
പൊൻകുന്നം സാഹിത്യ രംഗത്ത് .
ഇവിടം ചേർത്തു പറയുന്ന രണ്ടു പേരുകാർ' - പൊൻകുന്നം വർക്കിയും പൊൻകുന്നം ദാമോദരനും '
അതിൽ പൊൻകുന്നം എന്ന സ്ഥലം കേൾക്കുമ്പോൾ മനസ്സിലേക്കോടിയെത്തുന്ന
ആദ്യ പേര്. പൊൻകുന്നം വർക്കിയുടേതും.
വായനശീലമുള്ളവർക്ക്, സാഹിത്യരംഗം താല്പര്യമുള്ളവർക്ക്
"ശബ്ദിക്കുന്ന കലപ്പ " യും. സമൂഹത്തിലെ തിന്മകൾക്കെതിരേ നിരന്തരംകലഹിച്ച '
വിട്ടുവീഴ്ചയില്ലാത്ത നിലപാടിലൂടെ തൻ്റെ തൂലിക ചലിപ്പിച്ച പൊൻകുന്നം വർക്കി
ഓർമ്മയായിട്ട് ഇന്ന് 22 വർഷം തികയുന്നു,..
പൊൻകുന്നം , പേരിനോടൊപ്പമുണ്ടെങ്കിലും ആലപ്പുഴ ജില്ലയിലെ
എടത്വായിലായിരുന്നു ജനനം: പിന്നെ പൊൻകുന്നത്തേക്ക് താമസം മാറുകയായിരുന്നു,,
അദ്ധ്യാപകനായി കുറെക്കാലം ജോലിചെയ്തു.,
തിരുമുൾക്കാഴ്ച എന്ന ഗദ്യ കവിതയുമായാണ് സാഹിത്യ രംഗത്ത് തുടക്കം ...
വര്‍ക്കിയുടെ കഥകള്‍ എന്നും തമേലധ്യക്ഷന്മാർക്കും അധികാരിവര്‍ഗത്തിനും
രസിക്കുന്നവയായിരുന്നില്ല. അവരെ അത് വിറളി പിടിപ്പിക്കുകതന്നെചെയ്തു.
സി.പി.യെ വിമർശിച്ചതിന് ജയിൽവാസവും: അന്തിത്തിരി , ഒരു പിശാചുകൂടി ,
പാളേങ്കോടൻ, നോൺ സെൻസ് തുടങ്ങി അൻപതോളം കൃതികൾ രചിച്ചു.
'നിരവധി കഥകൾ സിനിമകളായി.
എം.കുഞ്ചാക്കോ സംവിധാനം ചെയ്ത് 1970 ഡിസംബർ 18 ന് പുറത്തുവന്ന
പേൾവ്യൂ എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാക്ഷണവും
പൊൻകുന്നം വർക്കിയുടേതാണ് ... കൂടാതെ 1954 ഡിസംബർ 30 ന് പുറത്തുവന്ന
സ്നേഹസീമ എന്ന ചിത്രത്തിൻ്റേയും കഥയും തിരക്കഥയും സംഭാഷണവും ...
സത്യൻ (ജോണി ) പത്മിനി ( ഓമന )..…സത്യഭാമ, കാട്ടുപൂക്കൾ, അൾത്താര
കളഞ്ഞു കിട്ടിയ തങ്കം മകം പിറന്ന മങ്ക തുടങ്ങിയ
ചിത്രങ്ങൾക്കും തിരക്കഥയും സംഭാഷണവുമെഴുതി....
എൻ.ബി.എസും സാഹിത്യ പ്രവർത്തക സഹകരണ സംഘവും സ്ഥാപിക്കുന്നതിൽ മുൻകൈയ്യെടുത്തു. 2004 ജൂലൈ 2 ന് 93 വയസ്സ് തികഞ്ഞതിൻ്റെ അടുത്തദിവസം
'കോട്ടയം ജില്ലയിലെ പാമ്പാടിയിലുള്ള വസതിയിൽ അന്തരിച്ചു.
പ്രണാമം.!
അനുബന്ധം:
പൊൻകുന്നത്തെപ്പറ്റി പറയുമ്പോൾ തൃപ്പൂണിത്തുറ RLV മ്യൂസിക് കോളേജിലെ അദ്ധ്യാപകനായിരുന്ന , സംഗീതജ്ഞൻ പൊൻകുന്നം രാമചന്ദ്രൻ നെക്കൂടി ഓർക്കേണ്ടതുണ്ട്:
പൊൻകുന്നം ദാമോദരൻ്റെ പ്രശസ്തരായ മൂന്നു മക്കളും പേരിൻ്റെ കൂടെ പൊൻകുന്നം ചേർത്തിരുന്നെങ്കിൽ പൊൻകുന്നം പേരിനോട് ചേർത്തവർ 6 എന്ന് തീർച്ചയായും എഴുതാമായിരുന്നു.
അവർ , ശാസ്താംകോട്ട, തൃശൂർ എന്നിവിടങ്ങളിൽ ' എത്തപ്പെട്ടു.