
ഉറക്കമില്ലാതെ കിടക്കുമ്പോൾ ഞാനോർക്കുകയായിരുന്നു. ഒരു മനുഷ്യൻ ജീവിതത്തെ സംക്ഷേപിച്ച്, സ്വരങ്ങൾ മാത്രമായി വിവർത്തനം ചെയ്യുവാന്‍ സാധിക്കുമോ?
ആഗ്രഹത്തിന്റെ പുറത്ത് ആഗ്രഹം കേറ്റി ഭാരത്തെ ചുമക്കുന്ന മനസ്സ്' പ്രതീക്ഷ ഒന്ന് കൊണ്ടു മാത്രം ജീവിക്കുകയാണ്.
ഈ ഒരവസരം കൂടെ നഷ്ടമായാൽ പിന്നെയെന്തെന്ന ചോദ്യം പല്ലിളിക്കും.ഈ ഓഡിഷനെങ്കിലും വിജയം കൈ
വരിച്ചില്ലേൽ പിന്നെ സിനിമയെന്ന സ്വപ്നംതകർന്നടിയും. വീണ്ടും ഇഷ്ടമില്ലാത്ത ജോലി ചെയ്തു ജീവിതമിങ്ങനെ..
ചിന്തയുടെ ഭാരം അത്രയുമായപ്പോൾ ഞാനൊരു കാര്യം തിരിച്ചറിഞ്ഞു. എന്റെ മുറിയൊരു ശവമുറിപോലെ അല്ലെങ്കിൽ
നിശബ്ദത വെട്ടിയെടുത്തു സൂക്ഷിച്ച ഒരു മനുഷ്യനെ പോലെ 'എന്നെ മാത്രം തുറിച്ചു നോക്കുന്നു. ഏറണാകുളം വണ്ടി
ഇറങ്ങിയപ്പോൾ, വില കുറഞ്ഞ മുറി തേടി ഞാനെത്തിയത് ആൾ പാർപ്പ് കുറഞ്ഞ ഒരു കെട്ടിടത്തിന് മുന്നിലാണ്.
സമയം 7.30കഴിഞ്ഞതിനാൽ ഇനി ഒരുപാട് തേടാൻ സമയമില്ല.
തൊട്ട് മുന്നിൽ നല്ലൊരു ഫ്ലാറ്റുണ്ട്.
ആ ഒറ്റൊരെണ്ണം അവിടെയെങ്ങനെയെന്നത് ചോദ്യം മാത്രമായി അവശേഷിക്കുന്നു.
തലമുടി തീർത്തും നരച്ച കുറ്റി താടി രോമങ്ങളുള്ള ഒരു വൃദ്ധനാണ് എന്നെ അവിടെ എത്തിച്ചത്. ഇടയ്ക്കെപ്പോഴോ
ചുണ്ടിൽ വിരിഞ്ഞ ചിരിയുടെ ഇടയിൽ തെളിഞ്ഞ പല്ലുകളുടെ തിളക്കം എന്നെ തെല്ലൊന്ന് ഭയപ്പെടുത്തി. മുറി തന്ന ശേഷം
വൃദ്ധൻ തന്നെയാണ് മുറി കാണിച്ചു തന്നത്. മൊത്തം വെള്ളമയം. ഒരു മരണത്തിന്റെ പ്രതീതി എന്ത് കൊണ്ടെനിക്കവിടെ
ചിന്തിപ്പിച്ചുവെന്നറിയില്ല.
പെട്ടന്നാണെന്റെ ശ്രദ്ധ പല്ലിയുടെ വായയിൽ അകപ്പെട്ട ഒരു പാറ്റയിലേക്കെത്തിച്ചത്.അതെ ഒരു മരണത്തിന്റെ തൊട്ട് മുന്നിലാണ്
ഞാനിപ്പോൾ, ആന്തരാവയവങ്ങളെ വിറപ്പിക്കുന്ന സ്വരം എവിടെ നിന്നോ എന്റെ ചെവിയിലേക്ക് അടിച്ചു കേറിയതും
എന്റെ ശ്രദ്ധ തൊട്ടടുത്ത റോഡിലേക്ക് നീണ്ടു..
ജനലുകൾ തുറന്നു ഞാൻ പുറത്തേക്ക് എത്തി നോക്കി.പ്രത്യേകിച്ച് ഒന്നും തന്നെ ഞാൻ കണ്ടില്ല.തൊട്ടപ്പുറത്തെ ബിൽഡിംഗിന്റെ
മുൻപിൽ നിൽക്കുന്ന വാച്ചുമാൻ മാത്രമവിടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.എന്റെ ശ്രദ്ധപോയത് അയാളുടെ ഇൻ ചെയ്തു വെച്ച പാന്റിലേക്കാണ്, എന്തിനാണ് പാകമില്ലാത്ത ആരുടെയോ' എന്ന് തോന്നിപ്പിക്കുന്ന പാന്റ് അയാൾ ബെൽറ്റ് കൊണ്ട് നിർത്തിയിരിക്കുന്നത് അതാണേ ഇടയ്ക്കിടെ വലിച്ചു കേറ്റിയാണ് അയാൾ നടക്കുന്നത്.പക്ഷെ ഇവിടേക്ക് വരുമ്പോൾ ഞാനയാളെ കണ്ടില്ലെന്നോർത്തു.
അയാളെ നോക്കുമ്പോൾ മാത്രം തന്റെ കാഴ്ച ശക്തി കൂടിയതായി എനിക്കാനുഭവപ്പെട്ടു.എന്റെനോട്ടം അയാളെങ്ങനെ കണ്ടെന്നെനിക്ക് നിശ്ചയമില്ല, അയാളുടെ ടോർച്ചിന്റെ വെളിച്ചം എന്നെ പിടിച്ചു വിഴുങ്ങി.

വര:മറിയം ജാസ്മിന്‍
ദൂരെ നിന്നയാളെന്നെ ചുവന്ന വെളിച്ചെമുള്ള കണ്ണുകൾ കൊണ്ടാണ് നോക്കുന്നതെന്ന തോന്നലിൽ എന്റെ
നാവുകൾ സ്വയമിറങ്ങി അണ്ണാക്കിലേക്ക് വലിഞ്ഞു കേറി.ജനലുകളടച്ചു ഞാനെന്റെ ചുണ്ടുകൾ വിടർത്തി ഒരിറ്റ് വെള്ളം കൊണ്ട് നാക്ക് നനച്ചു. ഈ വെള്ളം തനിക്ക് തന്നെ എടുത്തു വെച്ചതായിരിക്കുമോ? അതോ പഴക്കമുള്ളതാകുമോ? ചോദ്യം തല്ക്കാലം ഞാനെന്നിൽ തന്നെ കുഴിച്ചിട്ടു. വീണ്ടും എന്റെ കണ്ണുകളറിയാതെ പല്ലിയെ തിരഞ്ഞു. അത് വിശപ്പടക്കി
അതിന്റെ വഴിക്ക് പോയിരിക്കുന്നു.
കൈയിലെ വാച്ചിന്റെ സൂചിയിൽ കണ്ണ് നട്ടു, സമയം 1.30 ത് 'ഇനിയും എത്ര സമയം ഓഡിഷനിലേക്ക്,
ഉറക്കം കണ്ണുകളെ മാടി വിളിച്ചിരുന്നെങ്കിലെന്ന് അതിയായി ആശിച്ചു.പെട്ടന്നാണൊരു ശബ്ദം വീണ്ടും അടുത്ത മുറിയിൽലേക്ക് കൊണ്ട് പോയി.
"രക്ഷിക്കണേ .."
വീണ്ടും വീണ്ടും ദയനീയ ശബ്ദം എന്നെ വിളിച്ചു കൊണ്ടേയിരിക്കുന്നു.

വര:മറിയം ജാസ്മിന്‍
എന്ത് കൊണ്ടോ വാതിൽ തുറക്കാൻ ഞാൻ ഭയപ്പെട്ടു. പകരം വാതിൽ പഴുതിലൂടെ മെല്ലെ ആ മുറിയിലേക്ക് നോക്കാന്‍ പരിശ്രമിച്ചു നോക്കി. ഒന്നും തന്നെ കാണുന്നില്ല. 'തോന്നിയതാണ്, എന്റെ ഭയം എന്നെ ട്രാപ്പ് ചെയ്തിരിക്കുന്നു. എന്റെ തോന്നലിനെ മുറിച്ചു കൊണ്ട് റോഡിൽ നിന്ന് വീണ്ടും ആ ശബ്ദം
കേട്ടു.രണ്ടും കല്പിച്ചു ഡോർ തുറന്നു പുറത്തെ ബാൽക്കണിയിലേക്ക് വന്നു നിന്നു.ഒന്നും തന്നെ സംശയമായി കണ്ടില്ല. അടുത്ത ഫ്ലാറ്റിലെ വാച്ചുമാൻ കസേരയിൽ കിടന്നുറങ്ങുകയാണ്.
ഞാനെന്റെ മുറിയിലേക്ക് വീണ്ടും വരുന്ന വഴി അടുത്ത മുറി തുറന്നു.65 വയസ്സുള്ള സ്ത്രീ ഇറങ്ങി വന്നു.ചുരിദാറാണ് വേഷം,വെളുത്തു മെലിഞ്ഞ ശരീരം, വയസ്സിലുപരിയുള്ള മേക്കപ്പ് മാത്രം അവരെ വേറിട്ടു നിർത്തി. എങ്കിലും
അവരുടെ എന്നെ നോക്കിയുള്ള ചിരി പുരുഷന്റെ വശ്യതയായി എനിക്കനുഭവപ്പെട്ടു.
ഒരു മുഖഭാവ സ്വീകാര്യതയും ഞാനവർക്ക് കൊടുത്തില്ല. നേരേ മുറിയിലേക്ക് ഞാനെന്നെ നയിച്ചു. ഒരാശ്വാസം മാത്രം,
ആ സ്ത്രീയെങ്കിലും അപ്പുറം ഉണ്ടല്ലോ.പിന്നെ ഞാൻ മാത്രമെന്തിന് ഭയക്കുന്നു.
ഉറങ്ങണം.. ഒന്ന് കണ്ണടച്ചില്ലേ ഒരു പക്ഷെ ഞാൻ പിൻ തള്ളപ്പെടും. എന്റെ ശബ്ദം അടഞ്ഞു പോകും.വിശപ്പ് വല്ലാതെ
കത്തിക്കേറിയപ്പോഴാണ് ഓർത്തത്.അത്താഴം കഴിച്ചില്ല. ഇനിയൊട്ടും ആരും തരാനും പോകുന്നില്ല.
ബാഗിലുള്ള ആകെയുള്ള ബ്രഡും വെള്ളവും ആർത്തിയോടെ അകത്താക്കി.
പുറത്ത് ആരുടെയോ കാൽ പെരുമാറ്റം.വാതിലിൽ ഒരു കൊട്ട് കേട്ടതും ഞാൻ വീണ്ടും ഭയന്നു. പക്ഷെ രണ്ടും കല്പിച്ചു
വാതിൽ തുറന്നു.നേരത്തെ കണ്ട അടുത്ത ബിൽഡിംഗിലെ വാർഡനും വയസ്സായ സ്ത്രീയും, പിന്നെ അടുത്ത മുറിയിലെയെന്ന് തോന്നിച്ച രണ്ടു മുതിർന്ന മനുഷ്യരും,വലിയ പ്രത്യേകത നേരത്തെ കണ്ടതിലുപരി ആർക്കുമില്ല.
അസ്ഥി മടുപ്പിക്കുന്ന ഒരു തരം കാറ്റുകൾ വീശിയടിച്ചു, ഒപ്പം എന്റെ വാതിലുകൾ
അടഞ്ഞു. കണ്ണുകൾ ചതിക്കുകയാണ് ഇപ്പോൾ നേരത്തെ കണ്ട ഒരു രൂപവുംഎനിക്ക് മുന്നിലുള്ള മനുഷ്യർക്കില്ലായിരുന്നു.
പിന്നീട് എന്താണ് സംഭവിച്ചതെന്ന് എന്റെ ഓർമ്മയിൽ ഇപ്പോഴുമില്ല. ഞാൻ മുന്നിലുള്ള
തെരുവിലൂടെ ഓടുകയായിരുന്നുവെന്നത് ഒഴിച്ചാൽ..
എനിക്കിന്ന് ഡിസംമ്പർ 34ആണ്,
എന്റെ ഓർമ്മകൾക്ക് ജനവരി പിറക്കാൻ ഇനിയും ദിവസങ്ങൾ...