Image

'പരാശക്തി'യുടെ പ്രതിഫലം ലഭിച്ചില്ല; സുധ കൊങ്കര കോടതിയില്‍

Published on 02 July, 2026
 'പരാശക്തി'യുടെ പ്രതിഫലം ലഭിച്ചില്ല; സുധ കൊങ്കര കോടതിയില്‍

 

ശിവകാര്‍ത്തികേയന്‍, രവി മോഹന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെത്തിയ പരാശക്തി സംവിധാനം ചെയ്തത് സുധ കൊങ്കരയായിരുന്നു. ഇപ്പോള്‍ സിനിമ നിര്‍മാതാവ് പ്രതിഫലം നല്‍കിയില്ലെന്ന് ആരോപിച്ച് മദ്രാസ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് സുധ കൊങ്കര. ചിത്രം സംവിധാനം ചെയ്തതിന് നിര്‍മാതാക്കളായ ഡോണ്‍ പിക്‌ചേഴ്‌സില്‍ നിന്നും തനിക്ക് 8.39 കോടി രൂപ പ്രതിഫലം ലഭിക്കാനുണ്ടെന്നാണ് സുധ പരാതിയില്‍ പറയുന്നത്.

ഡോണ്‍ പിക്‌ചേഴ്‌സ് നിര്‍മിച്ച പുതിയ ചിത്രമായ ഇദയം മുരളിയുടെ റിലീസ് തടയണമെന്നും പ്രശ്‌നത്തിന് പരിഹാരമുണ്ടാവുന്നത് വരെ പരാശക്തിയുടെ സാറ്റലൈറ്റ് നിര്‍ത്തിവക്കണമെന്നും അവര്‍ കോടതിയോട് ആവശ്യപ്പെട്ടു.

ജൂലൈ എട്ടിന് മുന്‍പ് മറുപടി നല്‍കാന്‍ പ്രൊഡക്ഷന്‍ ഹൗസിനോട് ജസ്റ്റിസ് കുമരേഷ് ബാബു ആവശ്യപ്പെട്ടു. പരാശക്തി സാറ്റ്ലൈറ്റില്‍ റിലീസ് ചെയ്യരുതെന്നും ഡോണ്‍ പിക്‌ചേഴ്‌സിനോട് നിര്‍ദ്ദേദേശിച്ചു.

ഡോണ്‍ പിക്ചേഴ്സിന്റെബാനറില്‍ ആകാശ് ഭാസ്‌കരനാണ് പരാശക്തി നിര്‍മിച്ചത്. 2025 ജൂലൈ 10-നാണ് ചിത്രം റിലീസ് ചെയ്തത്. ജിഎസ്ടി അടക്കം 17.7 കോടിയായിരുന്നു സുധയുടെ പ്രതിഫലമായി നിശ്ചയിച്ചിരുന്നത്. ശിവകാര്‍ത്തികേയന് 30 കോടിയും. ഇരുവരും പ്രോഫിറ്റ് ഷെയറിംഗ് രീതിയാണ് പ്രതിഫലക്കാര്യത്തില്‍ നിര്‍ദേശിച്ചത്. എന്നാല്‍ സിനിമ കനത്ത പരാജയം നേരിട്ടതോടെ പ്രതിഫലത്തുക ഒത്തുതീര്‍പ്പാക്കാനായില്ല. ശിവകാര്‍ത്തേകയന്റെ പ്രതിഫലം മുഴുവനായി നല്‍കിയെങ്കിലും സുധയുടേത് ആ സമയത്ത് കൊടുത്തു തീര്‍ക്കാനായില്ല. ഏകദേശം 150 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം ബോക്‌സ്ഓഫിസില്‍ വലിയ പരാജയമായിരുന്നു. വെറും 80 കോടിയാണ് ചിത്രം തിയറ്ററുകളില്‍ നിന്നും കളക്ട് ചെയ്തത്.

ചിത്രത്തിന്റെ റിലീസ് തന്നെ വലിയ വിവാദമായിരുന്നു. വൈകി നിശ്ചയിച്ചിരുന്ന റിലീസ്, പൊങ്കലിന് ഇറക്കാനുള്ള നിര്‍മാതാക്കളുടെ തീരുമാനമാണ് വിവാദമായത്. ജനുവരി ഒന്‍പതിന് പുറത്തിക്കാന്‍ പദ്ധതിയിട്ട വിജയ്യുടെ ജനനായകനുമായി ക്ലാഷ് റിലീസായി ചിത്രം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ടു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക