Image

നഷ്ട രചനകള്‍ ! (സാഹിത്യം: പി.എസ് ജോസഫ്‌)

Published on 02 July, 2026
നഷ്ട രചനകള്‍ ! (സാഹിത്യം: പി.എസ് ജോസഫ്‌)

നീണ്ട വര്‍ഷങ്ങളിലെ അധ്വാനത്തിന്റെയും സ്വപ്നങ്ങളുടെയും ഫലം നൊടിയിടെ കൊണ്ടു  നഷ്ടപ്പെടുക എന്നത് ചിന്തിക്കാനാകാത്തതാണ് .ദക്ഷിണേന്ത്യയിലെ ആദ്യ സംസ്കൃത നാടകമായ ആശ്ചര്യ ചൂഡാമണിയുടെ കഥയാണിത് .നാടകകൃത്ത്‌ കൊടുമണ്‍ സ്വദേശി ശക്തിഭദ്രന്‍ ആ നാടകം ആദി ശങ്കരാചാര്യരെ വായിച്ചു കേള്‍പ്പിക്കുന്നു .സീതാപഹരണവും ശൂര്‍പ്പണഖയുടെ രാമനോടുള്ള അഭിനിവേശവും മണ്ടോദരിയുടെ ആശങ്കയും രാവണന്‍റെ മോഹതാപങ്ങളും നാടകീയമായി അവതരിപ്പിച്ചിരിക്കുന്നു ഈ നാടകത്തില്‍ .ശങ്കരാചാര്യര്‍ അത് കണ്ണടച്ചു തികഞ്ഞ എകാഗ്രതയിലാണ് കേള്‍ക്കുന്നത് .എന്നാല്‍ അത് തന്‍റെ കൃതിയില്‍ അദ്ദേഹത്തിനുള്ള അനിഷ്ടമാണെന്ന് ശക്തി ഭദ്രന്‍ തെറ്റിദ്ധരിച്ചു..യോഗനിദ്രയില്‍ നിന്നുണര്‍ന്ന ഗുരു നാടകകൃത്തിനെ അഭിനന്ദിച്ചപ്പോള്‍  ശക്തിഭദ്രന്‍ പൊട്ടിക്കരഞ്ഞു .അദ്ദേഹം ആ കൃതി കത്തിച്ചു കളഞ്ഞിരുന്നു .ശങ്കരാചാര്യര്‍ ഓര്‍മ്മയില്‍ നിന്ന് ആ കൃതി പറഞ്ഞു കൊടുത്തുവെന്നാണ് കഥ..

ആശ്ചര്യ ചൂഡാമണിയുടെ മികവിനും ശങ്കരാചാര്യരുടെ ഓര്‍മ്മ ശക്തിക്കും ഈ കഥ സാക്ഷ്യം വഹിക്കുന്നു .പക്ഷേ ഇതൊരു വലിയ ചോദ്യം ഉയര്‍ത്തുന്നു .ഒരു മികച്ച കൃതി കൈമോശം വന്നാല്‍ എന്ത് ചെയ്യും ?പുനസൃഷ്ടിക്കപ്പെട്ട കൃതി തന്നെ അസലുമായി എത്ര ചേര്‍ന്നതാണ് .ഒരര്‍ഥത്തില്‍ ശങ്കരാചാര്യരുടെ കൂടി  രചനയായി മാറിയില്ലേ അത് ?അല്ലെങ്കില്‍ രാമരാവണ ഏറ്റുമുട്ടലിലെ മനോഹരമായ ഒരു അധ്യായത്തിന് ഒരു പുതിയ രൂപം വന്നു ചേരുകയായിരുന്നില്ലേ?

  ഇത് ഓര്‍ത്തത് കവി സി പി സുരേന്ദ്രന്‍ തന്‍റെ നാലുവര്‍ഷത്തെ അധ്വാനം കൊണ്ടു രചിച്ച കവിതകള്‍ മാക്കില്‍ നിന്ന് നഷ്ടമായി ഏന് പരിതപിച്ചപ്പോഴാണ് .കവി ജയകൃഷ്ണന്‍ വല്ലപുഴയും ഇങ്ങനെ ഒരു അനുഭവം സാക്ഷ്യപ്പെടുത്തി .പിന്നീട് അദ്ദേഹം അത് പുനസൃഷ്ടിക്കുകയായിരുന്നുവത്രേ ഇത്തരമൊരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് അങ്ങനെയാണ് ഞാന്‍ യഥാര്‍ഥത്തില്‍ ഒരു ബ്ലോഗ്‌ തുടങ്ങിയത് . മറവിയില്‍ ആണ്ടു പോകുകുമായിരുന്ന ആ രചനകള്‍ സൂക്ഷിക്കുന്നതിന് ഗൂഗിളിനോട് വല്ലാത്ത കടപ്പാടുണ്ട് .കവിത നഷ്ടമായാലും ആ വികാരം നഷ്ടമാകുന്നില്ല ഒരു പരിധി വരെ അത് റിക്രിയേറ്റ് ചെയ്യാനുമാകും പക്ഷെ അപ്പോഴെക്കും നമ്മുടെ  മനസ്സില്‍ ഉണ്ടായ ആശയ പരിണാമങ്ങള്‍ ,കാല സവിശേഷതകള്‍, ചിന്താരീതികള്‍ എല്ലാം എഴുത്തിനെ  ബാധിക്കും .അത് പലപ്പോഴും അന്നത്തെ ആ കവിതയാകില്ല .ഇവിടെയാണ് ഓര്‍മ്മയുടെ പ്രസക്തി .ഒരു പക്ഷെ ബാലചന്ദ്രന്റെ ചുള്ളിക്കാടിനു ഈ പ്രശ്നം അഭിമുഖീകരിക്കേണ്ടി വരില്ല .കടമ്മനിട്ടട്ടയ്ക്കും .കാരണം അവരുടെ കവിത അവര്‍ക്ക് ഹൃദിസ്ഥമാണ് അത് കേട്ട് വളര്‍ന്ന വായനക്കാര്‍ക്കും അവ ഹൃദിസ്ഥമാണ് പക്ഷെ അത്തരമൊരു ശേഷി എത്ര പേര്‍ക്ക് ഉണ്ടാകും ? മാത്രമല്ല തങ്ങളുടെ പഴയ രചനാരീതിയില്‍ തളച്ചിടപെടാന്‍  ഇത് അവരെ പ്രേരിപിച്ച്ചെന്നു വരും .അതായതു യാതൊരു വേരിയെഷനുമില്ലാത്ത രാഗം പാടുന്ന ചില സംഗീതകാരന്മാരെ പോലെയാകും  അവര്‍ .

   പക്ഷെ കാഫ്കയെ പോലെയുള്ള എഴുത്തുകാര്‍  തങ്ങളുടെ രചന വെളിച്ചം കാണരുതെന്ന് ആഗ്രഹിക്കുന്നു ,ഒരു പക്ഷെ ആ നിഹിലിസം ലോകത്തെ ബാധിക്കരുതെന്ന കരുതലാകും  അതിനു കാരണം .മറ്റു  ചിലര്‍ ആകട്ടെ പ്രശസ്തി ആവോളം നുണയുന്നുവെങ്കിലും ജീവിതകാലത്ത് തന്നെ വിസ്മൃതരായി പോകുന്നു .കാലത്തെ ഭേദിച്ചു മുന്നേറാന്‍ ആര്‍ക്കാണ്‌ കഴിയുക

    ഇന്നും ഷേക്ക്‌സ്പിയര്‍  കവിതകള്‍ എനിക്ക് ഏറെ ഇഷ്ടമാണെങ്കിലും എന്നെ കുടുതല്‍ ഭ്രമിപ്പിക്കുന്നതു മില്‍ട്ടനാണ് .അല്ലെങ്കില്‍ വിസ്ലാവ സിമ്പോര്‍സ്ക്കയെ പോലുള്ള  ആധുനിക  കവികളാണ് . എന്നിട്ടും ഹോമറും ഗ്രീക്ക് നാടകങ്ങളും മനസ്സിനെ ഭ്രമിപ്പിക്കുന്നു ആരധനയോടെയെ മേഘദൂത് ഇന്നും  വായിക്കാനാകൂ

 അതൊന്നും നമുക്ക് നഷ്ടമായില്ല എന്നതിന് നാം സമൂഹത്തോട്  കടപ്പെട്ടിരിക്കൂന്നു.

ഒരു പക്ഷെ ഭാസന്റെ രചനകള്‍ നൂറ്റാണ്ടുകള്‍ക്കു  ശേഷം ഏതോ  ഒരു തറവാടില്‍ നിന്ന് കണ്ടു എടുത്തത് പോലെ അപൂവ്വ  രചനകള്‍ വിസ്മൃതിയില്‍  നിന്ന് പുറത്തു വരാം. .അനുഭവങ്ങളുടെ പുതിയ ഭാണ്ടാഗാരങ്ങള്‍  നമ്മെ കുടുതല്‍ സംസ്കാര ചിത്തരാക്കട്ടെ .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക