Image

നിര്‍മാണം പ്രദീപ് രംഗനാഥന്‍, നായിക മമിത ബൈജു, സംഗീതം സായ് അഭ്യങ്കര്‍; പുതിയ ചിത്രം പ്രഖ്യാപിച്ചു

Published on 06 July, 2026
 നിര്‍മാണം പ്രദീപ് രംഗനാഥന്‍, നായിക മമിത ബൈജു, സംഗീതം സായ് അഭ്യങ്കര്‍; പുതിയ ചിത്രം പ്രഖ്യാപിച്ചു

 

ചുരുക്കം സിനിമകള്‍ കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടനടനായി മാറിയ ആളാണ് പ്രദീപ് രംഗനാഥന്‍. നടന്റേതായി പുറത്തുവന്ന സിനിമകള്‍ എല്ലാം വലിയ ഹിറ്റാണ്. ഇപ്പോഴിതാ അഭിനയത്തിനും സംവിധാനത്തിനും പിന്നാലെ നിര്‍മാണരംഗത്തേക്കും കടക്കുകയാണ് പ്രദീപ്. നടന്റെ പുതിയ നിര്‍മാണ കമ്പനിയായ 'പ്രദീപ് രംഗനാഥന്‍ ഷോ' നിര്‍മിക്കുന്ന ആദ്യ സിനിമയുടെ പ്രൊമോ വീഡിയോ പുറത്ത്.

മമിത ബൈജു ആണ് സിനിമയില്‍ നായികയായി എത്തുന്നത്. ഡ്യൂഡ് എന്ന സിനിമയ്ക്ക് ശേഷം മമിതയും പ്രദീപും ഒന്നിക്കുന്ന സിനിമയാണിത്. അശ്വന്ത് മാരിമുത്തു, സ്വാസിക, ശിവാജി സോന്തിനേനി, അനാമിക മഹി, ലിസി ആന്റണി എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കള്‍. സായ് അഭ്യങ്കര്‍ ആണ് സിനിമയ്ക്കായി സംഗീതം നല്‍കുന്നത്. ആറ് സംവിധായകര്‍ ചേര്‍ന്നാണ് ഈ സിനിമ ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ദി ആല്‍ഫ ടീം എന്ന പേരിലാണ് ഈ സംവിധായകരെ അവതരിപ്പിച്ചിരിക്കുന്നത്. ഛായാഗ്രഹണം: ദിനേശ് പുരുഷോത്തമന്‍, എഡിറ്റര്‍: പ്രദീപ് ഇ രാഗവ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അശ്വിന്‍ ലാറ.

അതേസമയം, ഡ്യൂഡ് തിയേറ്ററില്‍ വലിയ വിജയം നേടിയ സിനിമയാണ്. 100 കോടിക്ക് മുകളില്‍ നേടിയ സിനിമ പ്രദീപിന്റെ കരിയറിലെ തുടര്‍ച്ചയായ മൂന്നാമത്തെ 100 കോടി പടമാണ്. തമിഴിലെ മമിതയുടെ ആദ്യ 100 കോടി കൂടെയാണ് സിനിമ. നവാഗത സംവിധായകനായ കീര്‍ത്തീശ്വരനാണ് ഡ്യൂഡ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രദീപിന്റേതായി അവസാനം പുറത്തുവന്ന ലവ് ഇന്‍ ഇന്‍ഷുറന്‍സ് കമ്പനി തിയേറ്ററില്‍ പരാജയമായിരുന്നു. സമ്മിശ്ര അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക