
ജീവിതം ഒരു കാത്തിരുപ്പ്
ഇന്നലെ ശേഖരിച്ച അറിവുമായി
നാളയുടെ പ്രതീക്ഷയ്‌ക്കൊത്ത്
ഉണർന്നെണീക്കാൻ കാത്തിരുപ്പ്
ഉറക്കം വെറുമൊരു മോഹാലസ്യമല്ല
നല്ല സ്വപ്‌നങ്ങൾ കണ്ടു മിഴിയടച്ചുകിടക്കും
രാവെത്ര സുന്ദരം ഓർത്തുവെക്കാൻ
ബദ്ധപ്പാടിൻ പകൽ ചുരുട്ടി വയ്ക്കുന്നതും
കാത്തിരിക്കുന്ന രാവെത്ര സുന്ദരം
നിലയ്ക്കാത്ത ഓട്ട പാച്ചിലുകളുടെ
പകൽദിനം ഒന്നവസാനിച്ചു കാണാൻ
കയ്യിലെ വാച്ചിലോ മൊബൈലിലോ
ഇടവിട്ട് കണ്ണ് പായിക്കുന്ന മനുഷ്യർ
പണിയിടങ്ങളിലെ മനുഷ്യർ
പകലന്തിയോളംപണിയെടുക്കുന്ന മനുഷ്യൻ
കാത്തിരിക്കുന്ന വിശ്രമവേള
ഓർത്താൽ ജീവിതമൊരു കാത്തിരുപ്പ്
സ്ഥാനമാനം മഹത്വമായി കാണാതെ
സഹോദരസ്നേഹ സുഗന്ധത്തിൽ
ഭൂമിയിൽ സ്വർഗ്ഗം വിരിയുന്ന .
ദിവസങ്ങൾ എണ്ണീ ചിലർ കാത്തിരിപ്പൂ