Image

ഓഡിയോപുറത്തുവിട്ടതില്‍ വേദനയുണ്ട്, രാജിവയ്ക്കുന്നു, ഇനി ഒരിക്കലും തിരിച്ചുവരില്ല: രമേഷ് പിഷാരടി

Published on 04 July, 2026
 ഓഡിയോപുറത്തുവിട്ടതില്‍ വേദനയുണ്ട്, രാജിവയ്ക്കുന്നു, ഇനി ഒരിക്കലും തിരിച്ചുവരില്ല: രമേഷ് പിഷാരടി

 

അമ്മയുടെ ഇടക്കാല ഭരണത്തിനായി രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിക്ക് എറണാകുളം മുന്‍സിഫ് കോടതി വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നടന്‍ രമേഷ് പിഷാരടി ഔദ്യോഗികമായി രാജിവെച്ചു.

സംഘടനയുടെ ബൈലോ പ്രകാരം നിലവില്‍ അഡ്‌ഹോക്ക് കമ്മിറ്റിക്ക് നിയമസാധ്യതയില്ലെന്ന നടി ശ്വേതാ മേനോന്റെ വാദം ശരിവച്ചതോടെയാണ് കണ്‍വീനറായ രമേഷ് പിഷാരടിക്ക് കോടതി താല്‍ക്കാലിക സ്റ്റേ ഏര്‍പ്പെടുത്തിയത്.

പുതിയ ഭരണസമിതി വരുന്നതുവരെ മുന്‍വര്‍ഷങ്ങളിലെ കീഴ്വഴക്കം അനുസരിച്ച് പഴയ സമിതി തന്നെ തുടരണമെന്ന ശ്വേതയുടെ ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു.

അതേസമയം പ്രശ്‌നപരിഹാരത്തിനായി താനും ശ്വേത മേനോനും നടത്തിയ സ്വകാര്യ ഫോണ്‍ സംഭാഷണം പുറത്തുവിട്ടതില്‍ തനിക്ക് കടുത്ത മാനസിക വിഷമമുണ്ടെന്ന് പിഷാരടി പറഞ്ഞു.

ഓഡിയോ ലീക്കായതല്ല, റിലീസ് ചെയ്തതാണ്. ഓഡിയോ ക്ലാരിറ്റി കേട്ടാല്‍ അത് മനസിലാകുമല്ലോ എന്ന് ചൂണ്ടിക്കാട്ടിയ രമേഷ് പിഷാരടി അത് വേദനിപ്പിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.

ഒരു അധികാരസ്ഥാനത്തും കടിച്ചു തൂങ്ങാന്‍ താല്പര്യമില്ല. ശ്വേത ഉന്നയിച്ച അഴിമതി ആരോപണം വെറും ആരോപണം മാത്രമാണ്, കേട്ടവര്‍ തെളിയിക്കട്ടെ. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആണ് ശ്രമിച്ചത്. എല്ലാവരുമായും സംസാരിച്ചു. പ്രത്യേക സാഹചര്യത്തിലാണ് അഡ്‌ഹോക് കമ്മിറ്റി വന്നത്.

പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവച്ച ഒരാളുടെ ഹര്‍ജിയില്‍ എങ്ങനെയാണ് സ്റ്റേ വരുന്നത് എന്നാല്‍ അത്തരം നിയമ പോരാട്ടത്തിലേക്ക് പോകുന്നില്ലെന്നും പിഷാരടി വ്യക്തമാക്കി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക