Image

പി ചന്ദ്രകുമാറിൻ്റെ വേലോത്സവം റിലീസ് നാളെ

Published on 02 July, 2026
പി ചന്ദ്രകുമാറിൻ്റെ വേലോത്സവം റിലീസ് നാളെ


കൊച്ചി: പ്രശസ്ത സംവിധായകൻ പി. ചന്ദ്രകുമാർ രചനയും സംവിധാനവും നിർവഹിച്ച്  വേലോത്സവം നാളെ മുതൽ തിയേറ്ററുകളിലേക്ക്. ചെന്നൈ, ബംഗളൂരു ഉൾപ്പെടെ നിരവധി തിയേറ്ററുകളിലാണ്
നാളെ ചിത്രം റിലീസ് ചെയ്യുന്നത് എന്ന് നടനും സംവിധായകനുമായ പി ചന്ദ്രകുമാർ ഇ മലയാളിയോട് പറഞ്ഞു. മുംബൈ മലയാളികളും അഭിനേതാക്കളുമായ അഡ്വ. പാലൂർ രാജ്കുമാർ , കൃഷ്ണനുണ്ണി മേനോൻ , ഷാജിൻ കല്പക, അനിത നമ്പ്യാർ, രാജൻ നമ്പ്യാർ, അമൃതജ്യോതി ഗോപാലകൃഷ്ണൻ, സതി ഗോപാലകൃഷ്ണൻ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിച്ച ചിത്രത്തിൽ സംവിധായകൻ പി. ചന്ദ്രകുമാറും പ്രധാന വേഷത്തിൽ എത്തുന്നു.


മണ്ണിനേയും മനുഷ്യനേയും സ്നേഹിക്കുന്ന നിഷ്കളങ്കരായ ഗ്രാമീണരുടെ കഥ പറയുന്ന വേലോത്സവം വരുംതലമുറയ്ക്ക് വരാനിരിക്കുന്ന വൻ ദുരന്തത്തെക്കുറിച്ച് ഒരു ഓർമപ്പെടുത്തലാണെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയിലേയും കേരളത്തിലേയും പുതുമുഖങ്ങളെ ഉൾപ്പെടുത്തി കോവിഡ് കാലത്ത് രൂപീകരിച്ച ഓൺലൈൻ ക്ലബ് ഹൗസിലൂടെ ഒന്നിച്ചവരുടെ കൂട്ടായ്മയിൽ രൂപീകരിച്ച ഫേസ് ഗുരുവിന്റെ നേതൃത്വത്തിൽ തമിഴിലും മലയാളത്തിലുമായാണ് ചിത്രം നിർമിച്ചിട്ടുള്ളത്. തമിഴിൽ പുത്തൻ പുതു നേരവും മലയാളത്തിൽ വേലോത്സവം എന്ന പേരിലുമാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക