Image

മക്കൾക്കുള്ള ദൈവിക പദ്ധതി തിരിച്ചറിയുവാൻ പ്രാർത്ഥിക്കണമെന്ന് മാർ മാത്യു മൂലക്കാട്ട്

ജസ്റ്റിൻ ചാമക്കാല Published on 30 June, 2026
മക്കൾക്കുള്ള  ദൈവിക പദ്ധതി തിരിച്ചറിയുവാൻ പ്രാർത്ഥിക്കണമെന്ന് മാർ മാത്യു മൂലക്കാട്ട്

ന്യൂയോർക്: ന്യൂയോർക്കിലെ റോക്‌ലൻഡിലുള്ള സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ 2026-ലെ മതബോധന ബിരുദദാന ചടങ്ങ് ഭക്തിനിർഭരവും ആഘോഷപൂർണവുമായി.

കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികനായി  അർപ്പിച്ച വിശുദ്ധ കുർബാനയോടെയായിരുന്നു പരിപാടികളുടെ തുടക്കം. ഇടവക വികാരി ഫാ. ജോബി പൂച്ചൂക്കണ്ടത്തിൽ, മുൻ വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ എന്നിവർ സഹകാർമികരായിരുന്നു.

വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ, മാതാപിതാക്കൾ സ്വന്തം ആഗ്രഹങ്ങൾ മക്കളിൽ അടിച്ചേൽപ്പിക്കുന്നതിനേക്കാൾ ദൈവം ഓരോ മക്കൾക്കും ഒരുക്കിയിരിക്കുന്ന ദൈവിക പദ്ധതി തിരിച്ചറിയുവാൻ പ്രാർത്ഥിക്കണമെന്ന് മാർ മാത്യു മൂലക്കാട്ട്  ആഹ്വാനം ചെയ്തു.

മതബോധന അധ്യാപനം ഒരു ദൈവവിളിയാണെന്നും, ആ വിളി സ്വീകരിക്കുന്നവർക്ക് ആവശ്യമായ ജ്ഞാനവും കൃപയും ദൈവം തന്നെ നൽകുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അധ്യാപകരുടെ കഴിവുകൾ മാത്രമല്ല, ദൈവാനുഗ്രഹവും സഹായവുമാണ് വിശ്വാസപഠനം ഫലപ്രദമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് നടന്ന ബിരുദദാന സമ്മേളനത്തിൽ മതബോധന അധ്യാപിക എല്ലൻ റെജുൻ പുരയ്ക്കൽ സ്വാഗതം ആശംസിച്ചു. മാർ  മൂലക്കാട്ട് പിതാവ് വിദ്യാർത്ഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റുകളും വിവിധ മത്സരങ്ങളിൽ മികവ് പുലർത്തിയവർക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. വിദ്യാർത്ഥികളെയും അധ്യാപകരെയും മാതാപിതാക്കളെയും അഭിനന്ദിച്ച അദ്ദേഹം വിശ്വാസജീവിതത്തിൽ വളരാനും സഭയോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്താനും ആശംസ നേർന്നു.

 

മക്കൾക്കുള്ള  ദൈവിക പദ്ധതി തിരിച്ചറിയുവാൻ പ്രാർത്ഥിക്കണമെന്ന് മാർ മാത്യു മൂലക്കാട്ട്
മക്കൾക്കുള്ള  ദൈവിക പദ്ധതി തിരിച്ചറിയുവാൻ പ്രാർത്ഥിക്കണമെന്ന് മാർ മാത്യു മൂലക്കാട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക