
ആവേശം. രോമാഞ്ചം എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സംവിധായകന്‍ ആണ് ജിത്തു മാധവന്‍. സൂര്യയെ നായകനാക്കി ഒരുങ്ങുന്ന സൂര്യ 47 ആണ് ഇനി പുറത്തുവരാനുള്ള ജിത്തു മാധവന്‍ ചിത്രം. ഇപ്പോഴിതാ ഇതിന് ശേഷമുള്ള സംവിധായകന്റെ സിനിമയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ആണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം
ദുല്‍ഖറിനെ നായകനാക്കിയാണ് ജിത്തു മാധവന്‍ അടുത്ത സിനിമയൊരുക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. സൂര്യ ചിത്രത്തിന്റെ റിലീസിന് ശേഷം ഈ ദുല്‍ഖര്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിക്കും എന്നാണ് എക്‌സില്‍ ട്രാക്കര്‍മാര്‍ കുറിക്കുന്നത്. അതേസമയം, സൂര്യ 47 ദീപാവലി റിലീസായി പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ട്. നടന്റെ പുതിയ ബാനറായ ഴകരം ആണ് സിനിമ നിര്‍മിക്കുന്നത്. സിനിമയില്‍ സൂര്യ പൊലീസ് വേഷത്തിലാണ് എത്തുന്നത്. ആവേശത്തിന് ശേഷം ജീത്തു ഒരുക്കുന്ന സിനിമ ആയതിനാല്‍ തന്നെ വലിയ ഹൈപ്പാണ് സിനിമയ്ക്ക് ഇപ്പോള്‍ തന്നെ ലഭിച്ചിരിക്കുന്നത്. സിനിമയുടെ സ്ട്രീമിങ് അവകാശം ഷൂട്ടിംഗ് തീരുന്നതിന് മുന്‍പ് തന്നെ നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയിരിക്കുകയാണ്. സിനിമയുടെ തിയേറ്റര്‍ റിലീസിന് ശേഷം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളില്‍ സിനിമ നെറ്റ്ഫ്‌ലിക്‌സിലൂടെ പുറത്തുവരും.
ഇതോടൊപ്പം സിനിമയെക്കുറിച്ചുള്ള ഒരു സൂചന കൂടി നെറ്റ്ഫ്‌ലിക്‌സ് നല്‍കിയിട്ടുണ്ട്. 'ഒട്ടും സീരിയസ് അല്ലാത്ത ടീമിനൊപ്പം സീരിയസ് ആയ ഒരു കുറ്റകൃത്യത്തെ തേടിയിറങ്ങുന്നു' എന്നാണു സിനിമയെക്കുറിച്ച് നെറ്റ്ഫ്‌ലിക്‌സ് കുറിച്ചിരിക്കുന്നത്. ത്രില്ലിനും ആക്ഷനുമൊപ്പം ഒരു പക്കാ ഫണ്‍ സിനിമ കൂടിയാകും സൂര്യ 47 എന്ന സൂചന കൂടി ഇത് നല്‍കുന്നുണ്ട്. ജിത്തു മാധവിനൊപ്പം നസ്‌ലെനും സുഷിന്‍ ശ്യാമും സിനിമയില്‍ ഉണ്ട്. മൂന്ന് പേരുടെയും ആദ്യ തമിഴ് ചിത്രമാണ് ഇത്. സൂര്യയ്ക്ക് നായികയായി നസ്രിയയാണ് സിനിമയില്‍ എത്തുന്നത്. സുഷിന്‍ ശ്യാം ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.