Image

പ്രധാനവേഷത്തില്‍ മോക്ഷയും; ഐശ്വര്യ ലക്ഷ്മി- വിഷ്ണു വിശാല്‍ ചിത്രം 'ഗാട്ട കുസ്തി 2' ട്രെയ്‌ലര്‍ പുറത്ത്

Published on 29 June, 2026
 പ്രധാനവേഷത്തില്‍ മോക്ഷയും; ഐശ്വര്യ ലക്ഷ്മി- വിഷ്ണു വിശാല്‍ ചിത്രം 'ഗാട്ട കുസ്തി 2' ട്രെയ്‌ലര്‍ പുറത്ത്

 

വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോര്‍ട്സ് ഡ്രാമ ചിത്രം 'ഗാട്ട കുസ്തി 2' ട്രെയ്‌ലര്‍ പുറത്ത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും ട്രെയ്‌ലര്‍ ലോഞ്ചും നടന്നു. ചിത്രം ജൂലൈ മൂന്നിന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. 'ഗാട്ട കുസ്തി 2' കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത് ഇ4 എന്റര്‍ടെയിന്‍മെന്റ് ആണ്. വേല്‍സ് ഫിലിം ഇന്റര്‍നാഷണലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

വമ്പന്‍ ഹിറ്റായ ആദ്യ ഭാഗത്തിന്റെ തുടര്‍ച്ച ആയാണ് രണ്ടാം ഭാഗം എത്തുന്നത് എന്നാണ് ചിത്രത്തിന്റെ നേരത്തെ വന്ന ടീസറും ഇപ്പൊള്‍ പുറത്തുവന്ന ട്രെയ്‌ലറും സൂചിപ്പിക്കുന്നത്. വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ അവതരിപ്പിക്കുന്ന വീരയുടെയും കീര്‍ത്തിയുടെയും ഒപ്പം, ഇത്തവണ അവരുടെ മകളുടെയും ഇടയില്‍ ഉണ്ടാകുന്ന സംഭവ 
വികാസങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് എന്നും ട്രെയ്‌ലര്‍ കാണിച്ചു തരുന്നുണ്ട്. സ്പോര്‍ട്സ് ആക്ഷന്‍, കോമഡി, ഫാമിലി ഡ്രാമ, ഇമോഷന്‍ എന്നിവയെല്ലാം കോര്‍ത്തിണക്കിയാണ് ചിത്രം കഥ പറയുന്നതെന്നും ട്രെയ്‌ലര്‍ സൂചന നല്‍കുന്നു

ഇത് കൂടാതെ, ഇതിനോടകം പുറത്ത് വന്ന ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റുകളായിട്ടുണ്ട്. രമ്യ കൃഷ്ണന്‍, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു,  കരുണാകരന്‍, മുനിസ്‌കാന്ത്, സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

നിര്‍മാണം: ഡോ. ഇഷാരി കെ. ഗണേഷ്, വിഷ്ണു വിശാല്‍, കോ- പ്രൊഡ്യൂസേഴ്സ്: ശുഭ്ര, ആര്യന്‍ രമേശ്, ഇഷാന്‍ സക്സേന, ഛായാഗ്രഹണം:
കെ.എം. ഭാസ്‌കരന്‍, സംഗീതം: ഷോണ്‍ റോള്‍ഡന്‍, എഡിറ്റര്‍: ഭരത് വിക്രമന്‍, ആര്‍ട്ട് ഡയറക്ടര്‍: ജയചന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈനര്‍: രുചി മുനൊത്ത്, സബ്ടൈറ്റില്‍: സാജിദ് അലി, പബ്ലിസിറ്റി ഡിസൈനര്‍: വിയാക്കി, മാര്‍ക്കറ്റിങ് ആന്‍ഡ് പ്രൊമോഷന്‍: സിദ്ധാര്‍ഥ് ശ്രീനിവാസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ബി. ജയ് ഗണേഷ്, എ.ആര്‍. ചന്ദ്രമോഹന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സീതാറാം, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ശ്രാവന്തി സായ്‌നാഥ്, പി.ആര്‍.ഒ: ശബരി. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക