Image

ഡീം ഡോംഗ്, അങ്ങനെ വന്നാല്‍ സംസ്ഥാന പൊതുശല്യം ഓര്‍മ ആകും; ടിനി ടോമിനെ പരിഹസിച്ച് എം.എ.നിഷാദ്

Published on 02 July, 2026
 ഡീം ഡോംഗ്, അങ്ങനെ വന്നാല്‍ സംസ്ഥാന പൊതുശല്യം ഓര്‍മ ആകും; ടിനി ടോമിനെ പരിഹസിച്ച് എം.എ.നിഷാദ്

 

അന്‍സിബ ഹസന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച കോടതി ഉത്തരവില്‍ പ്രതികരിച്ച് സംവിധായകന്‍ എം.എ. നിഷാദ്. ടിനി ടോമിനെ പരിഹസിച്ചാണ് പോസ്റ്റ്. എന്നാല്‍ ടിനിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു നിഷാദിന്റെ കുറിപ്പ്.

''പ്രിയപ്പെട്ട ഡീം ഡോങ്ങ്, താങ്കള്‍ ദയവായി കോടതി കയറി ജഡ്ജിയെ മിമിക്രി കാണിച്ച് ചിരിപ്പിക്കാന്‍ ശ്രമിക്കരുത്....അങ്ങനെ സംഭവിച്ചാല്‍ എല്ലാ വകുപ്പും മാറും.... കടുപ്പമേറിയ ശിക്ഷക്ക് കളമൊരുങ്ങും..  അങ്ങനെ വന്നാല്‍ സംസ്ഥാന പൊതുശല്യം ഓര്‍മ ആകും. ഒരുപദേശമാണ് വേണമെങ്കില്‍ സ്വീകരിക്കാം..

കോട്ടും കുപ്പായോം കറുപ്പുമൊക്കെ കാണുമ്പോള്‍ അങ്ങയുടെ ഉള്ളില്‍ അനുകരണത്വരയുണരുമെന്നറിയാം.. ആപത്താണെന്ന് മാത്രമല്ല, കോടതിയലക്ഷ്യം കൂടാതെ കൊട്ടുവടിയാല്‍ പിടലിയില്‍ താഡനമേല്‍ക്കാനും യോഗം കാണുന്നുണ്ട്. ആയതിനാല്‍ നീതിപീഠത്തെ പീഡിപ്പിക്കാനുള്ള നടപടികളില്‍ നിന്നും താങ്കള്‍ ഒഴിഞ്ഞുനില്ക്കുമെന്ന് വിശ്വസിക്കട്ടെ..

NB : ഒന്നുമില്ലെങ്കില്‍ പണിയില്ലാതിരുന്ന കാലത്ത് മൂന്ന് സിനിമകളില്‍ വേഷം നല്‍കിയ വ്യക്തി എന്ന നിലയില്‍ പറയുകയാണ്...കോടതിയാണ്..'അമ്മ' ഓഫിസല്ല...സൂക്ഷിക്കുക.''-നിഷാദിന്റെ വാക്കുകള്‍.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക