Image

' മോഹിത ' പള്ളിപ്പുറത്ത്.

പി ആര്‍ ഒ-അഞ്ജു അഷറഫ്. Published on 06 July, 2026
 ' മോഹിത ' പള്ളിപ്പുറത്ത്.

സീനു സിദ്ധാര്‍ത്ഥ്, ശ്രദ്ധ ജോസഫ്, ആദില്‍ ഷാജഹാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, തന്ത്ര, കഥാന്തരം എന്നീ ചിത്രങ്ങള്‍ക്കു ശേഷം കെ ജെ ബോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ' മോഹിത ' എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേര്‍ത്തല പള്ളിപ്പുറത്ത് ആരംഭിച്ചു.


ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വിനീത വി സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍, അഞ്ചാം വാര്‍ഡ് മെമ്പര്‍ ശ്രീമതി അഞ്ജു ആദ്യ ക്ലാപ്പടിച്ചു.

M2B2 മൂവി മേക്കഴ്‌സിന്റെ ബാനറില്‍ ബാബുരാജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഡോക്ടര്‍ സുനില്‍ നെല്ലായി, എ എസ് ദിനേശ്, ബാബുരാജ്, സിമി സജീവ്, അഖില, രാജന്‍ സിത്താര, ശ്രീകുമാര്‍ ഹരിപ്പാട്, വിജയ് പി, അരുണ്‍ സോമസുന്ദരം, രഞ്ജിത്ത് കലാഭവന്‍, ഡെന്‍സി, അമൃത് പപ്പന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.


ഉത്പല്‍ വി നായനാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എ എസ് ദിനേശ്, കെ ജെ ബോസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു.സുഭാഷ് ചേര്‍ത്തല എഴുതിയ വരികള്‍ക്ക് അനീഷ് ഇന്ദിര വാസുദേവ് സംഗീതം പകരുന്നു.


എഡിറ്റര്‍-ജ്യോതിഷ് കുമാര്‍,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സിമി സജീവ്,ആര്‍ട്ട്-ടി ജി ഗോപി,മേക്കപ്പ്-മനോജ് അങ്കമാലി, കോസ്റ്റ്യൂംസ്-ബുസി ബി ജോണ്‍, കൊറിയോഗ്രാഫി- ഡോക്ടര്‍ സുനില്‍ നെല്ലായി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-നസീര്‍ ധര്‍മ്മജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോസ് വരാപ്പുഴ,സ്റ്റില്‍സ്-സജീവ് മണപ്പുറം,
ക്രിയേറ്റീവ് ഹെഡ്- സജിത മഠത്തില്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്- ഷൈജു പി, അസിസ്റ്റന്റ് ഡയറക്ടര്‍- ഷാലി അഞ്ജന, രാജി, രാജഗോപാല്‍. ഡിസൈന്‍-ആദില്‍, പി ആര്‍ ഒ-അഞ്ജു അഷറഫ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക