Image

സൗത്ത് ഫ്ലോറിഡയിൽ ആദ്യ വൈസ് മെന്‍സ് ക്ലബ് നിലവിൽ വന്നു

Published on 06 July, 2026
സൗത്ത് ഫ്ലോറിഡയിൽ ആദ്യ വൈസ് മെന്‍സ് ക്ലബ്  നിലവിൽ വന്നു

അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്തെ കോറൽ സ്പ്രിംഗ്സിൽ സൗത്ത് ഫ്ലോറിഡ മേഖലയിലെ ആദ്യ വൈസ് മെന്‍സ് ക്ലബ് ആയ  വൈസ് മെന്‍സ് ക്ലബ്  ഓഫ്‌ സൗത്ത് ഫ്ലോറിഡയുടെ ചാർട്ടറിംഗ് ചടങ്ങ് ജൂൺ 27-ന് വിപുലമായ ചടങ്ങുകളോടെ നടന്നു.

വൈസ് മെന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍യു.എസ്. ഏരിയ പ്രസിഡന്റ് ജോസഫ് കാഞ്ഞമല ക്ലബിന്റെ ചാർട്ടർ ഔപചാരികമായി സമ്മാനിക്കുകയും പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയന്‍ റീജിയണൽ ഡയറക്ടർ ജോര്‍ജ് കെ. ജോണ്‍ അധ്യക്ഷത വഹിച്ചു. ന്യൂയോർക്കിലെ Y Service Club of Westchester-ന്റെ ആഭിമുഖ്യത്തിലും നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയന്റെ നേതൃത്വത്തിലുമാണ് ഈ ക്ലബ് രൂപീകരിക്കപ്പെട്ടത്.

ചടങ്ങിൽ വിശിഷ്ടാതിഥിയായ റവ.ഫാ.ഡോ. ഐസക്ക് അരിക്കപ്പള്ളില്‍ സി.എം.ഐ, അംഗങ്ങളെ അഭിസംബോധന ചെയ്ത് സേവനത്തിന്റെയും മാനവിക മൂല്യങ്ങളുടെയും പ്രാധാന്യം ഓർമ്മിപ്പിച്ചു. വിവിധ Y's Men's International നേതാക്കളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

ക്ലബിന്റെ ചാർട്ടർ പ്രസിഡന്റായി തോമസ് ജോര്‍ജ്‌ വൈസ് പ്രസിഡന്റായി Mathew Valloor Kurian, സെക്രട്ടറിയായി Abraham Kalathil, ട്രഷററായി Jose Sebastian, ജോയിന്റ് സെക്രട്ടറിയായി Sebastian Vayalinkal, ജോയിന്റ് ട്രഷററായി Dr. Baby George എന്നിവർ സ്ഥാനമേറ്റു.

ബോർഡ് ഓഫ് ഡയറക്ടർമാരായി Jai Abraham, Joby Sebastian, Dr. Kutty Chandran, Mary George, Prof. Thankachan Kizhakkeparampil, Roy Chummar, Srini Variseri, Tomy Mattam, Dr. Vinoop Viswanathan എന്നിവർ ചുമതലയേറ്റു.

ചാർട്ടർ അംഗങ്ങളായി Jaison Samuel, John Thomas, Chris Mathew, Dr. Riya Mohan, Shanti Varghese എന്നിവരും ക്ലബിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകും.

ലോകമെമ്പാടുമായി പ്രവർത്തിക്കുന്ന Y's Men's International-ന്റെ ആശയങ്ങളായ സൗഹൃദം, സഹോദരത്വം, സേവനം, നേതൃത്വ വികസനം, സാമൂഹിക പ്രതിബദ്ധത എന്നിവ മുൻനിർത്തി പ്രവർത്തിക്കുന്ന Y's Men's Club of South Florida, ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ സഹായ പദ്ധതികൾ, യുവജന വികസന പ്രവർത്തനങ്ങൾ, ആരോഗ്യ-സാമൂഹിക സേവന പദ്ധതികൾ എന്നിവയിലൂടെ സൗത്ത് ഫ്ലോറിഡിലെ സമൂഹത്തിന് മാതൃകാപരമായ സേവനം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ചാർട്ടറിംഗ് ചടങ്ങിൽ പങ്കെടുത്ത എല്ലാ വിശിഷ്ടാതിഥികൾക്കും, Y's Men's International നേതാക്കൾക്കും, സ്പോൺസറിംഗ് ക്ലബിനും, അംഗങ്ങൾക്കും, കുടുംബാംഗങ്ങൾക്കും, ക്ലബിന്റെ രൂപീകരണത്തിനായി പ്രാർത്ഥനയും പ്രോത്സാഹനവും പിന്തുണയും നൽകിയ എല്ലാവർക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക