ ചെയർ) എന്നിവരെ റീജിയൻ എൻഡോഴ്സ് ചെയ്യുന്നതായി ആർ.വി.പി. പി.ടി. തോമസ് അറിയിച്ചു. ഇവരുടെ നേതൃത്വം സംഘടനക്കും റീജിയനും മുതൽക്കൂട്ടായിരിക്കുമെന്നും ഇരുവരും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റീജിയനിൽ നിന്നും നാഷണൽ കമ്മിറ്റിയിലേക്ക് കുര്യാക്കോസ് വറുഗീസ്, നിഷാദ് പി ജോയ്, കോട്ടക്കൽ എം ചാക്കോ, എന്നിവർ എതിരില്ലാതെ ജയിച്ചിട്ടുണ്ട്.
ആർ.വി.പി. സ്ഥാനത്തേക്ക് മാത്രമാണ് റീജിയനിൽ മത്സരം. സണ്ണി കല്ലൂപ്പാറ, മോൻസി വർഗീസ് എന്നിവരാണ് സ്ഥാനാർത്ഥികൾ.
എമ്പയർ റീജിയൻ കൺവെൻഷൻ ജൂലൈ 12 നു 4 മണിക്ക് സെന്റ് ജോൺസ് എപ്പിസ്കോപ്പൽ ചർച്ച് , 100 അണ്ടർ ഹിൽ റോഡ്, യോങ്കേഴ്സിൽ വച്ച് നടത്തുന്നതാനിന്നും അദ്ദേഹം അറിയിച്ചു. പ്രസ്തുത സമ്മേളനത്തിൽ എമ്പയർ റീജിയൻ അംഗങ്ങളുടെ ഹൈസ്കൂൾ പാസ് ആയ കുട്ടികളെ ആദരിക്കുന്നതാണ്.
അർഹരായ കുട്ടികൾ അവരുടെ പേരും, മാതാപിതാക്കളുടെ പേരും, ഏത് ഹൈ സ്കൂളിൽ നിന്നാണ് പാസ് ആയതെന്നും ഏതു കോളേജിൽ എന്ത് പഠനത്തിനാണ് പോകുന്നതെന്നും മാതാപിതാക്കൾ ഏതു അംഗ അസോസിയേഷന്റെ അംഗം ആണ് എന്നീ വിവരങ്ങൾ pt@ptthomas എന്ന ഇമെയിലിൽ അയക്കുക.
കുട്ടികളെ ആദരിക്കുന്നതിനൊപ്പം, ദേശീയ തലത്തിലും, റീജിയൻ തലത്തിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ഡിബേറ്റ് ഉണ്ടായിരിക്കുന്നതാണ്. എല്ലാ സ്ഥാനാർഥികളെയും ക്ഷണിക്കുന്നു.
ഡാൻസ്, കലാപരിപാടികൾ, ഗാനങ്ങൾ എന്നിവ പരിപാടിക്കു മറ്റു കൂട്ടും. സമൃദ്ധമായ ഡിന്നറും ഉണ്ടായിരിക്കുന്നതാണ്.
പ്രദീപ് നായർ
ഫോമായുടെ സംഘടനാ ചരിത്രത്തിൽ തുടക്കം മുതൽ സജീവ സാന്നിധ്യമാണ് പ്രദീപ് നായർ . പദവികളിലൂടെ മാത്രം അല്ല, പ്രതിസന്ധിക്കാലങ്ങളിൽ പ്രവർത്തനത്തിലൂടെ വിശ്വാസം നേടിയ നേതാവെന്ന നിലയിലാണ് അദ്ദേഹത്തെ സംഘടനാ പ്രവർത്തകർ വിലയിരുത്തുന്നത്. യോങ്കേഴ്സ് മലയാളി അസോസിയേഷനിലെ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളിൽ നിന്ന് ഫോമായുടെ വൈസ് പ്രസിഡന്റിന്റെ ചുമതലയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര, സമർപ്പണത്തിന്റെയും സ്ഥിരതയുടെയും തെളിവാണ്.
കോവിഡ് മഹാമാരിക്കാലത്ത് “ഹെൽപ്പിംഗ് ഹാൻഡ്സ്” പദ്ധതിയിലൂടെ അടിയന്തര സഹായം ഏകോപിപ്പിച്ച് വലിയ ഫണ്ട് സമാഹരണം സാധ്യമാക്കിയതും, വിവിധ കൺവെൻഷനുകളിൽ നേതൃത്വ ചുമതലകൾ വിജയകരമായി നിർവഹിച്ചതും അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയെ വേറിട്ടുനിർത്തുന്നു.
