Image

ഹണി റോസിനോട് ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍; കേസ് പിന്‍വലിക്കണമെന്ന് അഭ്യര്‍ഥന

Published on 29 June, 2026
 ഹണി റോസിനോട് ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍; കേസ് പിന്‍വലിക്കണമെന്ന് അഭ്യര്‍ഥന

നടി ഹണി റോസിനെതിരായഅധിക്ഷേപ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് വ്യവസായി ബോബി ചെമ്മണ്ണൂര്‍. താന്‍ മൂലം നടിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ബോബി ഖേദം പ്രകടിപ്പിച്ചു. വാക്കുകള്‍ക്കും അതുണ്ടാക്കിയ ആഘാതത്തിനുംപൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ബോബി ചെമ്മണ്ണൂര്‍ സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.


പ്രിയ സുഹൃത്തുക്കളെ, യഥാര്‍ഥത്തില്‍ എല്ലാവരോടും ദയയോടും ബഹുമാനത്തോടും സ്നേഹത്തോടും പരിഗണനയോടും കൂടി പെരുമാറുന്ന വ്യക്തിയാണ് ഞാന്‍.  ആരെയും മനഃപൂര്‍വം ദ്രോഹിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല. സാധ്യമാകുമ്പോഴെല്ലാം മറ്റുള്ളവരെ സഹായിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളില്‍ ഇടയ്ക്കിടെ നര്‍മവും രസകരമായ ഉള്ളടക്കങ്ങളും പങ്കുവെക്കാറുണ്ടെന്നത് ശരിയാണ്. എന്നാല്‍ അവയൊന്നും ആരെയും അപമാനിക്കാനോ വേദനിപ്പിക്കാനോ 
വിഷമിപ്പിക്കാനോ ഉള്ള ഉദ്ദേശത്തോടെയുള്ളവയല്ല', ബോബി കുറിച്ചു.

എന്നാല്‍, ശ്രീമതി ഹണി റോസിനെക്കുറിച്ചുള്ള എന്റെ പ്രസ്താവനകള്‍ അവര്‍ക്കും കുടുംബത്തിനും വലിയ മാനസിക പ്രയാസമുണ്ടാക്കിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ വരുത്തിയ ദ്രോഹത്തിന് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകള്‍ക്കും അവയുണ്ടാക്കിയ ആഘാതത്തിനും ഞാന്‍ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. വേദനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഈ ആത്മാര്‍ഥമായ ക്ഷമാപണം സ്വീകരിച്ച് അവര്‍ കേസ് പിന്‍വലിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അക്കാര്യം പരിഗണിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. പോസിറ്റീവായി മുന്നോട്ടുപോകാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്', ബോബി കൂട്ടിച്ചേര്‍ത്തു.

ഒരു ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ബോബി ചെമ്മണ്ണൂര്‍ ദ്വയാര്‍ഥ പ്രയോഗംകൊണ്ട് അപമാനിച്ചുവെന്ന് ആരോപിച്ച് ഹണി റോസ് രംഗത്തെത്തിയിരുന്നു. പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് താന്‍ തീരുമാനിച്ചിരുന്നുവെന്നും ഹണി റോസ് വെളിപ്പെടുത്തി. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക