Image

അക്ഷയ്‌ക്കൊപ്പം പ്രിയദര്‍ശന്റെ പുതിയ കോമഡി-ത്രില്ലര്‍, ലാല്‍-പ്രിയന്‍ ചിത്രം മാറ്റി

Published on 04 July, 2026
 അക്ഷയ്‌ക്കൊപ്പം പ്രിയദര്‍ശന്റെ പുതിയ കോമഡി-ത്രില്ലര്‍, ലാല്‍-പ്രിയന്‍ ചിത്രം മാറ്റി

 

ബി ടൗണിനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഹിറ്റ് കൂട്ടുകെട്ട്, അക്ഷയ്കുമാര്‍-പ്രിയദര്‍ശന്‍ വീണ്ടും ഒന്നിക്കുന്നു. സംവിധായകന്‍ പ്രിയദര്‍ശനും നടന്‍ അക്ഷയ്കുമാറും തങ്ങളുടെ ഒന്‍പതാമത്തെ ചിത്രത്തിനായാണ് കൈകോര്‍ക്കുന്നത്. പ്രമുഖ നിര്‍മാണ കമ്പനിയായ ടിപ്സ് ഒരുക്കുന്ന ബിഗ് ബജറ്റ് പ്രോജക്റ്റിന്റെ ചിത്രീകരണം ഡിസംബറോടെ ആരംഭിക്കും.

ഹേരാ ഫേരി 3 - എന്ന ചിത്രത്തിന്റെ സംവിധാന ചുമതലയില്‍നിന്ന് പ്രിയദര്‍ശന്‍ പിന്മാറിയതോടെയാണ് പുതിയ പ്രോജക്റ്റിന് അതിവേഗം വഴിതെളിഞ്ഞത്. പ്രിയദര്‍ശന്‍ തന്നെ കഥയൊരുക്കുന്ന ചിത്രം പക്കാ കോമഡി-ത്രില്ലര്‍ ജോണറിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്. മുന്‍പ് കോമഡിയും സസ്പെന്‍സും നിറഞ്ഞ നിരവധി ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെങ്കിലും, തന്റെ കരിയറില്‍ ഇതുവരെ പരീക്ഷിക്കാത്ത തികച്ചും വ്യത്യസ്തമായ ശൈലിയിലായിരിക്കും ഈ സിനിമയെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. ഭൂത് ബംഗ്ല എന്ന ചിത്രത്തിനുശേഷം തിരക്കഥാകൃത്ത് രോഹന്‍ ശങ്കറും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ പ്രോജക്ടിനുണ്ട്.

ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന മോഹന്‍ലാല്‍ ചിത്രം താത്കാലികമായി മാറ്റിവച്ചതായാണ് വിവരം. തിരക്കഥകളില്‍ തിരുത്തലുകള്‍ ആവശ്യമായി വന്നതിനാലാണ് മാറ്റം. മോഹന്‍ലാല്‍ പ്രോജക്റ്റ് അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക