Image

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ പകുതി പ്രശ്‌നങ്ങള്‍ തീരും: സഞ്ജയ് ഗുപ്ത

Published on 01 July, 2026
 പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ പകുതി പ്രശ്‌നങ്ങള്‍ തീരും: സഞ്ജയ് ഗുപ്ത

 

പൃഥ്വിരാജ് സുകുമാരന്റെ മാതൃക പിന്തുടര്‍ന്നാല്‍ ബോളിവുഡിന് നിലവിലുള്ള പല പ്രതിസന്ധികളും പരിഹരിക്കാനാകുമെന്ന് സംവിധായകന്‍ സഞ്ജയ് ഗുപ്ത.

സ്വന്തം ചിത്രങ്ങള്‍ നിര്‍മിക്കുക കൂടി ചെയ്യുന്ന പൃഥ്വിരാജ് മുന്‍കൂറായി വലിയ തുക പ്രതിഫലം വാങ്ങുന്നതിന് പകരം ചിത്രത്തിന്റെ ലാഭവിഹിതം സ്വീകരിക്കുന്ന രീതിയെയാണ് അദ്ദേഹം പ്രോത്സാഹിപ്പിച്ചത്.

'മലയാള സൂപ്പര്‍താരം പൃഥ്വിരാജ് തന്റെ ഭൂരിഭാഗം സിനിമകളും സ്വയം നിര്‍മിക്കുന്നു. അദ്ദേഹം പറഞ്ഞതുപ്രകാരം, ഒരു സിനിമയുടെ ബജറ്റില്‍ ഏറ്റവും വലിയ ചെലവ് അദ്ദേഹത്തിന്റെ പ്രതിഫലമാണ്. അതിനാല്‍ അദ്ദേഹം ആ തുക ഒഴിവാക്കുകയും പകരം അത് ലാഭവിഹിതമാക്കി മാറ്റുകയും ചെയ്യുന്നു. ഇതോടെ സിനിമ പെട്ടെന്ന് തന്നെ താങ്ങാനാവുന്നതും സുരക്ഷിതവും ലാഭകരവുമായി മാറുന്നു.

എന്തുകൊണ്ട് ഇത് ഒരു പൊതുകീഴ്വഴക്കമായിക്കൂടാ പാനല്‍ ചര്‍ച്ചകളില്‍ സംസാരിക്കുന്നതിന് പകരം കൂടുതല്‍ താരങ്ങള്‍ ഇത് പ്രാവര്‍ത്തികമാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്നങ്ങളും താനേ ഇല്ലാതാകും. അദ്ദേഹം പറഞ്ഞു.

ഇതിനു മുന്‍പും നിലപാടുകള്‍ കൊണ്ട് ശ്രദ്ധ നേടിയ ആളാണ് സഞ്ജയ് ഗുപ്ത. നടന്‍ രണ്‍വീര്‍ സിംഗിനെ വിലക്കിയ സംഭവത്തില്‍ സഞ്ജയ് ഗുപ്ത സ്വീകരിച്ച നിലപാട് ശ്രദ്ധേയമായിരുന്നു. ഒരു മുന്‍നിര താരത്തെ വിലക്കുന്നത് സിനിമയ്ക്കായി ജോലി ചെയ്യുന്ന മുന്നൂറിലധികം വരുന്ന അണിയറപ്രവര്‍ത്തകരുടെ ജീവനോപാധിയെ ബാധിക്കുമെന്നാണ് ഗുപ്ത അന്ന് അഭിപ്രായപ്പെട്ടത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക