
കൈസി യേ യാരിയാന്‍', 'ഗുലാം', 'ഇഷ്‌ക്ബാസ്' എന്നീ പരമ്പരകളിലൂടെ ശ്രദ്ധേയയായ ജനപ്രിയ ടെലിവിഷന്‍ താരമാണ് നീതി. ഇപ്പോഴിതാ മുന്‍ കാമുകനില്‍ നിന്ന് തനിക്ക് അനുഭവിക്കേണ്ടി വന്ന ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രമുഖ ടെലിവിഷന്‍ താരം നീതി ടെയ്ലര്‍. അദ്ദേഹം മനോരോഗിയും അക്രമാസക്തനുമായിരുന്നുവെന്ന് നീതി പറയുന്നു. സിഗരറ്റ് കൊണ്ട് തന്നെ പൊളിച്ചതിന്റെ പാടുകളും നീതി വെളിപ്പെടുത്തിയിട്ടുണ്ട്. ആമസോണ്‍ പ്രൈം വീഡിയോയുടെ 'അലയന്‍സ്' എന്ന റിയാലിറ്റി ഷോയിലാണ് നീതിയുടെ വെളിപ്പെടുത്തല്‍.
എന്റെ മുന്‍ കാമുകന്‍ ഒരിക്കല്‍ എന്നെ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു. അയാള്‍ അക്രമാസക്തനും മനോരോഗിയെപ്പോലെ പെരുമാറുന്നയാളുമായിരുന്നു. ഒരിക്കല്‍ അയാളുടെ പിറന്നാള്‍ ദിവസം രാത്രിയില്‍ ഭ്രാന്ത് പിടിച്ചതുപോലെ പെരുമാറി. കാര്യങ്ങള്‍ വളരെ മോശമായി. അയാള്‍ എന്നെ അടിച്ചു, അതിനുശേഷം ഞാന്‍ 'ഗുഡ്‌ബൈ, സീ യൂ' എന്ന് പറഞ്ഞ് അവിടെനിന്നിറങ്ങി. അക്കാലത്ത് ഞാന്‍ വെറുമൊരു കുട്ടിയായിരുന്നു. എളുപ്പത്തില്‍ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുള്ള പ്രായമായതിനാല്‍ ആളുകളുടെ സ്വഭാവം ശരിയായി വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടു. അയാള്‍ ഒരു മനോരോഗിയെപ്പോലെയായിരുന്നു', നീതി പറഞ്ഞു.
പതിനഞ്ചാം വയസ്സില്‍ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം 2009-ല്‍ 'പ്യാര്‍ കാ ബന്ധന്‍' എന്ന ഷോയിലൂടെയാണ് ടെലിവിഷനില്‍ അരങ്ങേറ്റം കുറിച്ചത്. 'കൈസി യേ യാരിയാന്‍' എന്ന പരമ്പരയിലെ അഭിനയമാണ് താരത്തിന് വഴിത്തിരിവായത്.സൈനികനായ പരിക്ഷിത് ബാവയാണ് നീതിയുടെ നിലവിലെ പങ്കാളി.