ഹൈസ്കൂൾ പഠനത്തിനു ശേഷം അമേരിക്കയിലെത്തി.യോങ്കേഴ്സ് മലയാളി അസോസിയേഷനിലൂടെയാണ് സജീവ സംഘടനാ പ്രവർത്തനം ആരംഭിച്ചത്. 2008-ൽ യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ സെക്രട്ടറിയായിരിക്കെയാണ് ഫോമയിലേക്ക് കടന്നത്. തുടർന്ന് 2008–2010 കാലഘട്ടത്തിൽ എമ്പയർ റീജിയന്റെ യൂത്ത് ഫെസ്റ്റിവൽ കോർഡിനേറ്റർ, 2010 മുതൽ 2014 വരെ നാഷണൽ കമ്മിറ്റി അംഗം, തുടർന്ന് റീജിയണൽ കൺവൻഷൻ ചെയർ എന്ന നിലയിലും പ്രവർത്തിച്ചു.
2016-ൽ മയാമിയിൽ നടന്ന ഫോമാ ഇന്റർനാഷണൽ കൺവെൻഷന്റെ കൺവീനറായി പ്രവർത്തിച്ചു. തുടർന്ന് എമ്പയർ റീജിയൻ ആർ.വി.പി. ആയി. ആർ.വി.പി. ആയിരിക്കെ കൺവെൻഷനിലേക്ക് ഏറ്റവും കൂടുതൽ ഫാമിലി രജിസ്ട്രേഷൻ സംഘടിപ്പിച്ചു
2020–2022 കാലഘട്ടത്തിൽ നാഷണൽ വൈസ് പ്രസിഡന്റായിരുന്നു. അക്കാലത്ത് ഫോമാ ഭരണസമിതിക്ക് 1.7 മില്യൺ ഡോളറോളം ഫണ്ട് സമാഹരിക്കാൻ സാധിച്ചു.
കഴിഞ്ഞ വർഷം പുന്റ കാനായിൽ നടന്ന കൺവെൻഷനിൽ ഗ്ലോബൽ കോർഡിനേറ്ററായി പ്രവർത്തിച്ചു. വിസ സംബന്ധമായ പ്രതിസന്ധികൾ നേരിടേണ്ടി വന്ന സാഹചര്യത്തിൽ ഡൊമിനിക്കൻ റിപ്പബ്ലിക് വഴി അതിഥികളെ എത്തിച്ച് കൺവെൻഷൻ വിജയകരമാക്കാൻ കഴിഞ്ഞു.
യോങ്കേഴ്സ് മലയാളി അസോസിയേഷനിലൂടെ തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിന് ധനസഹായം നൽകി. എമ്പയർ റീജിയൻ കൺവെൻഷൻ ചെയറായി പ്രവർത്തിക്കുമ്പോൾ ആർ.സി.സി. പ്രോജക്ടിനായി 10,000 ഡോളർ സമാഹരിച്ചു.
ഒരു ട്രഷറർക്കാവശ്യമായ മൂന്നു ഗുണങ്ങൾ — സുതാര്യത, അക്കൗണ്ടബിലിറ്റി, വിശ്വാസ്യത എന്നിവയാണെന്നാണ് താൻ കരുതുന്നത്. ഈ മൂന്നു മൂല്യങ്ങളാണ് എപ്പോഴും പിന്തുടരുന്നതുകൊണ്ട് പ്രസ്തുത സ്ഥാനത്ത് പ്രവർത്തിക്കാൻ പ്രത്യേകിച്ചൊരു മുന്നൊരുക്കം വേണ്ടിവരില്ല.
'ഫോമയുടെ ചക്രം ഉരുളാൻ തുടങ്ങിയ കാലം മുതൽ അതിനൊപ്പം ഉണ്ടായ ഒരാളാണ് ഞാൻ. പദവിയുണ്ടായാലും ഇല്ലാതിരുന്നാലും സംഘടനയോടുള്ള ബന്ധം തുടരും. വാഗ്ദാനങ്ങളല്ല, അവസരോചിതമായ പ്രവർത്തനമാണ് വേണ്ടത്. കോവിഡ് വന്നപ്പോൾ വെന്റിലേറ്റർ നൽകാമെന്ന് ഞങ്ങൾ മുൻകൂട്ടി വാഗ്ദാനം ചെയ്തിരുന്നില്ല; സാഹചര്യം വന്നപ്പോൾ ചെയ്തു. അതുപോലെ തന്നെ ഭാവിയിലും ആവശ്യത്തിനനുസരിച്ച് ഒന്നിച്ച് പ്രവർത്തിക്കും. ഫോമായിലെ എല്ലാവരും സുഹൃത്തുക്കളാണ്. സൗഹൃദമാണ് നമ്മുടെ ശക്തി. ആ വിശ്വാസം നിലനിർത്താൻ ഈ അവസരത്തിൽ ഏവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു,' പ്രദീപ് നായർ പറയുന്നു.
