
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് കിഷോര്‍. ഒട്ടനവധി സീരിയലുകളില്‍ നടന്‍ അഭിനയിച്ചിട്ടുണ്ട്, സീരിയലിന്റെ പുറമെ സിനിമയിലും മുഖം കാണിച്ചിട്ടുണ്ട്. ഇപ്പോഴിതാ താന്‍ ഒരു രോഗിയാണെന്ന് പറയുകയാണ് നടന്‍. ഇഞ്ചക്ഷനും സ്റ്റീറോയിഡുകളുമായാണ് ജീവിതം മുന്നോട്ടുപോകുന്നതെന്നും നടന്‍ പറഞ്ഞു. നോണ്‍-ആല്‍ക്കഹോളിക് ലിവര്‍ ഡിസീസാണ് നടനില്‍ കണ്ടെത്തിയത്. പിന്നീട് തലച്ചോറിന്റെ പിന്‍ഭാഗത്തുള്ള പിറ്റിയൂട്ടറി ഗ്രന്ഥിയില്‍ സിസ്റ്റും കണ്ടെത്തി. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ രോഗ വിവരം വെളിപ്പെടുത്തിയത്.
'സീരിയല്‍ രം?ഗത്ത് 25 വര്‍ഷമായി. എന്നിട്ടും ഇവിടെ തുടരാന്‍ കാരണം ആരൊക്കയോ എന്നെ ഇപ്പോഴും ഇഷ്ടപ്പെടുന്നതുകൊണ്ടാണ്. അയാള്‍ എന്തോ ചെയ്യുന്നുണ്ടെന്ന തോന്നല്‍ ആള്‍ക്കാര്‍ക്കൊക്കെ ഉണ്ടാകും. നല്ലത് ചെയ്താല്‍ അത് കൊള്ളാമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് വീണ്ടും വീണ്ടും ചെയ്യുന്നവരാണ് കലാകാരന്മാരും കുഞ്ഞുങ്ങളും.അതുപോലെ സീരിയല്‍ സ്‌ക്രിപ്റ്റ് ചോദിക്കുകയോ കഥകള്‍ ചോദിക്കുകയോ ചെയ്യാറില്ല. സീരിയലിന് സ്‌ക്രിപ്റ്റ് ഇല്ല.
ആദ്യം ഒരു അഞ്ച് എപ്പിസോഡുകളൊക്കെ എടുത്ത് വെച്ചിട്ടുണ്ടാകും. ശേഷമാകും സെലക്ട് ചെയ്യുന്നത്. പിന്നെ ആദ്യത്തെ കഥയാവില്ല മുന്നോട്ട് പോകുന്നത്. അതുകൊണ്ടാണ് ചോദിക്കാത്തത്. മാസത്തില്‍ എത്ര ദിവസം ഷൂട്ട് കാണുമെന്ന് ചോ?ദിക്കും.പ്രതിഫലവും ചോദിക്കും അത്രമാത്രം. ചില കഥാപാത്രങ്ങള്‍ ഒഴിവാക്കും. അതിന് കാരണം പാന്റും ഷര്‍ട്ടും കോട്ടുമൊക്കെ ധരിച്ച് വരുന്ന കഥാപാത്രങ്ങളാണെങ്കിലാണ്. ഞാന്‍ അത്തരം വേഷങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും യോ?ഗ്യനല്ലെന്ന് മനസില്‍ തോന്നാറുണ്ട്. അതുകൊണ്ടാണ് ഒഴിവാക്കുന്നത്. ലുങ്കി ധരിച്ച് നടക്കുന്ന പാവപ്പെട്ട തൊഴിലാളി റോള്‍ ആണെങ്കില്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കഴിഞ്ഞ നാല് വര്‍ഷമായി ഞാന്‍ രോ?ഗിയായിരുന്നു. കിടപ്പിലായിരുന്നു. ഇപ്പോഴുമാണ്.
അത് കഴിഞ്ഞ് വന്നപ്പോള്‍ കിട്ടിയ സീരിയലാണ് മഴതോരും മുമ്പെ. എനിക്ക് ജോയ്‌സി എന്ന തിരക്കഥാകൃത്തിനെ വിശ്വാസമാണ്. മുമ്പും അദ്ദേഹ?ത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിനു വെള്ളത്തൂവല്‍ ആയിരുന്നു ആദ്യം ഈ സീരിയല്‍ സംവിധാനം ചെയ്തിരുന്നത്. ജോയ്‌സി സാറിന്റെ മകന്‍ മനുവും സംവിധാനത്തില്‍ പങ്കാളിയാണ്. ഇവരെയെല്ലാം എനിക്ക് അറിയാം. മാത്രമല്ല വിശ്വാസവുമാണ്. അതുകൊണ്ട് തന്നെ കഥയൊന്നും ചോദിക്കാന്‍ പോകില്ല. ആരോ?ഗ്യപ്രശ്‌നമുള്ളതുകൊണ്ട് വേറൊരു ജോലിക്കും പോകാന്‍ പറ്റുന്നില്ല. അല്ലെങ്കില്‍ വണ്ടിയോടിക്കാന്‍ പോകുമായിരുന്നു. ഒരു ബാഗ് നിറയെ മരുന്നുകളുമായാണ് ഇപ്പോള്‍ ഷൂട്ടിങ്ങിന് പോകുന്നത്.
ഇഞ്ചക്ഷനും സ്റ്റീറോയിഡുകളുമായാണ് ജീവിതം മുന്നോട്ടുപോകുന്നത്. വലിയൊരു രോ?ഗിയാണ് ഞാന്‍. രാവിലെ ആറര മുതല്‍ രാത്രി പതിനൊന്ന് മണിവരെ മരുന്നുകള്‍ കഴിച്ചുകൊണ്ടിരിക്കണം. കടുത്ത പ്രമേഹവും കരള്‍ രോഗവും ഉള്ളതിനാല്‍ ശസ്ത്രക്രിയ നടത്താനും കഴിയാത്ത അവസ്ഥയാണ്. ഭക്ഷണത്തേക്കാള്‍ കൂടുതല്‍ മരുന്നുകളാണ് ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗം. മുമ്പ് ഷൂട്ടിങ് ഇല്ലാതിരുന്ന സമയത്ത് വാഹനം ഓടിക്കാന്‍ പോകുമായിരുന്നു എന്നും; കിഷോര്‍ പറഞ്ഞു.