
സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി എഴുതി സംവിധാനം ചെയ്ത 'ഭരതനാട്യ'ത്തിന് മൂന്നാംഭാഗം വരുന്നു. രണ്ടാംഭാഗം 'ഭരതനാട്യം 2: മോഹിനിയാട്ടം' തിയേറ്ററില്‍ വന്‍ വിജയമായതിന് പിന്നാലെയാണ് പ്രഖ്യാപനം. 'മോഹിനിയാട്ട'ത്തിന് വന്‍ പ്രേക്ഷകസ്വീകരണമായിരുന്നു ലഭിച്ചത്.
സൈജു കുറുപ്പ് എന്റര്‍ടെയ്ന്‍മെന്റ്സ്, തോമസ് തിരുവല്ല ഫിലിംസ് എന്നിവയുടെ ബാനറില്‍ ലിനി മറിയം ഡേവിഡും അനുപമ ബി. നമ്പ്യാരും ചേര്‍ന്ന് നിര്‍മിക്കുന്ന മൂന്നാംഭാഗത്തിന് 'ഭരതനാട്യം 3: രാസലീല' എന്നാണ് പേരിട്ടിരിക്കുന്നത്. ഷെഫീഖ് വി.ബി. എഡിറ്റിങ്ങും ഇലക്ട്രോണിക് കിളി സംഗീതവും നിര്‍വഹിക്കും.
ബബ്ലു അജു ആണ് ഛായാഗ്രാഹണം. വിഷ്ണു ആര്‍. പ്രദീപ് ആണ് കോ- റൈറ്റര്‍. 2028-ലായിരിക്കും റിലീസ് എന്നാണ് സൂചന.