
നിന്നെ കാണാൻ
നിലാവായി
നിറഞ്ഞു തൂവണം
മഴയായ് പെയ്തു പെയ്തു
മരമായ് മാനം തൊട്ടു വളരണം
തിരയായ് തീരം മുകർന്ന്
കാറ്റായ് വീശി വീശി
കാലത്തെ പിന്നിലാക്കുന്ന
പുഴയായ് പിന്നോട്ടൊഴുകണം.
പിറവിയിലേക്ക്
മറവിയായ്.
ഉഷസ്സിലേക്ക്
ഉണ്മയായ്
സ്‌മൃതിയിലേക്ക്
സൗരഭ്യമായി
ഒഴുക്ക് നിലയ്ക്കുവോളം
അലച്ചാർക്കുന്ന
ഓളങ്ങളാകണം
വെളിച്ചം കെടുവോളം
പകലുകളാകണം.
നിദ്ര തലോടുന്ന
നിശകളിൽ
സ്വപ്നമായ്
മിഴി തുറക്കാൻ
പകൽപ്പാതിയിലെ
കെടാത്ത
പ്രണയത്തിന്റെ
സൂര്യനിൽ നിന്ന്
ഒരിറ്റു വെളിച്ചം
കടം വാങ്ങണം.