
ചിക്കാഗോ: നാല്പതാമത് പിസിനാക് കോണ്‍ഫെറെന്‍സിന്റെ രണ്ടാം ദിനമായ ജൂലൈ 3 വെള്ളിയാഴ്ച രാവിലെ എട്ടര മണിക്ക് ശുശ്രൂഷയിലെ വിജയം എന്ന വിഷയത്തെ കുറിച്ചുള്ള സെമിനാര്‍ നടക്കും. പ്രധാന സമ്മേളന വേദിയില്‍ നടക്കുന്ന സെമിനാറില്‍ പാസ്റ്റര്‍ കെ ഓ ജോണ്‍സണ്‍ അധ്യക്ഷനാകും. പാസ്റ്റര്‍ മാത്യു ഡി ജോര്‍ജ്, ഡോ ജോണ്‍സണ്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും.
രാവിലെ 10ന് ആരംഭിക്കുന്ന മറ്റൊരു സെമിനാറില്‍ പാസ്റ്റര്‍ ജോബി ദാനിയേല്‍ അധ്യക്ഷനായിരിക്കും ഡോക്ടര്‍ സജി ഫിലിപ്പ്, പാസ്റ്റര്‍ സതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
ഉച്ചയ്ക്ക് ഒന്നരയ്ക്ക് എഫിഫാനി റൂമില്‍ റൈറ്റേഴ്‌സ് ഫോറത്തിന്റെ മീറ്റിംഗ് നടക്കും പ്രസിഡന്റ് രാജന്‍ ആര്യപള്ളി അധ്യക്ഷന്‍ ആയിരിക്കും. നിബു വെള്ളവന്താനം സ്വാഗതം പറയും. റവ ജോര്‍ജ് മാത്യു പുതുപ്പള്ളി അച്ഛന്‍ സന്ദേശം നല്‍കും. അവാര്‍ഡ് വിതരണവും, ബ്രദര്‍ കെ എം ഈപ്പന്‍, പാസ്റ്റര്‍ സാംകുട്ടി മത്തായി, സൂസന്‍ ബി ജോണ്‍ എന്നിവരെ ആദരിക്കുന്ന ചടങ്ങും നടക്കും.
ഇതേസമയം നിര്‍മ്മാണ ബി റൂമില്‍ ലീഡര്‍ഷിപ്പ് എംപവര്‍ മെന്റ് സെമിനാര്‍ നടക്കും പാസ്റ്റര്‍ ജോയ് പുന്നൂസ് അധ്യക്ഷനായിരിക്കും പാസ്റ്റര്‍ കോശി വൈദ്യന്‍, സണ്ണി ഫിലിപ്പ്, ഫിന്നി എബ്രഹാം എന്നിവര്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കും.
ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ജനറല്‍ബോഡി മീറ്റിംഗ് പ്രധാന ഓഡിറ്റോറിയത്തില്‍ നടക്കും. നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോര്‍ജ് കേ സ്റ്റീഫന്‍സണ്‍ അധ്യക്ഷത വഹിക്കുന്ന പൊതു യോഗത്തില്‍ കഴിഞ്ഞ പിസിനാക് കോണ്‍ഫറന്‍സ് റിപ്പോര്‍ട്ടുകള്‍ മുന്‍ നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ഫിന്നി ആലുമൂട്ടില്‍,സെക്രട്ടറി രാജു പൊന്നൊലില്‍,ട്രഷറര്‍ ബ്രദര്‍ ബിജു തോമസ് എന്നിവര്‍ അവതരിപ്പിക്കും. ഈ സമ്മേളനത്തില്‍ വച്ച് 41 മത് പിസിനാക് കോണ്‍ഫറന്‍സിന്റെ സ്ഥലം തീരുമാനിക്കും. 2028ലാണ് അടുത്ത സമ്മേളനം. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാഷണല്‍ കമ്മിറ്റി അംഗങ്ങളെയും പൊതുയോഗത്തില്‍ പരിചയപ്പെടുത്തും. പി സി നാക് ഫോക്കസ് ഗ്രൂപ്പിന്റെ അവലോകനം പാസ്റ്റര്‍ ജോര്‍ജ് മാത്യു നടത്തും.
ഷാമ്പര്‍ഗ് റൂമില്‍ ഉച്ചതിരിഞ്ഞ് ഒന്നര മണി മുതല്‍ ലേഡീസ് മീറ്റിംഗ് നടക്കും. ജീനാ വില്‍സണ്‍ അധ്യക്ഷത വഹിക്കുന്ന ലേഡീസ് മീറ്റിങ്ങില്‍ ഡോക്ടര്‍ ജൂഡി പ ട്ടാശ്ശേരി ഡോ ആനി ജോര്‍ജ് എന്നിവര്‍ പ്രസംഗിക്കും.
വെള്ളിയാഴ്ച വൈകിട്ടത്തെ മീറ്റിങ്ങില്‍ പാസ്റ്റര്‍ ജോണ്‍ തോമസ് അധ്യക്ഷനാകും. പാസ്റ്റര്‍ അനീഷ് കൊല്ലം, പാസ്റ്റര്‍ ജോര്‍ജ് പി ചാക്കോ, പാസ്റ്റര്‍ സാബു വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും.
വൈകിട്ട് 10 ആരംഭിക്കുന്ന ടാരി മീറ്റിങ്ങില്‍ പാസ്റ്റര്‍ ബാബു കുമ്പഴ അധ്യക്ഷത വഹിക്കും പാസ്റ്റര്‍ സാം ചുങ്കത്ത്, പാസ്റ്റര്‍ എബി മാമന്‍ എന്നിവര്‍ ശുശ്രൂഷക്ക് നേതൃത്വം നല്‍കും.
കുര്യന്‍ ഫിലിപ്പ്,
നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍.