Image

അന്നമ്മ മത്തായി ഡാളസിൽ നിര്യാതയായി

നിബു വെള്ളവന്താനം Published on 30 June, 2026
അന്നമ്മ മത്തായി ഡാളസിൽ നിര്യാതയായി

ടെക്സസ്: റൗലറ്റിലുള്ള ഫിലാഡൽഫിയ സഭയുടെ സീനിയർ പാസ്റ്ററും ഐ.സി.പി.എഫ് യുഎസ്എ യുടെ ചെയർമാനുമായ പാസ്റ്റർ പി.സി. ജേക്കബിന്റെ ഭാര്യ മാതാവ് പുനലൂർ മുല്ലശ്ശേരിൽ പരേതനായ ഒ.വി. മാത്യൂവിന്റെ ഭാര്യ അന്നമ്മ മത്തായി (79) ഡാളസ്സിൽ നിര്യാതയായി. പത്തനാപുരം പുതുപ്പറമ്പിൽ കുടുംബാഗമാണ് പരേത.

മക്കൾ: റെന്നി ജേക്കബ് (യു.എസ്.എ), ബിനു മാത്യു (ബാംഗ്ലൂർ).

മരുമക്കൾ: പാസ്റ്റർ പി.സി ജേക്കബ്, സൂസൻ സാമുവേൽ

കൊച്ചു മക്കൾ:  ജെന്നിഫർ, ജെഷുരാൻ പോൾ, ജെസീക്ക, സാക്കറി ജോർജ്, ജോഷ്വ, ഷെയ്ന ജേക്കബ്, നെഹമിയ, റെബേക്ക

ജൂലൈ 10 വെള്ളിയാഴ്ച മെമ്മോറിയൽ സർവീസും തുടർന്ന് ജൂലൈ 11 ശനിയാഴ്ച സംസ്കാര ശുശ്രൂഷയും ഒക്ലഹോമയിൽ വെച്ച് നടത്തപ്പെടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക