
സേതുമാധവന്‍ സമ്മാനിച്ച വിങ്ങലും ശൂന്യതയും ഇന്നും മലയാളി പ്രേക്ഷകരില്‍ നിന്നും വിട്ടുമാഞ്ഞിട്ടുണ്ടാവില്ല. 37 വര്‍ഷങ്ങള്‍ക്കിപ്പുറം 'കിരീടം' ബി?ഗ് സ്‌ക്രീനില്‍ പുത്തന്‍ സാങ്കേതികവിദ്യയോടെ തിരിച്ചെത്തുകയാണ്. ജൂലൈ 10ന് മോഹന്‍ലാല്‍-ലോഹിതദാസ്-സിബി മലയില്‍ ടീമിന്റെ ഈ ക്ലാസിക് ചിത്രം റീ റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ 23 ലക്ഷത്തിനാണ് ചിത്രം അന്ന് നിര്‍മിച്ചതെന്നും ലഭിച്ച ലാഭം എത്രയാണെന്നും പറയുകായാണ് നിര്‍മാതാവ് എന്‍. കൃഷ്ണകുമാര്‍.
23 ദിവസം കൊണ്ടാണ് കിരീടം പരിപൂര്‍ണമായി ഷൂട്ട് ചെയ്ത് കഴിഞ്ഞത്. ടോട്ടല്‍ കോസ്റ്റ് വന്നത് 23 അര ലക്ഷം രൂപയാണ്. കൃത്യം എത്ര കളക്ഷന്‍ കിട്ടിയെന്ന് അറിയില്ല കാരണം ഡിസ്ട്രിബൂഷന്‍ക്കാര്‍ക്ക് മുഴുവന്‍ കൊടുത്തു. ഔട്ടറേറ്റ് ബിസിനസ് ആയിരുന്നു. നഷ്ടം വന്നാല്‍ സഹിച്ചു ലാഭം ഉണ്ടെങ്കില്‍ അവര്‍ അത് എടുക്കും. അതില്‍ നമ്മുക്ക് ഒന്നും കിട്ടില്ല. നമ്മള്‍ കാശിന്റെ പുറകെ ഓടിയിട്ട് കാര്യമില്ല, നല്ലൊരു സബ്ജക്റ്റ് ചെയ്യാന്‍ വിചാരിച്ചാല്‍ നമ്മള്‍ അതിന് അര്‍ഹതപ്പെട്ട കാശ് ചെലവാക്കിയേ പറ്റു. ഞാന്‍ എടുത്തിട്ടുള്ള എല്ലാ സിനിമകളും ഏതെങ്കിലും ഒരു ഇഷ്യൂവിനെ ബേസ് ചെയ്തായിരിക്കും കഥ പറയുന്നത്. കിരീടത്തിന്റെ സീക്കല്‍ ചെങ്കോല്‍ ചെയ്തു. പക്ഷെ കിരീടത്തിന്റെ പോലൊരു കളക്ഷന്‍ വന്നില്ല. എങ്കിലും ചെങ്കോലിലെക്കുറിച്ച് നല്ല അഭിപ്രായമാണ് എനിക്ക് ലഭിച്ചത്.' എന്‍. കൃഷ്ണകുമാര്‍ പറഞ്ഞു.