Image

'ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി' മൂന്നിന് തിയറ്ററുകളില്‍

Published on 01 July, 2026
 'ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി' മൂന്നിന് തിയറ്ററുകളില്‍

 

പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കെ.എം. ഹരി നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി എന്ന സിനിമ മൂന്നിന് തിയറ്ററുകളില്‍ എത്തുന്നു. മാറ്റ്വാഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗൗതം എച്ച് നിര്‍മിക്കുന്ന സിനിമയില്‍ ഫൈസല്‍ വി. ഖാലിദ് ഛായാഗ്രഹണവും എഡിറ്റിംഗും നിര്‍വഹിക്കുന്നു.

ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് പ്രശാന്ത് മോഹന്‍ എം പി യാണ്. വിനീത് ശ്രീനിവാസന്‍, വൈക്കം വിജയലക്ഷ്മി, സിതാര കൃഷ്ണകുമാര്‍, നകുല്‍ നാരായണന്‍ എന്നിവരാണ് ഗായകര്‍.

ഗാനരചന- കെ.എം. ഹരി നാരായണന്‍, റിജിന്‍ ആര്‍ജെ, ശ്യാം മംഗലത്ത്. കോമഡിയിലൂടെ ഒരു പ്രണയ കഥ പറയുന്ന ഈ സിനിമയില്‍ ഗൗതം ഹരിനാരായണന്‍, ദിവ്യ തോമസ് എന്നിവര്‍ നായകനും നായികയുമാവുന്നു. പ്രമുഖ നടന്‍ ശങ്കര്‍ പണിക്കര്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വൈഗ കെ. സജീവ്, ട്രിനിറ്റി എലീസ പ്രകാശ്, റെന്‍സി തോമസ്, പ്രീത ഹരിനാരായണന്‍, ഗോപു ആര്‍. കൃഷ്ണ, സനോവര്‍, സുരേന്ദ്രന്‍ കാളിയത്ത്, ഡോ. ഉണ്ണികൃഷ്ണന്‍, നിസാര്‍ മാമുക്കോയ , കൃഷ്ണനുണ്ണി, അരുണ്‍ കുമാര്‍, രാജേഷ് ബാബു, ബിജു കുമാര്‍, വിപിന്‍, അസനാര്‍, ജീവാശ്രീ, സൂരജ് രഘുനാഥ്, പ്രഷീബ്, ബാദുഷ, നിരഞ്ജന്‍ , സായ് സായൂജ്യ, ബിജു ഷൊര്‍ണൂര്‍, സജീവ് സജി , റക്കീബ്, ജി കൃഷ്ണ, പ്രമിത, അശ്വതി പട്ടാമ്പി, അര്‍ച്ചന, മാസ്റ്റര്‍ അക്ഷത് തുടങ്ങിയ പുതുമുഖങ്ങളും ഈ സിനിമയില്‍ അഭിനയിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സോമന്‍ പെരിന്തല്‍മണ്ണ, പ്രൊജക്ട് ഡിസൈനര്‍- ജോസ് വാരാപ്പുഴ, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഡോ. സതീഷ് ബാബു മഞ്ചേരി, പ്രൊഡക്ഷന്‍ മാനേജര്‍- ചന്ദ്രന്‍ പട്ടാമ്പി, മേക്കപ്പ്- നയന എല്‍. രാജ്, കലാസംവിധാനം- ഷറഫു ചെറുതുരുത്തി, സ്റ്റണ്ട്- ബ്രൂസ്ലി രാജേഷ്, നിശ്ചല ഛായാഗ്രഹണം- കിരണ്‍ കൃഷ്ണന്‍, വസ്ത്രാലങ്കാരം- പ്രീതി, സഹ സംവിധാനം മനോജ് പുതുച്ചേരി, അസോസിയേറ്റ് ഡയറക്ടര്‍- സുരേന്ദ്രന്‍ കാളിയത്ത്, അസിസ്റ്റന്റ് ഡയറക്ടര്‍സ്- ജോസഫ് അഖില്‍, ജിതിന്‍, സമീര്‍, അര്‍ച്ചന. ഹൈസിന്‍ ഗ്ലോബല്‍ വെഞ്ചേഴ്‌സ് സിനിമ തിയറ്ററില്‍ എത്തിക്കുന്നു. പിആര്‍ഒ- എം.കെ. ഷെജിന്‍.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക