
ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ആ കോംബോ ഒടുവില്‍ യാഥാര്‍ഥ്യമായി. മോഹന്‍ലാലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. നെടുങ്കണ്ടം മിറാക്കിള്‍ എന്നാണ് സിനിമയുടെ പേര്.
ശ്യാം പുഷ്‌കരനൊപ്പം പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഷൈജു ഖാലിദാണ് കാമറ. സംഗീതം നിര്‍വഹിക്കുന്നത് സുഷിന്‍ ശ്യാമും എഡിറ്റര്‍ സൈജു ശ്രീധരനുമാണ്.
മലയാള സിനിമയിലെ പ്രഗല്‍ഭര്‍ ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ അജയന്‍ ചാലിശ്ശേരി ആണ്. കോസ്റ്റ്യൂംസ് മഷര്‍ ഹംസയും മേക്കപ്പ് റോണക്‌സ് സേവ്യറുമാണ്. ജോണ്‍ മേരി ക്രിയേറ്റീവിന്റെ ബാനറില്‍ അച്ചു ബേബി ജോണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഭാവന റിലീസ് ആണ് ചിത്രത്തിന്റെ വിതരണം. തിരുവനന്തപുരം, ഇടുക്കി, ചെന്നൈ എന്നിവിടങ്ങളിലായിട്ടായിരിക്കും ചിത്രീകരണം.