Image

കണ്ണീർ കപ്പ് ( കവിത : പ്രകാശൻ കരിവെള്ളൂർ )

Published on 02 July, 2026
കണ്ണീർ കപ്പ്   ( കവിത : പ്രകാശൻ കരിവെള്ളൂർ )

പണമെറിഞ്ഞ
പരിശീലനത്തിൻ
പകിട്ടിൽ പറന്നെത്തിയതല്ല ,
പാറപ്പുറങ്ങളിൽ 
മണൽ നിറച്ച സോക്സ്
പന്താക്കി 
കളിച്ചു പഠിച്ചവർ .

അവർ നീന്തിയ 
വിയർപ്പുചാൽ മുഴുവൻ 
ചോരയും 
കണ്ണീരുമായിരുന്നു .

ഏവരും ചേർന്ന് 
ഒരു ഹൃദയമായി ,
അതാണവർ 
അന്നുടനീളം 
മൈതാനത്ത് തട്ടിയത് .

ഒക്കെയും റാഞ്ചാൻ
പതിമൂന്നാം മണിക്കൂറിൽ 
പറന്നിറങ്ങിയ 
അപരഭാഗ്യത്തിൻ്റെ 
കഴുകാ ,
നീ അറിയുമോ 
വിവേചനത്തിൻ 
കടൽതാണ്ടിയെത്തിയ 
സഹനപർവ്വത്തിൻ്റെ 
ഗോൾമുഖം ?

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക