Image

'ധുരന്ധർ: ദി റിവഞ്ച്' ആഗോള കളക്ഷൻ 1,800 കോടി കടന്നു

Published on 28 June, 2026
'ധുരന്ധർ: ദി റിവഞ്ച്' ആഗോള കളക്ഷൻ 1,800 കോടി കടന്നു

ബോക്സ് ഓഫീസിനെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകൊണ്ട് രൺവീർ സിംഗ് നായകനായ മാസ്സ് ആക്ഷൻ ചിത്രം 'ധുരന്ധർ: ദി റിവഞ്ച്' തീയേറ്ററുകളിൽ വിജയകരമായി 100 ദിവസം പൂർത്തിയാക്കി. ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം, ആദ്യ ഭാഗത്തിന്റെ വൻ വിജയത്തെയും മറികടക്കുന്ന പ്രകടനമാണ് ബോക്സ് ഓഫീസിൽ കാഴ്ചവെച്ചത്.

റിലീസ് ചെയ്ത നാൾ മുതൽ ആഗോളതലത്തിൽ തരംഗം സൃഷ്ടിച്ച 'ധുരന്ധർ: ദി റിവഞ്ച്' ഇതുവരെ വാരിക്കൂട്ടിയത് 1,813.39 കോടി രൂപയാണ്. ആഗോള ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമകളുടെ മുൻനിരയിലേക്കാണ് ചിത്രത്തിന്റെ കുതിപ്പ്.

സാധാരണയായി ഒരു സിനിമ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ എത്തിക്കഴിഞ്ഞാൽ തീയേറ്ററുകളിലെ തിരക്ക് കുറയാറാണ് പതിവ്. എന്നാൽ 'ധുരന്ധർ 2' ഒരേസമയം ജിയോഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ് എന്നീ രണ്ട് വമ്പൻ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീമിംഗ് തുടരുമ്പോഴും തീയേറ്ററുകളിലേക്ക് പ്രേക്ഷകർ ഒഴുകിയെത്തുകയാണ്. വലിയ സ്ക്രീനിൽ തന്നെ ആസ്വദിക്കേണ്ട വമ്പൻ ആക്ഷൻ രംഗങ്ങളാണ് ചിത്രം സമ്മാനിക്കുന്നത് എന്നതാണ് പ്രേക്ഷകരെ തീയേറ്ററുകളിൽ തന്നെ നിലനിർത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക