
നന്ദനം സിനിമയില്‍ ബാലമണിക്ക് തുണയായ ആ ഗുരുവായൂരപ്പനെ മലയാളികള്‍ മറക്കാനിടയില്ല. ഇപ്പോഴിതാ ആ വേഷം അവതരിപ്പിച്ച അരവിന്ദ് വിവാഹിതനായിരിക്കുന്നു. തന്റെ 50-ാം വയസില്‍.
സാധ്വി ആര്‍.എസ് ആണ് അരവിന്ദിന്റെ ഭാര്യ. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് ഈ ബന്ധം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. ഈ വര്‍ഷം ആദ്യമായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.
ബുധനാഴ്ച മലേഷ്യയിലെ ക്വാലാലംപൂരില്‍ വച്ച് വളരെ ലളിതമായ രീതിയിലായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
ഡല്‍ഹിയില്‍ ആയിരുന്നു അരവിന്ദിന്റെ ജനനം. മാതാപിതാക്കള്‍ പഞ്ചാബികളായിരുന്നു. ശേഷം ഇവര്‍ ചെന്നൈയിലേക്ക് താമസം മാറി. കുട്ടിക്കാലം മുതല്‍ ഡാന്‍സിനോട് തല്‍പരനായിരുന്ന അരവിന്ദ് തെന്നിന്ത്യന്‍ സിനിമയില്‍ രണ്ട് പതിറ്റാണ്ടുകള്‍ പിന്നിട്ട് കഴിഞ്ഞു.
2002ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം നന്ദനത്തിലൂടെയായിരുന്നു സിനിമ അരങ്ങേറ്റം. പിന്നീട് തമിഴ് സിനിമയിലും സജീവമായ അരവിന്ദിന്റെ അവസാന മലയാള ചിത്രം ഗുരുവായൂരമ്പല നടയില്‍ ആണ്. നൃത്ത സംവിധായകന്‍ കൂടിയാണ് അരവിന്ദ്.