റോയി ചെങ്ങന്നൂർ
ദീർഘകാല സംഘടനാ പ്രവർത്തനവും നിറഞ്ഞ സൗഹൃദവും കൈമുതലായുള്ള റോയി ചെങ്ങന്നൂർ ഈ സ്ഥാനത്തിന് സർവഥാ യോഗ്യനാണ്.
1989 ല്‍ ചെങ്ങന്നൂര്‍ എസ്.എന്‍ കോളേജില്‍ പഠിച്ചു കൊണ്ടിരിക്കുന്നപ്പോള്‍ അമേരിക്കയ്ക്ക് കുടിയേറി. കോളേജ് കെ.എസ്.യു. നേതാവും, പേരിശ്ശേരി സെന്റ് മേരിസ് പള്ളിയുടെ യൂത്ത് ലീഗ് സെക്രട്ടറിയും സണ്‍ഡേ സ്‌ക്കൂള്‍ അദ്ധ്യാപകനുമായിരുന്നു
2004-ല്‍ ഹഡ്‌സന്‍ വാലി മലയാളി അസ്സോസിയേഷന്റെ പ്രസിഡന്റായി. അതേ വര്‍ഷം അവിഭക്ത ഫൊക്കാനയുടെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയും പ്രവര്‍ത്തിച്ചു. 2008 മുതല്‍ 2010 വരെ ഫോമയുടെ റീജിണല്‍ വൈസ് പ്രസിഡന്റ്, 2012 മുതല്‍ 2020 വരെ റോമയുടെ പ്രസിഡന്റ്, ചിക്കാഗോ ഫോമ കണ്‍വന്‍ഷന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍, മെക്‌സിക്കോ - കണ്‍വന്‍ഷന്‍ വിഐപി കോര്‍ഡിനേറ്റര്‍ തുടങ്ങിയ പദവികള്‍ അലങ്കരിച്ചു.
ആദ്യമായി 2010 ല്‍ ന്യൂയോര്‍ക്കില്‍ ഇന്‍ഡ്യ ഡേ പരേഡ് ഫ്‌ളോട്ട് ഉണ്ടാക്കുവാന്‍ മുന്‍പന്തിയിലായിരുന്നു. ഇന്‍ഡ്യന്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ സമരത്തില്‍ എംബസിയില്‍ ജാഥ നടത്തി. പാവപ്പെട്ട ജനങ്ങള്‍ക്കു വേണ്ടി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. കേരള എന്റര്‍ടെയ്ന്‍മെന്റ്‌സ് കോ യുടെ ഉടമസ്ഥനാണ്. മലയാളം സിനിമാ നടന്‍മാരുടെ സ്‌റ്റേജ് ഷോകള്‍ നിരന്തരം നടത്തിയിരുന്നു.
മുതിര്‍ന്ന നേതാക്കള്‍ക്കു വേണ്ടി ഫോമയുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനതെക്കുള്ള ഇലക്ഷനില്‍ മാറി നിന്ന ചരിത്രവുമുണ്ട് . നീണ്ട പതിനാലു വര്‍ഷം ഫോമയില്‍ ഒരു സ്ഥാനവും കമ്മിറ്റിയില്‍ ഏറ്റെടുത്തിട്ടില്ല.
രാഷ്ട്രീയം, ആത്മീയം, സിനിമ നടന്‍മാര്‍ മുതലായവരുടെ ഉറ്റ സുഹൃത്താണ്. എപ്പോള്‍ വിളിച്ചാലും 100-ല്‍ കുറയാത്ത ആളുകള്‍ ഒന്നിച്ചു കൂടുന്ന വലിയ സുഹൃത്ത് ബന്ധത്തിനുടമയാണ്. ഏക മകന്‍ ജേക്ക് റോയി കോളേജില്‍ പഠിക്കുന്നു.
ഏവരും വോട്ട് ചെയ്ത് നാഷ്ണല്‍ അഡൈ്വസറി ചെയര്‍മാനായി തന്നെ വിജയിപ്പിക്കാന്‍ റോയ് ചെങ്ങന്നൂർ താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു.
കർഷകശ്രീ, പുഷ്പാശ്രീ അവാർഡ് ജേതാവായ സഹോദരൻ ഫിലിപ് ചെറിയാനും (സാം) ഫോമായുടെ നേതൃരംഗത്ത് പ്രവർത്തിക്കുന്നു.