Image

ഖനി ( കവിത : അന്നാ പോൾ )

Published on 01 July, 2026
ഖനി ( കവിത : അന്നാ പോൾ )

ഓർമ്മകളുടെ ഖനിയാഴങ്ങളിൽ നിന്ന്
ഖനനം ചെയ്തെടുത്ത വാക്കുകൾ
കോർത്തു കവിത ചമയ്ക്കുന്നവൾ... ഞാൻ.
ഓർമ്മകൾ ചേർത്തു വെയ്ക്കുമ്പോൾ
നുണക്കഥകളിൽ
മുങ്ങിപ്പോയൊരു ബാല്യം
കറുത്തൊരാകാശമായ് , നോവായ്
കിട്ടാതെ പോയ വാത്സല്യങ്ങൾക്കായ്
പിടഞ്ഞുണരുന്നുണ്ടിപ്പോഴും...
കാണാൻ കൊതിച്ചവർ
മുഖം തിരിച്ചു നടന്നു പോയവർ.....
എങ്കിലും
അന്തിച്ചോപ്പിൽ മനം കുളിർത്ത സായംസന്ധ്യകൾ.

നെയ്യാമ്പലും കൈതപ്പൂവും ചിരിച്ചു നിൽക്കുന്ന പുഴവക്കിൽ
പാടവരമ്പിൽ  ശരി തെറ്റുകൾ നോക്കാതെ
കൂട്ടരുമായ് കൂത്താടിനടന് നടന്നൊരു വഴിയും വഴിപ്പൂക്കളും
നാളുകൾക്കിപ്പുറവും
ചിറകടിച്ചുയർന്നു വരുന്നു.
ഓർമ്മകൾ
മായാതെ മങ്ങാതെ കിടക്കും ഖനിയല്ലോ ... ജീവിതം...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക