
ഫ്‌ളോറിഡ: ടാമ്പാ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ പ്രാരംഭ പ്രവർത്തകരിൽ ഒരാളായ മണലില്‍ തോമസ് വര്‍ഗീസിന്റെ ഭാര്യ ഗ്രേസ് ടി വര്‍ഗീസ് (94) ജൂണ്‍ 23-ന് അന്തരിച്ചു.
കവിയൂര്‍ ചിറത്തലയ്ക്കല്‍ വര്‍ഗീസ് മത്തായിയുടേയും , ഏലിയാമ്മയുടേയും മകളാണ്.
ഇടവകയുടെ പ്രവര്‍ത്തനങ്ങളിലും, മറ്റുള്ളവരെ സഹായിക്കുന്നതിലും സജീവമായ പങ്കുവഹിച്ചിരുന്നു.
ടാമ്പാ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി വെരി റവ. ജോര്‍ജ് പൗലോസ് കോര്‍പ്പി എ്പ്പിസ്‌കോപ്പ, പരേതയുടെ വിയോഗത്തിലുള്ള അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.
സംസ്‌കാര ശുശ്രൂഷകള്‍ ജൂലൈ 10 വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതല്‍ 6 മണി വരെ ദേവാലയത്തില്‍ വെച്ച് നടത്തുന്നതാണ്.
Adress: St. Gregorios Malankara Orthodox Church, 11407 Jefferson Road, Thonotosassa, FL 33592.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സോമന്‍ വര്‍ഗീസ് (മകന്‍): 678 381 4040