Image

ഓസ്റ്റിന്‍ പി.ഡി.എം ധ്യാന കേന്ദ്രത്തില്‍ ഫാ. ജോര്‍ജി പള്ളിക്കുന്നേല്‍ നയിക്കുന്ന കരിഷ്മ ധ്യാനം ജൂലൈ 17 മുതല്‍

Published on 06 July, 2026
ഓസ്റ്റിന്‍ പി.ഡി.എം ധ്യാന കേന്ദ്രത്തില്‍ ഫാ. ജോര്‍ജി പള്ളിക്കുന്നേല്‍ നയിക്കുന്ന കരിഷ്മ ധ്യാനം ജൂലൈ 17 മുതല്‍

അമേരിക്കയിലെ തിരക്കുപിടിച്ച ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും മാറിനിന്നുകൊണ്ട് ഒരു ഗ്രാമീണ അന്തരീക്ഷത്തില്‍ യേശുവിനോടൊപ്പം പ്രാര്‍ത്ഥനയിലും, ധ്യാനത്തിലും കുറെ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അമേരിക്കയിലെ ടെക്‌സസിലുള്ള ഓസ്റ്റിനില്‍ പ്രവര്‍ത്തിക്കുന്ന Preachers of divine mercy ധ്യാന കേന്ദ്രത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി എല്ലാ മാസവും ലോകപ്രശസ്ത ധ്യാന ഗരുക്കന്മാര്‍ നയിക്കുന്ന നിരവധിയായ ധ്യാനങ്ങളാണ് നടന്നുവരുന്നത്.

ഈമാസം ജൂലൈ 17 മുതല്‍ 19 വരെ നടക്കുന്ന 3 ദിവസത്തെ കരിഷ്മ ധ്യാനം നയിക്കുന്നത് പ്രശസ്ത ധ്യാന ഗുരുവും വചനപ്രഘോഷകനുമായ ജോര്‍ജി പള്ളിക്കുന്നേല്‍ അച്ചനാണ്.

ധ്യാനം 17 വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതല്‍ 19 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

ഈ ധ്യാന ദിവസങ്ങളില്‍ ദൈവ വചന പ്രഘോഷണവും, ആന്തരിക സൗഖ്യത്തിനായി പരിശുദ്ധാത്മാവിന്റെ അഭിഷേക ശുശ്രൂഷകളും ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുര്‍ബാന, കുമ്പസാരം, വിടുതല്‍ ശുശ്രൂഷകള്‍, വെഞ്ചരിപ്പ് ശുശ്രൂഷകള്‍, സ്പിരിച്വല്‍ ഷെയറിംഗ്, കൗണ്‍സിലിംഗ് എന്നിവ ഉണ്ടായിരിക്കും.

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എല്ലാ മാസവും ഇവിടെ നടക്കുന്ന വിവിധങ്ങളായ ധ്യാനങ്ങളില്‍ പങ്കെടുത്ത് ആന്തരിക സൗഖ്യം പ്രാപിച്ച് ദൈവകൃപയില്‍ സന്തോഷത്തോടെ ജീവിക്കാന്‍ കൂടുതല്‍ കൂടുതല്‍ ഭക്തജനങ്ങളാണ് ഓരോ മാസവും പി.ഡി.എം ധ്യാനകേന്ദ്രത്തിലേക്ക് എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നത്.

ഈമാസത്തെ ധ്യാനത്തില്‍ 150 പേര്‍ക്ക് പങ്കെടുക്കാനുള്ള വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനിലൂടെ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സീറ്റുകള്‍ തീരുന്നതിനുമുമ്പ് രജിസ്റ്റര്‍ ചെയ്യാന്‍ എല്ലാവരേയും ഈ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

ഓസ്റ്റിന്‍ വിമാനത്താവളത്തില്‍ നിന്നും ധ്യാന കേന്ദ്രത്തിലേക്കുള്ള യാത്രാസൗകര്യം ഉണ്ടായിരിക്കും. താമസവും യാത്രയും ക്രമപ്പെടുത്തുന്നതിനും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും ഫ്‌ളെയറില്‍ കൊടുത്തിട്ടുള്ള നമ്പരുകളും ലിങ്കും ഉപയോഗപ്പെടുത്തുക. 832 758 1080, 408 643 4988, Adress: PDM Renewal Centre, 8701 Burleson, Manor Rd, Austin, Texas.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക