
ഇന്നലെ "ബാലൻ" കണ്ടു. ഇതൊരു അമ്മ - മകൻ പവിത്രബന്ധത്തിന്റെ കഥയല്ല. ഇതൊരു കൊച്ചു കുട്ടിയുടെ ഒരു ബാലന്റെ ജനനം മുതലുള്ള നിസ്സഹായതയുടെ കഥയാണ്. The story of helplessness of a boy.
മാനസിക വൈകല്യമുള്ള അമ്മ. അവർക്ക് ജനിച്ച മകൻ ഒന്നെങ്കിൽ അവരുടെ ഭർത്താവിനെ പോലെ, അടിച്ചമർത്തി ശബ്ദമില്ലാത്താക്കി മറ്റുള്ളവരെ ഭരിച്ചു ജീവിക്കുന്ന ഒരാൾ, അല്ലെങ്കിൽ അവരെപ്പോലെ അടിമയാകപ്പെട്ട ഒരാളാകും എന്നുള്ള അവരുടെ വികലമായ കാഴ്ചപ്പാട്. ഇതിനിടയിൽ എത്രയോ സാധാരണ മനുഷ്യരെ അവർ കണ്ടിരിക്കുന്നു. എങ്കിലും അവരുടെ മകൻ വളർന്നു വരുമ്പോൾ ഇതൊന്നും ആവില്ലെന്ന് അവർ കരുതുന്നു. ഒരു അമ്മ എങ്ങനെ ആവരുത് അതെല്ലാമാണ് അവർ.
കുട്ടിക്ക് നിഷേധിക്കപ്പെടുന്നത് അതിന്റെ അസ്തിത്വമാണ്. അതിന്റെ വേരുകളാണ്. വേരുകൾ ഇല്ലാത്ത ഒരു മനുഷ്യൻ എങ്ങനെ ഉറക്കും ? Who am I ? I don't know, not even my name. ഒരു പേര് പോലും ഈ കുട്ടിക്ക് അവർ നൽകുന്നില്ല. അപ്പോൾ തോന്നുന്ന പേരുകൾ. അമ്മയ്ക്ക് പേരില്ല അച്ഛന് പേരില്ല സ്ഥലം ഏതെന്ന് അറിയില്ല ചുരുക്കിപ്പറഞ്ഞാൽ കുട്ടിക്ക് ഒന്നും അറിയില്ല. ഇത് ഏറ്റവും വലിയ നിഷേധമാണ്. യാതൊരു വിധത്തിലുള്ള ഐഡന്റിഫിക്കേഷനും ഇല്ല. സാധാരണ മനുഷ്യർക്ക് ഉള്ളതുപോലെ യാതൊരുവിധ തിരിച്ചറിയൽ കാർഡുകളും ഇല്ല. ജീവിതം ഒഴുകുകയാണ്. അപ്പപ്പോ കാണുന്ന ഏതൊക്കെയോ പേരുകളും ഏതൊക്കെയോ മതങ്ങളും സ്വീകരിച്ചു.
മനുഷ്യൻ എന്നും ആഗ്രഹിക്കുന്നത് stability യും security യും ആണ് ഇത് രണ്ടും ആ കുട്ടിക്ക് ഇല്ല. അമ്മയ്ക്ക് ഇത് ആവശ്യമില്ല. പക്ഷേ കുട്ടിക്ക് ഇത് ആവശ്യമാണ്.
കുട്ടിക്ക് അസ്തിത്വം വേണമെന്ന് എങ്ങനെ മനസ്സിലാകുന്നു എന്ന് വെച്ചാൽ, അടുത്ത യാത്ര തുടങ്ങാം എന്ന് അമ്മ പറയുമ്പോൾ, ഇല്ല എനിക്ക് സ്കൂളിൽ പോകണം. വീണ്ടും വീണ്ടും കുട്ടി പറയുന്നു എനിക്ക് സ്കൂളിൽ പോകണം. അങ്ങനെ സ്കൂളിൽ പോകുന്ന ആ ദിവസമാണ് ഇവർ തമ്മിൽ പിരിയുന്നത്.
എന്നെ വല്ലാതെ ഉലച്ച ഒരു സന്ദർഭം, കുട്ടി സ്കൂളിൽ നിന്ന് വരുന്നു, അമ്മയെ കാത്തിരിക്കുന്നു. എത്ര വൈകിയാലും അവരവിടെ വരുമെന്നുള്ള ഉറപ്പിൽ. പക്ഷേ അവർ വന്നില്ല. പോലീസ് വന്ന് കുട്ടിയെ കൊണ്ടുപോകുന്നു. പിറ്റേദിവസം പോലീസ് കൊടുത്ത ഡ്രസ്സ് ഒക്കെ ഇട്ട് രാവിലെ അതേ സ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടുവരുന്നു. അപ്പോൾ അവൻ എന്നും പോകുന്ന Little Flower സ്കൂളിന്റെ ബസ് വരുന്നു. അവനതിൽ കയറാൻ പറ്റുന്നില്ല. ബസ്സിന്റെ ഉള്ളിൽ നിന്ന് കൂട്ടുകാർ ചോദിക്കുന്നു :
വസുദേവ് ഇന്ന് സ്കൂളിൽ വരുന്നില്ലേ ?
അപ്പോൾ ഉള്ള അവന്റെ അവസ്ഥ. ജീവിതമാകെ ഒരു ദിവസം കൊണ്ട് മാറിമറിഞ്ഞു. കുറച്ചൊക്കെ സ്ഥിരതയുണ്ടായിരുന്ന ജീവിതം. അവനവരെ പകച്ച് നോക്കുകയാണ്. പിന്നീട് അവന്റെ ജീവിതവുമായി ബന്ധപ്പെട്ട് അവനുള്ള ആകെ അറിയാവുന്ന വാക്ക് Little Flower ആണ്.
ഇത് ഒരു അമ്മ മകൻ സ്നേഹത്തിന്റെ കഥയല്ല. ഇത് ഒരു അമ്മയുടെ മനോ വൈകല്യം കൊണ്ട് ഒരു കുഞ്ഞിന്റെ വേരുകൾ അസ്ഥിത്വം ഇല്ലാതാക്കുന്നതിന്റെ കഥയാണ്. അവന് ഈ ലോകത്തിൽ അറിയാവുന്ന അവരെ മാത്രമേ ഉള്ളൂ. അമ്മ എന്ന വാക്ക് മാത്രം. പേരുപോലും അറിയില്ല. അതുകൊണ്ടുതന്നെ അവന് അമ്മയില്ലാതെ പറ്റുന്നില്ല.
ഇതൊരു സിനിമയാണ്. എങ്കിലും വല്ലാത്തൊരു സിനിമ. കഥകളെ വെല്ലുന്ന ജീവിതങ്ങൾ ഉണ്ട്. ഈ കഥയുടെയും തുടക്കം ഏതെങ്കിലും ജീവിതത്തിൽ നിന്നായിരിക്കും. കണ്ടിരിക്കുന്നവരെ ഇല്ലാതാക്കുന്ന കഥ. Unsettling ഒറ്റവാക്കിൽ.