Image

ഹൂസ്റ്റണിൽ വീട്ടുവളപ്പിൽ സമൃദ്ധമായ പച്ചക്കറി വിളവെടുപ്പ് തുടങ്ങി

സജി പുല്ലാട് Published on 06 July, 2026
ഹൂസ്റ്റണിൽ  വീട്ടുവളപ്പിൽ സമൃദ്ധമായ പച്ചക്കറി വിളവെടുപ്പ് തുടങ്ങി

ഹൂസ്റ്റൺ: അമേരിക്കയിലെ ഹൂസ്റ്റണിൽ താമസിക്കുന്ന രാജേഷ്- സിസ്സി ദമ്പതികളുടെ വീട്ടുവളപ്പിൽ ഒരുക്കിയ ജൈവ പച്ചക്കറി തോട്ടത്തിൽ സമൃദ്ധമായ വിളവെടുപ്പ് ആരംഭിച്ചു.

കപ്പ, കാച്ചിൽ, ചേന, ചേമ്പ്, പാവയ്ക്ക, കോവയ്ക്ക, പേരയ്ക്ക, മുരിങ്ങയ്ക്ക, ആത്തയ്ക്ക, വെള്ളരിക്ക, ഓമയ്ക്ക, ചെറുനാരങ്ങ, പടവലങ്ങ, വഴുതനങ്ങ, മാതളനാരങ്ങ, മഞ്ഞൾ, ഇഞ്ചി, പയർ കറി വേപ്പില തുടങ്ങി മുന്തിരി, ഒലിവ് കായ്,പെർസിമെൻ, പെയർ,ചൈനീസ് ഡേറ്റ്സ്, വാഴപ്പഴം, അത്തിപ്പഴം, എന്നീ പഴവർഗങ്ങളും ഈ പച്ചക്കറി തോട്ടത്തിൽ നിറഞ്ഞു നിൽക്കുന്നു.

കുടുംബനാഥൻ രാജേഷിന്റെ  സഹായത്താൽ സിസ്സിയുടെ സ്ഥിരമായ പരിചരണവും, ജൈവകൃഷി രീതികളും മികച്ച വിളവിന് വഴിയൊരുക്കുന്നു. രാസവളങ്ങളും, കീടനാശിനികളും പരമാവധി ഒഴിവാക്കി ആരോഗ്യകരമായ പച്ചക്കറികളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.

വിദേശ മണ്ണിലും കൃഷിയോടുള്ള ഓരോ മലയാളിയുടെയും താല്പര്യവും, വിശ്വാസവും, ഈ മാതൃക തെളിയിക്കുന്നു.

വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ സ്വയം ഉല്പാദിപ്പിക്കുന്നതിലൂടെ ആരോഗ്യകരമായ ഭക്ഷണശീലവും പ്രകൃതിയോടുള്ള അടുപ്പവും വളർത്തിയെടുക്കുവാൻ  ഇത്തരം വീട്ടുകൃഷികൾ മറ്റുള്ളവർക്കും പ്രചോദനമാകട്ടെയെന്ന് അദ്ധ്വാനിയായ സിസ്സി ആശംസിച്ചു.

ആറു വർഷത്തോളം ഗൾഫിലെ  ദുബൈ മാളിൽ നിന്നും പച്ചക്കറി വാങ്ങി മടുത്തുവെങ്കിൽ ഇന്ന് അമേരിക്കയിൽ ഹ്യൂസ്റ്റണിലെ സ്വന്തം വീട്ടുവളപ്പിൽ 100 മേനി വിളവെടുത്ത് സന്തോഷിക്കുകയാണ് മക്കളായ അലൻ, ആരോൺ എന്നിവർക്കൊപ്പം രാജേഷ്- സിസ്സി ദമ്പതികൾ.
 

ഹൂസ്റ്റണിൽ  വീട്ടുവളപ്പിൽ സമൃദ്ധമായ പച്ചക്കറി വിളവെടുപ്പ് തുടങ്ങി
ഹൂസ്റ്റണിൽ  വീട്ടുവളപ്പിൽ സമൃദ്ധമായ പച്ചക്കറി വിളവെടുപ്പ് തുടങ്ങി
ഹൂസ്റ്റണിൽ  വീട്ടുവളപ്പിൽ സമൃദ്ധമായ പച്ചക്കറി വിളവെടുപ്പ് തുടങ്ങി
Join WhatsApp News
Shaju Thomas 2026-07-06 12:59:44
I just came across the most hilarious picture of a harvest - you've got to check it out! 😄. He even shared a photo from an Indian grocery store to clarify the caption.Paid news
Lissy Jim 2026-07-06 15:03:29
Congratulations 👍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക